ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

By Dijo Jackson

വിപണി ഒന്നടങ്കം ഇലക്ട്രിക് കാറുകളിലേക്ക് ചുവട് മാറുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ നിലപാട് എന്തെന്ന ചോദ്യം തുടക്കം മുതല്‍ക്കെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മഹീന്ദ്ര കൈയ്യടക്കിയ ഇലക്ട്രിക് ശ്രേണിയിലേക്ക് ടാറ്റ ഇതിനകം വരവറിയിച്ച് കഴിഞ്ഞു.

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

ഇലക്ട്രിക് കാറുകളോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ മാരുതിയും തയ്യാറല്ല. ഇലക്ട്രിക് കാറുകളുമായി മാരുതിയും വിപണിയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ട്.

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

2020 ല്‍ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ എത്തും. സുസൂക്കി-ടൊയോട്ട പങ്കാളിത്തത്തില്‍ വികസിപ്പിക്കുന്ന ഇലക്ട്രിക് കാറുകളാകും മാരുതിയില്‍ നിരയില്‍ അണിനിരക്കുക.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ ഇലക്ട്രിക് കാറുകളിലേക്ക് കമ്പനി ഉടന്‍ കടക്കുമെന്ന് സ്ഥിരീകരിച്ചു. 2030 ഓടെ ഡീസല്‍-പെട്രോള്‍ കാറുകള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മാരുതിയുടെ പുതിയ നീക്കം.

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

വൈദ്യുത കാറുകളുടെ ആഭ്യന്തര ഉത്പാദനവും വില്‍പനയുമാണ് മാരുതി ലക്ഷ്യമിടുന്നത്. നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികത മാരുതി സുസൂക്കിയ്ക്കില്ല.

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

അതിനാല്‍ ആദ്യ ഘട്ടത്തില്‍ സുസൂക്കി-ടൊയോട്ട സംയുക്ത പങ്കാളിത്തത്തില്‍ നിന്നാകും മാരുതിയുടെ ഇലക്ട്രിക് കാറുകള്‍ പുറത്ത് വരിക.

Trending On DriveSpark Malayalam:

2017 ല്‍ ഇന്ത്യന്‍ വിപണിയില്‍ തിളങ്ങിയ കാറുകള്‍

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

ബജറ്റ് വിലയില്‍ വൈദ്യുത വാഹനങ്ങളെ അണിനിരത്തുകയാണ് കമ്പനിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ഭാര്‍ഗവ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഇടയില്‍ നടത്തുന്ന പഠനത്തെ അടിസ്ഥാനപ്പെടുത്തിയാകും ഇലക്ട്രിക് കാറുകളെ മാരുതി ഒരുക്കുക എന്നതും ശ്രദ്ധേയം.

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

ഇലക്ട്രിക് കാറുകള്‍ക്കൊപ്പം നിലവിലുള്ള മോഡലുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിലും അത്യാധുനിക സാങ്കേതികത നല്‍കുന്നതിലും മാരുതി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഭാഗര്‍ഗവ കൂട്ടിച്ചേര്‍ത്തു.

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള പ്രധാന വെല്ലുവിളി. വിരലില്‍ എണ്ണാവുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ മാത്രമാണ് ഇന്ന് ഇന്ത്യയിലുള്ളത്.

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

നിലവില്‍ മഹീന്ദ്ര മാത്രമാണ് രാജ്യത്ത് ഇലക്ട്രിക് കാറുകളെ ലഭ്യമാക്കുന്നത്. e20 പ്ലസ്, e-വെരിറ്റോ മോഡലുകളാണ് ഇലക്ട്രിക് കാര്‍ ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ സംഭാവന.

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

എന്തായാലും എന്‍ട്രി-ലെവല്‍ കാറുകള്‍ക്ക് പേര് കേട്ട മാരുതി എന്‍ട്രി-ലെവല്‍ ഇലക്ട്രിക് കാറുകളെ അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ലോകം.

Trending On DriveSpark Malayalam:

ഡീസല്‍ കാറാണോ? ചെയ്യാന്‍ പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍!

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, December 23, 2017, 10:26 [IST]
English summary
Maruti Suzuki To Launch Its First Electric Car In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X