കളര്‍ഫുള്ളായി പുതിയ 'ബുള്ളറ്റ്'; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ വീണ്ടുമൊരു സര്‍പ്രൈസ്!
റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍... പറഞ്ഞു തീരുമുമ്പെ ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യുമാണ് ഇനി വരാനിരിക്കുന്നതെന്ന് ബൈക്ക് പ്രേമികള്‍ ഒന്നടങ്കം അട്ടഹസിക്കും. പക്ഷെ തെറ്റി, ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 കള്‍ക്ക് മുമ്പെ മറ്റൊരു അവതാരം കൂടി എന്‍ഫീല്‍ഡ് നിരയില്‍ പിറവിയെടുത്തിരിക്കുകയാണ്.

'തണ്ടര്‍ബേര്‍ഡ് 500X' എന്ന പേരിലാണ് പുതിയ ബുള്ളറ്റിന്റെ വരവ്. പേര് സൂചിപ്പിക്കുന്നത് പോലെ തണ്ടര്‍ബേര്‍ഡ് 500 ന്റെ പുതിയ വകഭേദമാണ് തണ്ടര്‍ബേര്‍ഡ് 500X.

ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ തണ്ടര്‍ബേര്‍ 500X ന്റെ ചിത്രങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്രതീക്ഷിത നീക്കം വെളിപ്പെടുത്തിയത്.

സ്റ്റാര്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ച് ഡിസൈനിലും ഫീച്ചറുകളിലും അടിമുടി ചമഞ്ഞാരുങ്ങിയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500X ന്റെ വരവ്.
Recommended Video


പുതിയ ഹാന്‍ഡില്‍ബാര്‍, അലോയ് വീലുകള്‍, സിംഗിള്‍ പീസ് സീറ്റ് എന്നിങ്ങനെ നീളുന്നു പുതിയ മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങള്‍. പുതിയ നിറഭേദങ്ങളാണ് തണ്ടര്‍ബേര്‍ഡ് 500X ന്റെ പ്രധാന ആകര്‍ഷണം.

നീല (ഇലക്ട്രിക് ബ്ലൂ), ചുവപ്പ് (ക്യാന്‍ഡി റെഡ്), വെള്ള (പ്രിസ്റ്റീന്‍ വൈറ്റ്), മഞ്ഞ (ഡാഷ് യെല്ലോ) നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങിയിട്ടുണ്ട്.
Trending On DriveSpark Malayalam:
കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍
കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ഒപ്പം മാറ്റ് ബ്ലാക് ഫിനിഷ് നേടിയ എഞ്ചിനും എക്‌സ്‌ഹോസ്റ്റും തണ്ടര്‍ബേര്‍ഡ് 500X ന്റെ ഡിസൈന്‍ ഭാഷയെ വിശിഷ്ടമാക്കുന്നു. ഒരല്‍പം മുന്നോട്ടിറങ്ങിയ ഫൂട്ട് പെഗുകളാണ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിരിക്കുന്നതും.

തണ്ടര്‍ബേര്‍ഡ് 500X ന്റെ സ്‌പോര്‍ടി മുഖത്തിന് ശക്തമായ പിന്തുണയർപ്പിച്ചാണ് ട്യൂബ്‌ലെസ് ടയറിലുള്ള 10-സ്‌പോക്ക് അലോയ് വീലുകള്‍ ഇടംപിടിച്ചിരിക്കുന്നത്.

പരിഷ്‌കരിച്ച സീറ്റിന്റെയും പരന്ന ഹാന്‍ഡില്‍ബാറിന്റെയും പശ്ചാത്തലത്തില്‍ ക്രൂയിസറുകള്‍ക്ക് സമാനമായ റൈഡിംഗ് പൊസിഷനാകും മോട്ടോര്‍സൈക്കിളില്‍ ലഭിക്കുക.

പുതിയ മോട്ടോര്‍സൈക്കിളിന്റെ റിയര്‍ ഫെന്‍ഡറിലും കമ്പനി പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. തണ്ടര്‍ബേര്‍ഡ് 500X ന്റെ ഹെഡ്‌ലാമ്പും, ടെയില്‍ ലാമ്പും സ്റ്റാന്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡില്‍ നിന്നും കടമെടുത്തതാണ്.

പുതിയ എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്. ഇരു ടയറുകളില്‍ ഒരുങ്ങിയിട്ടുള്ള ഡിസ്‌ക്കുകളാണ് മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുക.
Trending On DriveSpark Malayalam:
ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍
പുതിയ 'ബുള്ളറ്റുകള്‍' ഇന്ത്യയില്‍ എന്നെത്തും? ബുക്കിംഗ് വിവരങ്ങള്‍ പുറത്ത്

നിലവിലുള്ള 500 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ന്റെയും വരവ്. 27.2 bhp കരുത്തും 41.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

2018 ജനുവരി മാസത്തോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X വിപണിയില്‍ എത്തുമെന്നാണ് സൂചന. അതേസമയം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ എന്‍ഫീല്‍ഡ് നിരയില്‍ അണിനിരക്കാനിരിക്കുന്ന അവതാരം കൂടിയാകാം തണ്ടര്‍ബേര്‍ഡ് 500X.

കാഴ്ചയില്‍ ട്രയംഫ് ബോണവില്ലിനോട് പുതിയ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ ഏറെ സാമ്യത പുലര്‍ത്തുന്നുണ്ട്. ഏകദേശം രണ്ട് ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ തണ്ടര്‍ബേര്‍ഡ് 500X വിപണിയില്‍ അണിനിരക്കുകയെന്നാണ് സൂചന.
Image Source: Rushlane
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








