ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

Written By:

വിമാനം എന്നും ഒരു അത്ഭുതമാണ്. ആകാശയാത്രകള്‍ പതിവാണെങ്കിലും വിമാനത്തെ കുറിച്ചുള്ള ചില 'കിറുക്കന്‍' ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മിക്കവരും പകച്ച് നില്‍ക്കാറാണുള്ളത്. പക്ഷി വന്നിടിച്ചാല്‍ വിമാനം തകരുമോ അല്ലെങ്കില്‍ എന്തേ മിക്ക വിമാനങ്ങളും വെള്ള നിറത്തില്‍ കാണപ്പെടുന്നൂ - സംശയങ്ങള്‍ ഇങ്ങനെ നീളുന്നു.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

ഈ നിരയിലേക്കുള്ള മറ്റൊരു സംശയമാണ് വിമാനങ്ങള്‍ക്ക് റിവേഴ്‌സ് ഗിയറുണ്ടോ? അല്ലെങ്കില്‍ വിമാനങ്ങള്‍ക്ക് ഗിയര്‍ സംവിധാനം തന്നെയുണ്ടോ? കാറുകളെ പോലെ അല്ല വിമാനങ്ങള്‍.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലേക്ക് എത്തുമ്പോഴാണ് കാറുകള്‍ നീങ്ങുന്നതെങ്കില്‍ വിമാനങ്ങളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ആദ്യം തന്നെ വിമാനങ്ങളില്‍ ഗിയര്‍ സംവിധാനം ഇടംപിടിക്കുന്നില്ല.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

വായുവിലൂടെ സ്വയം മുന്നിലേക്ക് 'തള്ളിയാണ്' വിമാനങ്ങള്‍ പറക്കുന്നത്. അതിനാല്‍ ഗിയറുകളുടെ ആവശ്യവും വിമാനങ്ങള്‍ക്കില്ല.

Trending On DriveSpark Malayalam:

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

വിമാനം പിന്നോട്ട് പോകുന്നത് എങ്ങനെ

ടര്‍ബൈന്‍ ഉപയോഗിച്ചാണ് ജെറ്റ് എഞ്ചിന്‍ വിമാനങ്ങളില്‍ തള്ളല്‍ ബലം (Thrust) ലഭിക്കുന്നത്. എഞ്ചിന്‍ ടെയില്‍ പൈപില്‍ നിന്നും വായു ശക്തമായി പുറത്തേക്ക് പോകുമ്പോഴാണ് വിമാനം മുന്നോട്ട് നീങ്ങുന്നത്.

Recommended Video - Watch Now!
Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

ഇതേ തള്ളല്‍ ബലത്തെ എതിര്‍ ദിശയില്‍ കൊണ്ടു വരുമ്പോഴാണ് വിമാനം 'പിന്നോട്ട്' നീങ്ങുന്നതും (Reverse Thrust). എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിമാനം പിന്നോട്ട് നീങ്ങുന്നില്ല. മറിച്ച് ലാന്‍ഡിംഗില്‍ വേഗത കുറയ്ക്കാനായുള്ള ബ്രേക്കിംഗ് കരുത്തായാണ് വിമാനങ്ങൾ റിവേഴ്‌സ് ത്രസ്റ്റ് സ്വീകരിക്കുന്നത്.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

റണ്‍വേയില്‍ സുരക്ഷിതമായ വേഗത കൈവരിക്കാന്‍ റിവേഴ്‌സ് ത്രസ്റ്റ് വിമാനത്തെ സഹായിക്കും. 80 നോട്ട് വേഗതയില്‍ (മണിക്കൂറില്‍ 148 കിലോമീറ്റര്‍) എത്തുമ്പോഴേക്കും വിമാനങ്ങള്‍ റിവേഴ്‌സ് ത്രസ്റ്റ് ഉപേക്ഷിക്കും.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

കാരണം കുറഞ്ഞ വേഗതയില്‍ റിവേഴ്‌സ് ത്രസ്റ്റ് തുടരുന്നത് എഞ്ചിന്‍ തകരാറിന് വഴിതെളിക്കും. വേഗത കുറയുന്ന പശ്ചാത്തലത്തില്‍ മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് ഉപയോഗിച്ച് വിമാനം തുടര്‍ന്നുള്ള വേഗത നിയന്ത്രിക്കുക.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

എഞ്ചിന് പിന്നിലുള്ള രണ്ട് വാതിലുകള്‍ തുറന്നാണ് റിവേഴ്‌സ് ത്രസ്റ്റിനെ വിമാനങ്ങള്‍ കൈവരിക്കുന്നത്. ചില വിമാനങ്ങള്‍ പ്രൊപ്പലറുകളുടെ ദിശ മാറ്റിയും പിന്നോട്ട് നീങ്ങും.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

പാര്‍ക്കിംഗ് സ്‌പെയ്‌സുകളില്‍ നിന്നും പിന്നോട്ട് നീങ്ങാന്‍ വേണ്ടി മാത്രമാണ് വിമാനങ്ങളില്‍ ഇത്തരം നടപടി സ്വീകരിക്കാറുള്ളത്. അതേസമയം നിശ്ചലാവസ്ഥയില്‍ ജെറ്റ് വിമാനങ്ങളില്‍ റിവേഴ്‌സ് ത്രസ്റ്റ് ഉപയോഗിക്കില്ല.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

കാരണം നിന്ന നില്‍പില്‍ റിവേഴ്‌സ് ത്രസ്റ്റ് ഉപയോഗിച്ചാല്‍ വിമാനം മറിയാനുള്ള സാധ്യത കൂടുതലാണ്. വേഗത കുറയ്ക്കുന്നതിന് വേണ്ടി സ്‌പോയിലറുകള്‍ അല്ലെങ്കില്‍ സ്പീഡ് ബ്രേക്കുകളും വിമാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

പറന്നിറങ്ങുമ്പോള്‍ ചിറകുകളില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ചെറിയ ഘടനയാണ് സ്പീഡ് ബ്രേക്കുകളായി പ്രവര്‍ത്തിക്കുന്നത്. തത്ഫലമായി ചിറകുകളുടെ എയറോഡൈനാമിക് ലിഫ്റ്റ് കുറയും. ഇത് വേഗത കുറയ്ക്കും.

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

ആദ്യകാല വിമാനങ്ങളില്‍ പിസ്റ്റണ്‍ എഞ്ചിന്‍ ഉപയോഗിച്ചായിരുന്നു പ്രൊപ്പലര്‍ തിരിച്ചിരുന്നത്. എന്നാല്‍ ജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് തിരിക്കുന്ന പ്രൊപ്പല്ലറുകളുള്ള ടര്‍ബ്ബോപ്രോപ് എഞ്ചിനുകളാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.

Trending On DriveSpark Malayalam:

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ രൗദ്രഭാവം; 'റെക്ക്‌ലെസില്‍' അമ്പരന്ന് ബുള്ളറ്റ് പ്രേമികള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat #evergreen
English summary
Do Airplanes Have Reverse Gear? Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark