2017 ല്‍ ഇന്ത്യന്‍ വിപണിയില്‍ തിളങ്ങിയ കാറുകള്‍
2017 ല്‍ ഒരുപിടി പുത്തന്‍ കാറുകളാണ് ഇന്ത്യയിലേക്ക് കടന്നു വന്നത്. ചില കാറുകള്‍ വിലയില്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ ചിലത് കാര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനമേകിയാണ് വന്നെത്തിയത്.

ആകാരം, ഡിസൈന്‍, വില, പ്രകടനം, ഇന്ധനക്ഷമത - വിപണിയില്‍ കാറുകളുടെ തലവര കുറിക്കുന്ന ഘടകങ്ങള്‍ ഇങ്ങനെ പലതാണ്. ഈ വര്‍ഷം ഇന്ത്യന്‍ മണ്ണില്‍ താരത്തിളക്കം നേടിയ കാറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം —

ജീപ് കോമ്പസ്
2017 ല്‍ ഇന്ത്യന്‍ വിപണിയെ ഞെട്ടിച്ച കാര്‍ ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു, ജീപ് കോമ്പസ്! വിലയില്‍ വിപ്ലവം ഒരുക്കിയാണ് ബേബി ജീപ് വിപണിയില്‍ എത്തിയത്.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച എസ്‌യുവികളില്‍ ഒന്നാണ് ജീപ് കോമ്പസ്. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഐക്കോണിക് 7 സ്ലാറ്റ് ഗ്രില്ലാണ് കോമ്പസിന്റെയും മുഖമുദ്ര.

1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് ജീപ് കോമ്പസിന്റെ വരവ്. 171 bhp കരുത്തും 350 Nm torque ഉം ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുമ്പോള്‍, 160 bhp കരുത്തും 250 Nm torque മാണ് പെട്രോള്‍ എഞ്ചിന്‍ പരമാവധി ഏകുന്നത്.
Recommended Video


ജീപ് ബ്രാന്‍ഡിംഗ് നല്‍കുന്ന പ്രൗഢിയും സുരക്ഷിതത്വവുമാണ് ഏറിയ പങ്ക് ഉപഭോക്താക്കളെയും കോമ്പസിലേക്ക് അടുപ്പിക്കുന്നത്.
Trending On DriveSpark Malayalam:
ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍
ബുഗാട്ടിയായി മാറിയ ടാറ്റ നാനോ; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

മാരുതി സുസൂക്കി ഡിസൈര്‍
മാരുതിയുടെ പുതുതലമുറ മുഖത്തിന് അടിവരയിട്ടാണ് പുതിയ ഡിസൈര്‍ വിപണിയില്‍ എത്തിയത്. സ്വിഫ്റ്റ് ബാഡ്ജിംഗില്ലാതെ സ്വതന്ത്രമായാണ് ഡിസൈര്‍ വിപണിയില്‍ അവതരിച്ചതെന്നതും ശ്രദ്ധേയം.

സ്വെപ്റ്റ്ബാക്ക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകളും ഡിസൈറിന് തനത് വ്യക്തിത്വമാണ് ഏകുന്നത്. 1.2 ലിറ്റര്‍ K സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകളിലാണ് മാരുതി ഡിസൈറുകളുടെ വരവ്.

ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയേറിയ കാറെന്ന വിശേഷണവും പുതുതലമുറ ഡിസൈര്‍ കൈയ്യടക്കിയിട്ടുണ്ട്.
Trending On DriveSpark Malayalam:
ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍
ഡീസല്‍ കാറാണോ? ചെയ്യാന്‍ പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍!

ടാറ്റ നെക്‌സോണ്‍
ഏറ്റവും മികച്ച ടാറ്റ കാറായാണ് നെക്‌സോണ്‍ തുടക്കം മുതലെ അറിയപ്പെടുന്നത്. പോര് മുറുകിയ കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്ക് നെക്‌സോണുമായി ടാറ്റ കടന്നെത്തിയപ്പോള്‍ വിപണി ആദ്യം സംശയിച്ചു നിന്നു.

എന്നാല്‍ മാരുതി വിറ്റാര ബ്രെസ്സയെ എതിരിടാന്‍ നെക്‌സോണ്‍ പ്രാപ്തമാണെന്ന് ടാറ്റ പിന്നാലെ തെളിയിച്ചു. വിപണിയില്‍ നെക്‌സോണ്‍ തരംഗം ഇപ്പോഴും തുടരുകയാണ്. കണ്ടുമടുത്ത ബോക്‌സി എസ്‌യുവികള്‍ക്ക് ഇടയിലെ 'കൂപ്പെ' എസ്‌യുവിയാണ് നെക്‌സോണ്‍.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എസ്‌യുവിയെ ടാറ്റ അണിനിരത്തുന്നുണ്ട്. സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും നെക്‌സോണില്‍ ഒട്ടും കുറവില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഹ്യുണ്ടായി വേര്‍ണ
ഹോണ്ട സിറ്റിയ്ക്കും മാരുതി സിയാസിനും മുന്നില്‍ അടിയറവ് പറഞ്ഞ പഴയ വേര്‍ണയുടെ തിരിച്ചു വരവാണ് 2017 ല്‍ ഇന്ത്യ കണ്ടത്. വരവിന് പിന്നാലെ പുതു-തലമുറ വേര്‍ണ ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റായി.

ഇന്ത്യന്‍ കാര്‍ ഓഫ് ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഹ്യുണ്ടായി വേര്‍ണ ശ്രേണിയില്‍ കളം വീണ്ടെടുത്തിയിരിക്കുകയാണ്. എലാന്‍ട്രയ്ക്ക് സമാനമായ K2 അടിത്തറയിലാണ് പുതുതലമുറ വേര്‍ണ എത്തുന്നത്.

അത്യാധുനിക ഡിസൈന്‍ ഭാഷ, ഡയനാമിക് പെര്‍ഫോര്‍മന്‍സ്, ആധുകനിക സാങ്കേതികത എന്നിവയാണ് ഹ്യുണ്ടായി വേര്‍ണയുടെ ഹൈലൈറ്റ്. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് പുതിയ വേര്‍ണയില്‍ ഒരുങ്ങുന്നത്.

റെനോ ക്യാപ്ച്ചര്‍
ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ പുതിയ പ്രീമിയം ക്രോസ്ഓവര്‍ എസ്‌യുവിയാണ് ക്യാപ്ച്ചര്‍. ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹെക്‌സ എന്നിവരെ വെല്ലുവിളിച്ചാണ് പ്രീമിയം കോസ്ഓവര്‍ ക്യാപ്ച്ചറിനെ റെനോ അണിനിരത്തിയത്.

സമകാലിക യൂറോപ്യന്‍ ഡിസൈന്‍ ഭാഷയാണ് റെനോ ക്യാപ്ച്ചറിന്റെ പ്രധാന ആകര്‍ഷണം. ഒരല്‍പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും ക്യാരക്ടര്‍ ലൈനും ക്യാപ്ച്ചറിന്റെ ഡിസൈന്‍ വിശേഷമാണ്.

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് റെനോ ക്യാപ്ച്ചറിന്റെ വരവ്. ഡസ്റ്ററില്‍ നിന്നും കടമെടുത്ത എഞ്ചിനുകളാണ് ക്യാപ്ച്ചറില്‍ ഒരുങ്ങുന്നതും.

ടാറ്റ ഹെക്‌സ
ഈ വര്‍ഷമാദ്യം നെക്‌സോണിന് മുമ്പെ ടാറ്റ നിരയില്‍ നിന്നും താരത്തിളക്കം നേടിയ എസ്‌യുവിയാണ് ഹെക്‌സ. ആര്യയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഹെക്‌സയെ ടാറ്റ അണിനിരത്തിയത്.

വീതി കൂടിയ ഗ്രില്‍, ക്യാരക്ടര്‍ ലൈനോട് കൂടിയ ബോണറ്റ്, ഫോഗ് ലാമ്പുകള്‍ എന്നിവ ഹെക്‌സയുടെ ഡിസൈന്‍ വിശേഷങ്ങളാണ്. രണ്ട് ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളിലാണ് ഹെക്‌സ വിപണിയില്‍ എത്തുന്നത്.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ്
ഇന്ത്യ കണ്ട ആദ്യ കോമ്പാക്ട് എസ്‌യുവികളില്‍ ഒന്നാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. പിന്നീട് കോമ്പാക്ട് എസ്‌യുവികളുടെ കുത്തൊഴുക്കില്‍ കാലിടറിയ ഇക്കോസ്‌പോര്‍ടിന്റെ രണ്ടാം വരവിനും ഈ വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചു.

പുത്തന്‍ മുഖരൂപമാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ ഡിസൈന്‍ ഹൈലൈറ്റ്. മുന്‍കാലങ്ങളില്‍ പിന്തുടര്‍ന്നിരുന്ന സ്പ്ലിറ്റ് യൂണിറ്റുകള്‍ക്ക് പകരം ക്രോം ഗ്രില്ലുകളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഒരുങ്ങുന്നത്.
Trending On DriveSpark Malayalam:
ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍
'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

മികവാര്‍ന്ന ഇന്ധനക്ഷമത കാഴ്ചവെക്കുന്ന പുതിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും ഇക്കോസ്‌പോര്‍ടിന്റെ ആകര്‍ഷണമാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റില്‍ ഫോര്‍ഡ് നല്‍കുന്നുണ്ട്.

സ്‌കോഡ കൊഡിയാക്ക്
ഏഴ്-സീറ്റര്‍ എസ് യുവികളിലേക്കുള്ള സ്‌കോഡയുടെ ആദ്യ ചുവട് വെയ്പാണ് കൊഡിയാക്ക്. ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറും അടക്കി വാഴുന്ന എസ്‌യുവി നിരയില്‍ മോശമല്ലാത്ത പ്രകടനമാണ് കൊഡിയാക്ക് കാഴ്ചവെക്കുന്നത്.

പുതിയ ഒക്ടാവിയയില്‍ നിന്നും കടമെടുത്ത ബോണറ്റ്, വലിയ എയര്‍ ഡാമുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, ചതുരത്തിലുള്ള വീല്‍ ആര്‍ച്ചുകള്‍ എന്നിങ്ങനെ നീളുന്നതാണ് കൊഡിയാക്കിന്റെ ഡിസൈന്‍ വിശേഷങ്ങള്‍. 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് സ്‌കോഡ കൊഡിയാക്കിന്റെ വരവ്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








