ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍

By Dijo Jackson

പുതുവത്സരം എത്തിനില്‍ക്കെ ഇരുചക്ര വാഹന വിപണി ഒന്നാകെ ഉണര്‍ന്നിരിക്കുകയാണ്. വര്‍ഷാവസാന ഓഫറുകളുമായി നിര്‍മ്മാതാക്കള്‍ കളം നിറയുമ്പോള്‍ ഇത് തന്നെയാണ് പുതിയ ബൈക്ക് വാങ്ങാന്‍ പറ്റിയ അവസരമെന്ന് പലരും ചിന്തിക്കുന്നുണ്ടാകും.

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

വിപണിയില്‍ ഒട്ടനവധി ബൈക്കുകള്‍ അണിനിരക്കുമ്പോള്‍ ഏത് തെരഞ്ഞെടുക്കും? ആശയക്കുഴപ്പമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള ബൈക്ക് ശ്രേണിയിലാണ് യഥാര്‍ത്ഥ മത്സരം. 2017 ല്‍ വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകളെ പരിശോധിക്കാം —

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

ടിവിഎസ് അപാച്ചെ RTR 200 4V

ബജറ്റ് വിലയ്ക്കും പെര്‍ഫോര്‍മന്‍സ് ബൈക്കുകള്‍ ലഭ്യമാകുമെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞത് ടിവിഎസ് അപാച്ചെകളിലൂടെയാണ്. 200 സിസി ബൈക്കുകളോട് ഉപഭോക്താക്കള്‍ക്കുള്ള പ്രത്യേക താത്പര്യം കണക്കിലെടുത്താണ് കരുത്താര്‍ന്ന അപാച്ചെ RTR 200 4V യുമായി ടിവിഎസ് വീണ്ടും വന്നത്.

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

പേര് സൂചിപ്പിക്കുന്നത് പോലെ 197.5 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് അപാച്ചെ RTR 200 4V യുടെ കരുത്ത്.

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

റേസ്-ട്യൂണ്‍ നേടിയ KYB മോണോഷോക്ക് യൂണിറ്റ്, പിരെല്ലി ടയറുകള്‍, ഡ്യൂവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് RTR 200 4V യുടെ പ്രധാന വിശേഷങ്ങള്‍.

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

കാര്‍ബ്യൂറേറ്റഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ഒപ്പം വിലയേറിയ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പും അപാച്ചെ RTR 200 4V യില്‍ ഒരുങ്ങുന്നുണ്ട്.

  • കരുത്ത്: 20.5 bhp @ 8,500 rpm (കാര്‍ബ്യുറേറ്റഡ് പതിപ്പ്)
  • ടോര്‍ഖ്: 18.1 Nm @ 7,000 rpm
  • വില: 97,915 രൂപ (ദില്ലി എക്സ്-ഷോറൂം)
  • Recommended Video

    Bangalore City Police Use A Road Roller To Crush Loud Exhausts
    ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

    സുസൂക്കി ജിക്‌സര്‍

    ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച ബൈക്കുകളില്‍ ഒന്നാണ് സുസൂക്കി ജിക്‌സര്‍. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ സുസൂക്കി ജിക്‌സര്‍ മുന്‍പന്തിയിലാണ്.

    ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

    2014 ല്‍ ജിക്‌സര്‍ ആദ്യമായി ഇന്ത്യന്‍ തീരമണഞ്ഞപ്പോള്‍ FZ16 ന്റെ തനി പകര്‍പ്പായാണ് അറിയപ്പെട്ടത്. പക്ഷെ ചുരങ്ങിയ കാലയളവില്‍ തന്നെ ജിക്‌സറുകളുടെ മികവ് വിപണിയ്ക്ക് ബോധ്യപ്പെട്ടു.

    Trending On DriveSpark Malayalam:

    ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

    ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

    ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

    155 സിസി എഞ്ചിന്‍ കരുത്തില്‍ ഒരുങ്ങുന്ന ജിക്‌സര്‍ മികവേറിയ ഹാന്‍ഡ്‌ലിംഗും റൈഡിംഗുമാണ് കാഴ്ചവെക്കുന്നത്. ബജറ്റ് വിലയാണ് സുസൂക്കി ജിക്‌സറിന്റെ പ്രധാന ആകര്‍ഷണം.

    ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

    കേവലം 135 കിലോഗ്രാമാണ് ജിക്‌സറിന്റെ ഭാരം. പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഓപ്ഷനല്‍ റിയര്‍ ഡിസ്‌ക് ബ്രേക്കും മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്.

    ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

    ജിക്‌സറിന്റെ ഫെയേര്‍ഡ് പതിപ്പ് എസ്എഫില്‍ ഫ്യൂവല്‍ ഇഞ്ചക്ഷനും ഓപ്ഷനല്‍ എബിസും ഒരുങ്ങുന്നുണ്ട്.

    • കരുത്ത്: 14.8 bhp @ 8,000 rpm
    • ടോര്‍ഖ്: 14 Nm @ 6,000 rpm
    • വില: 80,121 രൂപ (ജിക്സര്‍, റിയര്‍ ഡിസ്‌ക്)
    • ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

      ബജാജ് അവഞ്ചര്‍

      യമഹ എന്‍ടൈസറിന്റെ കാലം തൊട്ടാണ് ക്രൂയിസര്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറിയത്. പിന്നീട് ഹാര്‍ലിയും ഇന്ത്യനും വമ്പന്‍ നിരയുമായി രാജ്യത്തേക്ക് കടന്നെത്തിയപ്പോള്‍ ക്രൂയിസിംഗ് സങ്കല്‍പങ്ങള്‍ പാടെ മാറി.

      ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

      പക്ഷെ സാധാരണക്കാരന് ക്രൂയിസിംഗ് പാഠങ്ങള്‍ പകര്‍ന്നത് ഇവരാരുമായിരുന്നില്ല, ബജാജ് അവതരിപ്പിച്ച അവഞ്ചറാണ് ഇന്ത്യ കണ്ട ആദ്യ ബജറ്റ് ക്രൂയിസര്‍. 2005 ലാണ് അവഞ്ചറിനെ ബജാജ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്.

      Trending On DriveSpark Malayalam:

      ബുഗാട്ടിയായി മാറിയ ടാറ്റ നാനോ; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

      'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

      ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

      പിന്നീട് പല പരിണാമങ്ങളും അവഞ്ചറില്‍ സംഭവിച്ചു. നിലവില്‍ 150 സിസി, 200 സിസി പതിപ്പുകളിലാണ് ബജാജ് അവഞ്ചര്‍ ലഭ്യമാകുന്നത്. കാര്‍ബ്യുറേറ്റഡ് 220 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ്, DTS-i എഞ്ചിനിലാണ് അവഞ്ചര്‍ 220 യെ ബജാജ് അണിനിരത്തുന്നത്.

      ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

      പള്‍സര്‍ 220 യില്‍ നിന്നും കടമെടുത്തതാണ് അവഞ്ചര്‍ 220 യുടെ എഞ്ചിന്‍. അതേസമയം ക്രൂയിസിംഗ് മികവിന് വേണ്ടി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ട്രീറ്റ്, ക്രൂയിസ് എന്നീ രണ്ട് വേരിയന്റുകളിലാണ് അവഞ്ചര്‍ 220 ലഭ്യമാവുക.

      ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

      അലോയ് വീലുകള്‍, ഫ്ളാറ്റ് ഹാന്‍ഡില്‍ ബാര്‍ എന്നിവയാണ് സ്ട്രീറ്റ് വേരിയന്റിന്റെ ഫീച്ചറുകള്‍. അതേസമയം ക്രൂയിസ് വേരിയന്റില്‍ സ്പോക്ക് വീലുകളും ഉയര്‍ന്ന ഹാന്‍ഡില്‍ബാറുമാണ് ഒരുങ്ങുന്നത്.

      • കരുത്ത്: 19.03 bhp @ 8,400 rpm
      • ടോര്‍ഖ്: 17.5 Nm @ 7,000 rpm
      • വില: 87,738 രൂപ (ദില്ലി എക്സ്-ഷോറൂം)
      • ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

        ഹോണ്ട സിബി ഹോര്‍ണറ്റ് 160R

        ഹോണ്ടയില്‍ നിന്നുള്ള സ്ട്രീറ്റ്-നെയ്ക്കഡ് മോട്ടോര്‍സൈക്കിളാണ് സിബി ഹോര്‍ണറ്റ് 160R. ഒരു ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ സ്റ്റൈലിഷ് ബൈക്കുകളില്‍ ഒന്ന് കൂടിയാണ് സിബി ഹോര്‍ണറ്റ് 160R.

        ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

        162 സിസി എഞ്ചിന്‍ കരുത്തിലാണ് മോട്ടോര്‍സൈക്കിളിന്റെ വരവ്. മണിക്കൂറില്‍ 110 കിലോമീറ്ററാണ് സിബി ഹോര്‍ണറ്റ് 160R ന്റെ പരമാവധി വേഗത.

        ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

        കോമ്പി-ബ്രേക്ക് സംവിധാനത്തോടെയുള്ള സിബിഎസ് പതിപ്പും സിബി ഹോര്‍ണറ്റില്‍ ഹോണ്ട ലഭ്യമാക്കുന്നുണ്ട്. കേവലം ഒരു ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ പ്രത്യേക അനുപാതത്തില്‍ മുന്‍-പിന്‍ ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ് കോമ്പി-ബ്രേക്ക് സംവിധാനം.

        • കരുത്ത്: 15.04 bhp @ 8500 rpm
        • ടോര്‍ഖ്: 14.76 Nm @ 6500 rpm
        • വില: 78,736 രൂപ (ദില്ലി എക്‌സ്‌-ഷോറൂം)
        • ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

          ബജാജ് പള്‍സര്‍ 200NS

          പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ ബജാജ് മോട്ടോര്‍സൈക്കിളുകളെ കഴിഞ്ഞേയുള്ളൂ മറ്റാരും. ഇതിനുത്തമ ഉദ്ദാഹരണമാണ് പള്‍സര്‍ 200NS. കെടിഎം 200 ഡ്യൂക്കില്‍ നിന്നുമുള്ള 199.5 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്.

          ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

          അതേസമയം കാര്‍ബ്യുറേറ്റഡ് പതിപ്പില്‍ മാത്രമാണ് പള്‍സര്‍ 200NS ലഭ്യമാവുക. ബജാജിന്റെ ട്രിപിള്‍-സ്പാര്‍ക്ക് പ്ലഗ് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍സൈക്കിള്‍ മികവേറിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

          ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ അഞ്ച് മികച്ച ബൈക്കുകള്‍

          ഹൈവേ, സിറ്റി റൈഡുകളില്‍ ഒരുപോലെ മികവ് പുലര്‍ത്താന്‍ ബജാജ് പള്‍സര്‍ 200NS ന് സാധിക്കും.

More from DriveSpark

Article Published On: Friday, December 22, 2017, 14:14 [IST]
English summary
Top 5 Motorcycles Launched in 2017 Under Rs 1 Lakh. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X