കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

Written By:

എത്ര കിട്ടും? കാറുമായി ബന്ധപ്പെട്ട് കേട്ടുവരുന്ന പതിവ് സംശയമാണ്. മാറിമറിയുന്ന ഇന്ധനവിലയും ഇന്ധനക്ഷമതയും തമ്മിലുള്ള പൊരുത്തക്കേട് പലരെയും അലട്ടുന്നുണ്ടാകും. കാറിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ എന്താണൊരു മാര്‍ഗമെന്ന് അന്വേഷിച്ച് നടക്കുന്നവരും ഇന്ന് കുറവല്ല.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

എന്നാല്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ കാറില്‍ ഭേദപ്പെട്ട ഇന്ധനക്ഷമത നേടാന്‍ എളുപ്പം സാധിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമത കൈവരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

സുഗമമായ ഡ്രൈവിംഗ്

ഡ്രൈവിംഗ് ശൈലിയാണ് ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകം. പൊടുന്നനെ വേഗത വര്‍ധിപ്പിക്കുക, ശക്തമായി ബ്രേക്ക് പ്രയോഗിക്കുക, തീരെ പതിയെ ഓടിക്കുക മുതലായ രീതികള്‍ ഇന്ധനക്ഷമത കുറയ്ക്കും.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

മണിക്കൂറില്‍ 60-80 കിലോമീറ്റര്‍ വേഗതയിലാണ് മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്നത്. തിരക്കേറിയ നിരത്തില്‍ സ്ഥിരത പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.

Recommended Video - Watch Now!
High Mileage Cars In India - DriveSpark
കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

അനാവശ്യമായി ക്ലച്ച് പ്രയോഗിക്കരുത്

ഡ്രൈവിംഗില്‍ അനാവശ്യമായി ക്ലച്ചിന് മേല്‍ കാലമര്‍ത്തുന്നതും ഇന്ധനക്ഷമതയെ ബാധിക്കും. അനാവശ്യമായി ക്ലച്ച് അമര്‍ത്തുമ്പോള്‍ എഞ്ചിന്‍ കരുത്ത് പാഴായി പോവുകയാണ്.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

ഈ രീതി പതിവെങ്കില്‍ ഇന്ധനക്ഷമത ഗണ്യമായി കുറയും. ഒപ്പം ക്ലച്ചിന്റെ തേയ്മാനവും അതിവേഗം സംഭവിക്കും. ഗിയര്‍ മാറാനുള്ള സന്ദര്‍ഭത്തില്‍ മാത്രം ക്ലച്ചിന് മേല്‍ കാല്‍ പ്രയോഗിക്കുന്നതാണ് ഉത്തമം.

Trending On DriveSpark Malayalam:

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

ഏറെ നേരം സ്റ്റാര്‍ട്ട് ചെയ്തിടരുത്

മുപ്പത് സെക്കന്‍ഡിലേറെ കാത്തുനില്‍ക്കേണ്ട സാഹചര്യത്തില്‍ കാർ പ്രവർത്തിപ്പിച്ച് നിർത്താതെ എഞ്ചിന്‍ ഓഫ് ചെയ്യേണ്ടതും ഇന്ധനക്ഷമതയ്ക്ക് അനിവാര്യമാണ്.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

അതേസമയം പത്തോ ഇരുപതോ സെക്കന്‍ഡുകള്‍ കാത്ത് നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ എഞ്ചിന്‍ ഓഫ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. കാരണം എഞ്ചിന്‍ ഓഫ് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കപ്പെടും.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

ഗിയര്‍ കൃത്യത

ഉയര്‍ന്ന ഗിയറില്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്നതിനാല്‍ താഴ്ന്ന ഗിയറുകള്‍ ഉപയോഗിക്കാന്‍ പലരും മടിച്ച് നില്‍ക്കാറുണ്ട്. സ്പീഡ് ബ്രേക്കറുകള്‍ വന്നാല്‍ പോലും ഗിയര്‍ ഡൗണ്‍ഷിഫ്റ്റ് ചെയ്യാന്‍ ചിലര്‍ തയ്യാറാകില്ല.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

ഈ പതിവ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കാണ് വഴിതെളിക്കുക. ഉയര്‍ന്ന ഗിയറുകള്‍ക്ക് എഞ്ചിന്‍ ടോര്‍ഖ് കുറവായിരിക്കും. ആവശ്യമായ സന്ദര്‍ഭത്തില്‍ ഉയര്‍ന്ന ടോര്‍ഖ് ലഭിക്കുന്ന താഴ്ന്ന ഗിയറുകളിലേക്ക് മാറേണ്ടത് ഗിയര്‍ബോക്‌സിന്റെ നിലനില്‍പിനും അനിവാര്യമാണ്.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

ലളിതമായി പറഞ്ഞാല്‍ എഞ്ചിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താതെ ആവശ്യമായ ഗിയറിലേക്ക് എത്രയും പെട്ടെന്ന് മാറുന്നതാണ് ശരിയായ നടപടി. കാറില്‍ 1500-2000 ആര്‍പിഎമ്മിന് ഇടയില്‍ ഗിയര്‍മാറാന്‍ എപ്പോഴും ശ്രദ്ധിക്കുക.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

സ്ഥിരതയാര്‍ന്ന വേഗത

സ്ഥിരതയാര്‍ന്ന വേഗതയില്‍ കൂടുതല്‍ ഇന്ധനക്ഷമത കൈവരിക്കാന്‍ കാറിന് സാധിക്കും. ദേശീയ പാത പോലുള്ള തുറന്ന റോഡുകളില്‍ സ്ഥിരതയാർന്ന വേഗത പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

വിന്‍ഡോ ഉയര്‍ത്തി ഡ്രൈവ് ചെയ്യുക

ഉയര്‍ന്ന വേഗതയില്‍ വിന്‍ഡോ താഴ്ത്തിയാണ് ഡ്രൈവ് ചെയ്യുന്നതെങ്കില്‍ കാറില്‍ വായു പ്രതിരോധം (Aerodynamic Drag) വര്‍ധിക്കും. അതായത് കാറ്റിനെ മുറിച്ചു കടക്കാനുള്ള കാറിന്റെ ശേഷി കുറയും.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

നൂറ് കിലോമീറ്റര്‍ വേഗതയ്ക്ക് മേലെ സഞ്ചരിക്കുമ്പോള്‍ വിന്‍ഡോ താഴ്ത്തി എസി ഉപയോഗിക്കുന്നതാണ് ഉത്തമം. കാറില്‍ ക്ലൈമറ്റ് കണ്‍ട്രോളുണ്ടെങ്കില്‍ 'ലോ ബ്ലോവര്‍' മോഡില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ധനചെലവ് കുറയ്ക്കും.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

ടയര്‍ സമ്മർദ്ദം

നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന തോതില്‍ ടയര്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുക. കൃത്യമായ ടയര്‍ സമ്മര്‍ദ്ദമെങ്കില്‍ മൂന്ന് ശതമാനം വരെ കാറിൽ ഇന്ധനക്ഷമത വര്‍ധിക്കും.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

ഒപ്പം അലോയ് വീലുകളോട് കൂടിയ പെര്‍ഫോര്‍മന്‍സ് ടയറുകളാണ് കാറില്‍ ഉപയോഗിക്കുന്നതെങ്കില്‍ ദീര്‍ഘദൂര യാത്രകളില്‍ സാധാരണ ടയറുകളിലേക്ക് മാറുന്നത് ഉത്തമമായിരിക്കും.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

മുടക്കം വരാത്ത സര്‍വീസ്

കാര്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുന്നതും ഇന്ധനക്ഷമതയെ സ്വാധീനിക്കും. കാറിന്റെ എയര്‍ ഫില്‍ട്ടര്‍, ഫ്യൂവല്‍ ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവ കൃത്യമായി പരിശോധിക്കണം.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

കൂടാതെ കാറിന്റെ ഓക്‌സിജന്‍ സെന്‍സര്‍ 60,000 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ പരിശോധിക്കേണ്ടതും അനിവാര്യമാണ്. എഞ്ചിനില്‍ ആവശ്യമായ ഓക്‌സിജന്‍ അനുപാതമുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഓക്‌സിജന്‍ സെന്‍സറുകളുടെ ദൗത്യം.

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

എഞ്ചിനില്‍ കൃത്യമായ അളവില്‍ ഓക്‌സിജനില്ലെങ്കില്‍ ഇന്ധനം പൂര്‍ണമായി കത്തില്ല. ഇത് ഇന്ധനക്ഷമത കുറയ്ക്കും.

Trending On DriveSpark Malayalam:

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto tips
English summary
How To Increase Car Mileage. Read in Malayalam.
Story first published: Thursday, December 28, 2017, 14:17 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark