പുതിയ 'ബുള്ളറ്റുകള്‍' ഇന്ത്യയില്‍ എന്നെത്തും? ബുക്കിംഗ് വിവരങ്ങള്‍ പുറത്ത്
റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 'ബുള്ളറ്റുകള്‍' ഇന്ത്യയില്‍ എന്നെത്തും? ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ഏറെ ആകാംഷയോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 യുടെയും കോണ്‍ടിനന്റല്‍ ജിടി 650 യുടെയും വരവ് കാത്തിരിക്കുന്നത്.

അടുത്തിടെ സമാപിച്ച മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിളുകള്‍ കൂടിയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അവതാരങ്ങള്‍.

ഇറ്റലിയില്‍ നിന്നും നേരെ ഗോവന്‍ തീരത്ത് പ്രത്യക്ഷപ്പെട്ട ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ ഔദ്യോഗിക വരവിലേക്കുള്ള സൂചനയും നല്‍കി.

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എന്നു മുതല്‍ പുതിയ ബുള്ളറ്റുകള്‍ ലഭ്യമാകും? ബൈക്ക് പ്രേമികളുടെ ചോദ്യമിതാണ്. പുതിയ ബുള്ളറ്റുകള്‍ക്കായുള്ള കാത്തിരിപ്പ് ഇനി ഏറെയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

2018 ഏപ്രില്‍ മാസം മുതല്‍ ഇന്റര്‍സെപ്റ്റര്‍ 650 യുടെയും കോണ്‍ടിനന്റല്‍ ജിടി 650 യുടെയും ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കും. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ തന്നെ ഇരു മോട്ടോര്‍സൈക്കിളുകളും വിപണിയില്‍ എത്തുമെന്നാണ് സൂചന.

മൂന്ന് മുതല്‍ മൂന്നര ലക്ഷം രൂപ വരെയുള്ള വിലനിലവാരത്തിലാകും പുതിയ മോട്ടോർസൈക്കിളുകൾ വിപണിയിൽ കടന്നെത്തുകയെന്ന് റിപ്പോർട്ടുകളുണ്ട്.
Trending On DriveSpark Malayalam:
ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍
കിലോമീറ്ററിന് പത്ത് പൈസ ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ
Recommended Video


അത്യാധുനിക ഫീച്ചറുകളോടെയുള്ള റോഡ്‌സ്റ്ററാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650. കമ്പനിയുടെ കഫെ റേസര്‍ പതിപ്പാണ് കോണ്‍ടിനന്റല്‍ ജിടി 650.

1960 കളിലെ ഐതിഹാസിക അവതാരങ്ങളെ അനുസ്മരിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോട്ടോര്‍സൈക്കിളുകള്‍ മുതിര്‍ന്ന റൈഡര്‍മാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

റെട്രോ ക്ലാസിക് സ്ട്രീറ്റ് തീമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ഒരുങ്ങുന്നത്. ടിയര്‍ഡ്രോപ് റൗണ്ട് ഫ്യൂവല്‍ ടാങ്ക്, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാര്‍, നീളമേറിയ സീറ്റ് എന്നിവയാണ് ഇന്റര്‍സെപ്റ്റര്‍ 650 യുടെ ഡിസൈന്‍ വിശേഷങ്ങള്‍.

മിനിമല്‍ സ്‌റ്റൈലിംഗ് നേടിയ ക്ലാസിക് ബ്രിട്ടീഷ് കഫെ റേസറാണ് കോണ്‍ടിനന്റല്‍ ജിടി 650. നീളമേറിയ ഫ്യൂവല്‍ ടാങ്ക്, ലോ ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍ കൗള്‍ സീറ്റ് എന്നിവയാണ് കോണ്‍ടിനന്റല്‍ ജിടി 650 യുടെ പ്രധാന ഡിസൈന്‍ ഫീച്ചറുകള്‍.

പുതിയ 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും അണിനിരക്കുക.
Trending On DriveSpark Malayalam:
ബുഗാട്ടിയായി മാറിയ ടാറ്റ നാനോ; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!
റോയൽ എന്‍ഫീല്‍ഡ് പ്രേമികൾക്ക് ഒരു ദു:ഖവാര്‍ത്ത; ഇതാണ് ശബ്ദമില്ലാത്ത ഇലക്ട്രിക് ബുള്ളറ്റ്!

46.3 bhp കരുത്തും 52 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സിനെയാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്.

പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകളെ ഹൈവേ ക്രൂയിസിംഗിന് വേണ്ടി പ്രത്യേകം ഒരുക്കിയതാണെന്നാണ് കമ്പനിയുടെ അവകാശവാദം.

ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ ഘനഗാംഭീര്യതയോട് കൂടിയ ശബ്ദമാകും മോട്ടോര്‍സൈക്കിളുകള്‍ക്ക് ലഭിക്കുക. സ്ലിപ്പര്‍ ക്ലച്ച്, എബിഎസ് എന്നിവ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കും.

വിപണി ഭേദമന്യേ, ഒരേ സാങ്കേതിക ഫീച്ചറുകളോടെയാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ അണിനിരക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും ട്വിന്‍ ഗ്യാസ്-ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളുകളില്‍ സസ്പന്‍ഷന്‍ ഒരുക്കും.

ബ്രേക്കിംഗിന് വേണ്ടി 320 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, എബിഎസോട് കൂടിയ 240 mm ഡിസ്‌കാണ് മോട്ടോര്‍സൈക്കിളുകളുടെ റിയര്‍ എന്‍ഡില്‍ ഒരുങ്ങുക.

ഹാര്‍ലി-ഡേവിഡ്‌സണ്‍, ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ക്ക് പകരമുള്ള ചെലവ് കുറഞ്ഞ ഓപ്ഷനായാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തുന്നത്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








