കിലോമീറ്ററിന് പത്ത് പൈസ ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

By Dijo Jackson

ഇന്ത്യന്‍ ഇലക്ട്രിക് ശ്രേണി കൈയ്യടക്കാന്‍ ഒരുങ്ങി ഒഖീനാവ. ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒഖീനാവ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രെയിസിനെ വിപണിയിൽ അവതരിപ്പിച്ചു. 59,889 രൂപയാണ് ഒഖീനാവ പ്രെയിസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

ഒഖീനാവയില്‍ നിന്നും വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഉത്പന്നമാണ് പ്രെയിസ്. ഈ വര്‍ഷമാദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ റിഡ്ജിനെയും ഒഖീനാവ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

റിഡ്ജിനെ അപേക്ഷിച്ച് മികവാര്‍ന്ന പ്രകടനവും കാഴ്ചവെക്കുന്ന പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രെയിസ്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പില്യണ്‍ ബാക്ക്‌റെസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌കൂട്ടറിന്റെ പ്രീമിയം മുഖം.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

പരമാവധി 3.35 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1,000-watt ഇലക്ട്രിക് മോട്ടോറിലാണ് പുതിയ ഒഖീനാവ പ്രെയിസിന്റെ വരവ്. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പ്രെയിസിന്റെ പരമാവധി വേഗത.

Recommended Video

The Emflux Motors Model 1 – India’s First Electric Motorcycle
കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന വിശേഷണവും വരവില്‍ പ്രെയിസ് കൈയ്യടക്കിയിട്ടുണ്ട്. 175 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധി നല്‍കാന്‍ പുതിയ സ്‌കൂട്ടറിന് സാധിക്കുമെന്നാണ് ഒഖീനാവയുടെ വാദം.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

പ്രതി കിലോമീറ്ററിന് പത്ത് പൈസയാണ് പ്രവര്‍ത്തന ചെലവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

നിലവില്‍ ലെഡ്-ആസിഡ് ബാറ്ററിയിലാണ് പ്രെയിസ് ഒരുങ്ങുന്നത്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യമായ സമയവും.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

എന്നാല്‍ വരും മാസങ്ങളില്‍ തന്നെ ലിഥിയം-അയോണ്‍ ബാറ്ററി പതിപ്പിനെയും പ്രെയിസില്‍ ഒഖീനാവ നല്‍കും. 5,000 രൂപ മുതല്‍ 6,000 രൂപ വരെ വിലവര്‍ധനവിലാകും ലിഥിയം-അയോണ്‍ ബാറ്ററി പതിപ്പിലുള്ള പ്രെയിസ് വന്നെത്തുക.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

സൈഡ്-സ്റ്റാന്‍ഡ് സെന്‍സര്‍, കീലെസ് എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫംങ്ഷന്‍, ആന്റി-തെഫ്റ്റ് മെക്കാനിസം എന്നിങ്ങനെ നീളുന്ന ഒരുപിടി ഫീച്ചറുകളും ഒഖീനാവ പ്രെയിസില്‍ ഒരുങ്ങിയിട്ടുണ്ട്.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

ഇതിന് പുറമെ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും 19.5 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും പ്രെയിസിന്റെ വിശേഷങ്ങളാണ്.സസ്‌പെന്‍ഷന് വേണ്ടി ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും ഡബിള്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ റിയര്‍ എന്‍ഡിലും ഒരുങ്ങിയിട്ടുണ്ട്.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

ഡ്യൂവല്‍-ഡിസ്‌ക് ബ്രേക്കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍ ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സംവിധാനത്തോടെയുള്ള (E-ABS) സിംഗിള്‍ ഡിസ്‌കാണ് റിയര്‍ ടയറില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുക.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

12 ഇഞ്ച് വീലുകളിലാണ് ഒഖീനാവ പ്രെയിസ് വരുന്നത്. 2017 നവംബര്‍ മാസം മുതല്‍ തന്നെ പ്രെയിസിന്മേലുള്ള ബുക്കിംഗ് ഒഖീനാവ ആരംഭിച്ചിരുന്നു.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

2,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് പ്രെയിസിനെ ബുക്ക് ചെയ്യാം. ഡിസംബര്‍ അവസാനത്തോടെ തന്നെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണവും ഒഖീനാവ ആരംഭിക്കും.

കിലോമീറ്ററിന് പത്ത് പൈസ് ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

രാജ്യത്തുടനീളം 106 ഡീലര്‍ഷിപ്പുകളാണ് ഒഖീനാവയ്ക്കുള്ളത്. 2018 ഓടെ ഡീലര്‍ഷിപ്പ് ശൃഖല 150 ആയി വര്‍ധിപ്പിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Tuesday, December 19, 2017, 17:28 [IST]
English summary
Okinawa Praise Electric Scooter Launched In India. Read in Malayalam.
കൂടുതല്‍... #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X