ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

By Dijo Jackson

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ തീരമണഞ്ഞിട്ട് ഒരു പതിറ്റാണ്ടിന് മേലെയാവുകയാണ്. എന്നാല്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ഫോക്‌സ്‌വാഗണിന് സാധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

ബജറ്റ് കാറുകളുടെ കുത്തൊഴുക്കില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് പലപ്പോഴും പിടിച്ചുനില്‍ക്കാന്‍ സാധിക്കാറില്ല. ഇതേ തിരിച്ചറിവില്‍ നിന്നാണ് ഇന്ത്യയില്‍ തന്ത്രം മാറ്റി പിടിക്കാന്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

ബജറ്റ് കാറുകള്‍ക്കാണ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ ഏറെയും. അതിനാല്‍ പുതിയ ബജറ്റ് കാറുകളുടെ വികസനത്തിന് വേണ്ടി 7,600 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി രാജ്യത്ത് നടത്തിയിരിക്കുന്നത്.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

നിലവില്‍ പൂനെ ചകാന്‍ കേന്ദ്രത്തില്‍ നിന്നുമാണ് ചെറുകാറുകളെ ഫോക്‌സ്‌വാഗണ്‍ അണിനിരത്തുന്നത്. ചകാന്‍ കേന്ദ്രത്തില്‍ നിന്ന് തന്നെയാകും ബജറ്റ് കാറുകളെയും ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുക.

Recommended Video

Best Cars Of 2017 In India - DriveSpark
ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

ബജറ്റ് കാറുകള്‍ക്ക് പുറമെ വൈദ്യുത വാഹനങ്ങളും ഫോക്‌സ്‌വാഗണിന്റെ പദ്ധതികളിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസം ടാറ്റ മോട്ടോര്‍സുമായുള്ള പങ്കാളിത്തത്തില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ പിന്മാറിയിരുന്നു.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

ആദ്യ ഘട്ടത്തില്‍ ടാറ്റയുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ബജറ്റ് കാറുകളെ വികസിപ്പിക്കാനാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്.

Trending On DriveSpark Malayalam:

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

എന്തായാലും ബജറ്റ് കാര്‍ പദ്ധതിയില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ പിന്മാറില്ലെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. 15 വര്‍ഷത്തോളം ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞുനിന്നിട്ടും കേവലം രണ്ട് ശതമാനം മാത്രമാണ് ഫോക്‌സ്‌വാഗണിന്റെയും സ്‌കോഡയുടെയും വിപണിവിഹിതം.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

നിലവില്‍ മാരുതിയ്ക്കും ഹ്യുണ്ടായിക്കും മേലെയുള്ള പ്രീമിയം ബ്രാന്‍ഡായാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അറിയപ്പെടുന്നത്. ഫോക്‌സ്‌വാഗ്ണിന്റെ പുതിയ നയത്തിന്റെ പശ്ചാത്തലത്തില്‍ ഹ്യുണ്ടായി എലൈറ്റ് i20, മാരുതി ബലെനോ മോഡലുകള്‍ക്ക് എതിരെ ആദ്യ ബജറ്റ് മോഡല്‍ വിപണിയില്‍ എത്തും.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

ഒപ്പം ക്രെറ്റയ്ക്ക് എതിരായുള്ള ഇടത്തരം എസ്‌യുവിയും ജര്‍മ്മന്‍ നിരയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. എംക്യൂബി-A0 അടിത്തറയിലാകും പുതിയ ബജറ്റ് മോഡലുകള്‍ ഒരുങ്ങുക.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

ഫോക്‌സ്‌വാഗണിനൊപ്പം സ്‌കോഡയില്‍ നിന്നും ബജറ്റ് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. നിലവില്‍ രാജ്യാന്തര വിപണികളില്‍ സിറ്റിഗോ എന്ന ചെറു ഹാച്ച്ബാക്കിനെ സ്‌കോഡ നല്‍കുന്നുണ്ട്.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

എന്നാല്‍ സിറ്റിഗോയെ ഇന്ത്യയിലേക്കായി സ്‌കോഡ അവതരിപ്പിക്കില്ല എന്നാണ് സൂചന. 2020 ഓടെ സ്‌കോഡയുടെ പുതിയ ചെറുകാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

മുമ്പ്, ഫാബിയ ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ സ്‌കോഡ നല്‍കിയിരുന്നു. എന്നാല്‍ ഫോക്സ്വാഗണിന്റെ ഫ്ളെക്സിബിള്‍ എംക്യൂബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി എത്തിയ ഫാബിയയെ സ്‌കോഡ പിന്നീട് പിന്‍വലിച്ചു.

Trending On DriveSpark Malayalam:

കളര്‍ഫുള്ളായി പുതിയ 'ബുള്ളറ്റ്'; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ വീണ്ടുമൊരു സര്‍പ്രൈസ്!

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

മുമ്പ്, എഎംപി പ്ലാറ്റ്ഫോമില്‍ കാറുകളെ നിര്‍മ്മിക്കാന്‍ ടാറ്റയും ഫോക്‌സ്‌വാഗണും തീരുമാനിച്ചിരുന്നു. എന്നാല്‍ എഎംപി പ്ലാറ്റ്ഫോം കാറുകള്‍ക്ക് ചെലവേറും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എംക്യൂബി പ്ലാറ്റ്ഫോമിലേക്ക് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ചേക്കേറിയത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Tuesday, December 26, 2017, 19:17 [IST]
English summary
Volkswagen To Launch Affordable Cars In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X