അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

Written By:

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ഇന്ത്യയില്‍ അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. മത്സരബുദ്ധിയോടെയുള്ള അശ്രദ്ധമായ ഡ്രൈവിംഗാണ് മിക്കപ്പോഴും അപകടങ്ങളില്‍ വില്ലന്‍ വേഷം അണിയാറുള്ളത്.

To Follow DriveSpark On Facebook, Click The Like Button
അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

ഇതിന് മറ്റൊരു ഉദ്ദാഹരണം നല്‍കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ദേശീയ പാതയിലുണ്ടായ ഞെട്ടിക്കുന്ന അപകടം. അമിത വേഗതയില്‍ കുതിച്ചെത്തിയ ആള്‍ട്ടോ കാര്‍ പുള്ളിമാന്‍ ജംങ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച സംഭവം നാടിനെ ഒന്നടങ്കമാണ് നടുക്കിയത്.

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

സമീപത്തുള്ള കടയില്‍ സ്ഥാപിച്ച സിസിടിവിയാണ് അപകടത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പകര്‍ത്തിയതും. ഓച്ചിറ ഭാഗത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് അമിത വേഗതയില്‍ സഞ്ചരിച്ച കാറിന്റെ നിയന്ത്രണം പുള്ളിമാന്‍ ജംങ്ഷന് സമീപം വെച്ച് പാടെ നഷ്ടപ്പെടുകയായിരുന്നു.

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എത്തിയ വെള്ള മാരുതി ആള്‍ട്ടോ ആദ്യം എതിര്‍ ദിശയില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന കുടുംബത്തെ ഇടിച്ച് തെറിപ്പിച്ചിച്ചതായി ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

പിന്നാലെ സഞ്ചരിച്ച മോട്ടോര്‍സൈക്കിളിനെയും ഇടിച്ചതിന് ശേഷം കാർ റോഡില്‍ നിന്നും തെന്നി മാറി മറിയുകയായിരുന്നു. സമീപത്തെ പുക പരിശോധനാ കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിച്ചാണ് ആള്‍ട്ടോ നിന്നത്.

Recommended Video - Watch Now!
9 Things You Should Know About Motor Vehicle Act (Amendment) Bill 2017 - DriveSpark
അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

ലെയ്ന്‍ മാറി സഞ്ചരിച്ച കാര്‍ എതിര്‍ ദിശയില്‍ നിന്നുള്ള വാഹനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതാണ് അപകടത്തിന്റെ തീവ്രത ഇത്രമേൽ വര്‍ധിക്കാന്‍ കാരണം.

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

അമിത വേഗതയിലായിരുന്നതിനാല്‍ എതിര്‍ ദിശയിലുള്ള വാഹനങ്ങള്‍ക്ക് വഴിമാറാന്‍ പോലും സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തിരക്കേറിയ പൊതു നിരത്തില്‍ അമിത വേഗത എന്തുമാത്രം അപകട ഭീഷണി ഉയര്‍ത്തുമെന്ന് കരുനാഗപ്പള്ളി സംഭവം വീണ്ടും വ്യക്തമാക്കുന്നു.

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

മറ്റ് വാഹനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും വഴിമാറാനുള്ള സാവകാശം പോലും അമിത വേഗത കാരണമുള്ള അപകടങ്ങളില്‍ ലഭിക്കില്ല. അതേസമയം ഒരുപിടി വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് ആള്‍ട്ടോയുടെ മുമ്പില്‍ നിന്നും രക്ഷപ്പെട്ടതെന്നും വീഡിയോ വെളിപ്പെടുത്തുന്നുണ്ട്.

Trending On DriveSpark Malayalam:

സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമോ?

ആഢംബരത്തിന്റെ അവസാന വാക്കാണ് ഈ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

അപകടസമയത്ത് കാറില്‍ നാല് പേരാണുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ പ്രദേശവാസികള്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതല്‍... #auto news
English summary
Car Collides Head-On With Bike In A Horrific Crash In Kerala. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark