ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

By Dijo Jackson

വര്‍ഷാവസാനം എത്തിനില്‍ക്കെ തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപിടി പുത്തന്‍ അവതാരങ്ങള്‍ക്കാണ് ഇരുചക്രവാഹന വിപണി ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. അതിവേഗ സൂപ്പര്‍ബൈക്കുകള്‍ക്കും ആഢംബര ക്രൂയിസറുകള്‍ക്കും ഒപ്പം ഹോണ്ട ക്ലിഖ് പോലുള്ള ഇത്തിരി കുഞ്ഞന്‍ സ്‌കൂട്ടറുകളും ഇത്തവണ ഇന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

എന്ന് കരുതി ഇന്ത്യന്‍ വിപണിയില്‍ എത്തിയ എല്ലാ അവതാരങ്ങളും വിജയം രുചിച്ചു എന്ന് അര്‍ത്ഥമില്ല. വമ്പന്‍ പ്രതീക്ഷകളുമായി എത്തിയ ചില മോഡലുകള്‍ ഇന്ത്യയില്‍ അമ്പെ പരാജയപ്പെട്ടപ്പോള്‍, ചിലര്‍ ശരാശരിയില്‍ മാത്രമായി ഒതുങ്ങി. ഈ വര്‍ഷം ഇന്ത്യ കണ്ട ചില സൂപ്പര്‍ഹിറ്റ് ബൈക്കുകളെ പരിശോധിക്കാം —

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

ടിവിഎസ് അപാച്ചെ RR 310

'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍' എന്ന രജനീകാന്ത് സ്റ്റൈലിലാണ് ടിവിഎസിന്റെ ആദ്യ സമ്പൂര്‍ണ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിച്ചത്. ബിഎംഡബ്ല്യുവിന്റെ തുടിപ്പോടെയുള്ള അപാച്ചെ RR 310 തന്നെയാണ് വിപണിയില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ബൈക്കുകളില്‍ പ്രധാനി.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

35 വര്‍ഷം നീളുന്ന ടിവിഎസിന്റെ റേസിംഗ് പാരമ്പര്യം മുറുക്കെപിടിച്ചുള്ള പുതിയ അപാച്ചെയുടെ വരവ് വിപണിയില്‍ തരംഗം ഒരുക്കി കഴിഞ്ഞു. ടിവിഎസിന്റെ ഏറ്റവും കരുത്തുറ്റ ബൈക്കാണ് ആപാച്ചെ RR 310.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

റിവേഴ്‌സ്-ഇന്‍ക്ലൈന്‍ഡ് എഞ്ചിനോടെയുള്ള ആദ്യ ഇന്ത്യന്‍ ബൈക്ക് കൂടിയാണ് പുതിയ അപാച്ചെ. അതിവേഗ ട്രാക്കിലും, നഗര വീഥികളിലും, തുറന്ന ഹൈവെകളിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ 300 സിസി അപാച്ചെയ്ക്ക് സാധിക്കുമെന്നാണ് ടിവിഎസിന്റെ വാദം.

Recommended Video

Top 5 Best Performance Bikes Under 1 Lakh - DriveSpark
ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

കെടിഎം ഡ്യൂക്ക് 390

പെര്‍ഫോര്‍മന്‍സ് ബൈക്കുകള്‍ക്ക് പുതിയ നിര്‍വചനമേകിയാണ് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം ഇന്ത്യന്‍ തീരമണഞ്ഞത്.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

പ്രതീക്ഷയ്ക്ക് ഒത്ത് കെടിഎം ഡ്യൂക്ക് 390 യെ ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യ സ്വീകരിച്ചതും. എന്നാല്‍ ശ്രേണിയില്‍ പോര് മുറുകിയ പശ്ചാത്തലത്തില്‍ ഡ്യൂക്ക് 390 യെ കെടിഎം അടിമുടി പൊളിച്ചെഴുതി.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

കെടിഎമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെന്ന് ഇന്ത്യന്‍ ബൈക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം കൈയ്യടക്കിയാണ് 2017 ഡ്യൂക്ക് 390 തെളിയിച്ചത്. കരുത്തും സ്‌റ്റൈലും - ഇവ രണ്ടുമാണ് കെടിഎം ഡ്യൂക്ക് 390 യുടെ വിജയത്തിന് പിന്നില്‍.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

600 സിസി ബൈക്കുകളോട് വരെ കിടപിടിക്കാന്‍ പ്രാപ്തമായ ഡ്യൂക്ക് 390 യെ ബജറ്റ് വിലയില്‍ കെടിഎം അവതരിപ്പിച്ചത് മോഡലിന്റെ പ്രചാരം വര്‍ധിപ്പിച്ചു.

Trending On DriveSpark Malayalam:

കളര്‍ഫുള്ളായി പുതിയ 'ബുള്ളറ്റ്'; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ വീണ്ടുമൊരു സര്‍പ്രൈസ്!

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 സ്റ്റെല്‍ത്ത് ബ്ലാക്ക്

വിപണിയിലെ നിത്യവസന്തമാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500. ഘനഗാംഭീര്യതയാര്‍ന്ന തുടിപ്പും ക്ലാസിക് റെട്രോ ഡിസൈന്‍ ശൈലിയുമാണ് ക്ലാസിക് 500 ന്റെ പ്രധാന ആകര്‍ഷണം.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

വിപണിയില്‍ പുലര്‍ത്തുന്ന മേല്‍ക്കൈ വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ക്ലാസിക് 500 ന്റെ സ്റ്റെല്‍ത്ത് ബ്ലാക് എഡിഷനുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ വീണ്ടും കളം നിറഞ്ഞത്.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

എന്തായാലും സ്റ്റൈലിഷ് മാറ്റ് ഫിനിഷില്‍ ഒരുങ്ങിയ ക്ലാസിക് സ്റ്റെല്‍ത്ത് ബ്ലാക് ബുള്ളറ്റുകള്‍ കമ്പനിയുടെ പ്രതീക്ഷ തെറ്റിച്ചില്ല. ഒപ്പം മറയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 കളും വിപണിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

ഹോണ്ട ഗ്രാസിയ

ഇന്ത്യന്‍ സ്‌കൂട്ടര്‍ ശ്രേണിയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയാണ് രാജാക്കന്മാര്‍. ഹോണ്ട നിരയില്‍ നിന്നും വിപണിയില്‍ എത്തിയ സര്‍പ്രൈസാണ് പ്രീമിയം സ്‌കൂട്ടര്‍ ഗ്രാസിയ. ഹോണ്ടയുടെ ആദ്യ പ്രീമിയം സ്‌കൂട്ടറാണ് ഗ്രാസിയ.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

കണ്ടുമടുത്ത സ്‌കൂട്ടര്‍ മുഖങ്ങളില്‍ നിന്നും വേറിട്ട മതിപ്പാണ് ഹോണ്ട ഗ്രാസിയ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഗ്രാസിയയില്‍ ഇടംപിടിച്ച ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകള്‍ വിപണിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഈ വര്‍ഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌കൂട്ടറാണ് ഹോണ്ട ഗ്രാസിയ.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

സുസൂക്കി ഇന്‍ട്രൂഡര്‍ 150

ബജാജ് അവഞ്ചറുകള്‍ അടക്കി വാഴുന്ന ബജറ്റ് ക്രൂയിസര്‍ നിരയിലേക്കുള്ള സുസൂക്കിയുടെ പോരാളിയാണ് ഇന്‍ട്രൂഡര്‍ 150. സുസൂക്കിയുടെ ഐതിഹാസിക ക്രൂയിസര്‍ ഇന്‍ട്രൂഡര്‍ 1800 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍ എത്തിയത്.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

തുടരെ നേരിടുന്ന വിമര്‍ശനശരങ്ങള്‍ക്ക് ഇടയിലും വിപണിയില്‍ പേര് നേടിയെടുക്കാന്‍ ഇന്‍ട്രൂഡര്‍ 150 യ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയം. അപക്വമായ ഡിസൈന്‍ ശൈലിയാണ് ഇന്‍ട്രൂഡര്‍ 150 യുടെ പ്രധാന ആക്ഷേപം.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

എന്നാല്‍ ഇതേ ഡിസൈന്‍ ഭാഷ മുന്‍നിര്‍ത്തി വിപണിയില്‍ വേറിട്ട് നില്‍ക്കാന്‍ 150 സിസി കരുത്തുള്ള ഇന്‍ട്രൂഡര്‍ 150 യ്ക്ക് സാധിച്ചിരിക്കുകയാണ്.

Trending On DriveSpark Malayalam:

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

കെടിഎം ഡ്യൂക്ക് 250

കെടിഎം നിരയില്‍ നിന്നും ഇന്ത്യയിലെത്തിയ മറ്റൊരു പുതിയ അവതാരമാണ് ഡ്യൂക്ക് 250. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 250 സിസി ബൈക്കായി ഡ്യൂക്ക് 250 അറിയപ്പെട്ട് കഴിഞ്ഞു. ഡ്യൂക്ക് 390 യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡ്യൂക്ക് 250 യുടെ വരവ്.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

യമഹ FZ 25

250 സിസി ശ്രേണിയിലേക്കുളള യമഹയുടെ ചുവട് വെയ്പാണ് FZ 25. FZ നിരയില്‍ യമഹയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് FZ 25. ബജറ്റ് ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണത്തില്‍ യമഹ അവതരിപ്പിച്ച FZ 25 വരവിന് പിന്നാലെ തന്നെ ഇന്ത്യയില്‍ ഹിറ്റായി. 250 സിസി എഞ്ചിന്‍ കരുത്തിലും മികവാര്‍ന്ന ഇന്ധനക്ഷമതയാണ് യമഹ FZ 25 കാഴ്ചവെക്കുന്നത്.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

ബെനലി 302R

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ സമ്പൂര്‍ണ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് 302R. ബൈക്ക് പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് 302 R നെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ബെനലി തീരുമാനിച്ചത്.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

എന്തായാലും തീരുമാനം തെറ്റിയില്ലെന്ന് ബെനലി തിരിച്ചറിഞ്ഞു. അഗ്രസീവ് ഡിസൈനും, സ്‌പോര്‍ടി മുഖരൂപവുമാണ് ബെനലിയുടെ ആകര്‍ഷണം. കാഴ്ചയില്‍ വമ്പന്‍ ബൈക്കിന്റെ പ്രതീതിയാണ് ബെനലി 302R നല്‍കുന്നത്.

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

ഭാരം കുറഞ്ഞ ട്രെലിസ് ഫ്രെയിം, ഡ്യൂവല്‍-ഡിസ്‌ക് ബ്രേക്കുകള്‍, സ്റ്റാന്‍ഡേര്‍ഡ് എബിഎസ് ഉള്‍പ്പെടുന്ന പ്രീമിയം ഘടകങ്ങളാണ് ബെനലി 302R ല്‍ ഇടംപിടിക്കുന്നതും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Best Bikes Of 2017 In India. Read in Malayalam.
Story first published: Tuesday, December 26, 2017, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X