ആഢംബരത്തിന്റെ അവസാന വാക്കാണ് ഈ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

By Dijo Jackson

ഇന്ത്യന്‍ ട്രെയിന്‍ സങ്കല്‍പങ്ങള്‍ ബഹുദൂരം മുന്നേറുകയാണ്. മുമ്പ് ചെലവ് കുറഞ്ഞ യാത്രാ ഉപാധിയായി മാത്രമാണ് തീവണ്ടികള്‍ ചിത്രീകരിക്കപ്പെട്ടതെങ്കില്‍ ഇന്ന് രാജകീയ പ്രൗഢിയോടെയുള്ള ആഢംബര യാത്രകള്‍ക്കും ട്രെയിനുകള്‍ ഇന്ന് പേര് നേടിക്കഴിഞ്ഞു.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

ആഢംബരം തുളുമ്പുന്ന അതിവേഗ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസുകള്‍ ഇന്ത്യന്‍ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയില്‍ മോശമല്ലാത്ത പങ്കാണ് വഹിക്കുന്നത്. ആഢംബരത്തിന്റെ അവസാന വാക്കെന്നവണ്ണം രാജകീയ യാത്ര വാഗ്ദാനം ചെയ്യുന്ന അഞ്ച് ഇന്ത്യന്‍ ട്രെയിനുകളെ പരിചയപ്പെടാം —

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

ദി ഡെക്കാന്‍ ഒഡീസി (The Deccan Odyssey)

ദൂരത്ത് നിന്നും കൂകി വരുന്ന ഡെക്കാന്‍ ഒഡീസിയുടെ കാഴ്ച തന്നെ ഏതൊരു സഞ്ചാരിയുടെയും മനം കവരും. അത്രമേല്‍ രാജകീയമാണ് 'ദി ഡെക്കാന്‍ ഒഡീസി'.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

പഞ്ചനക്ഷത്ര ട്രെയിനായാണ് ഡെക്കാന്‍ ഒഡീസി അറിയപ്പെടുന്നത്. മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നും ആരംഭിക്കുന്ന ഡെക്കാന്‍ ഒഡീസി ചരിത്രപ്രാധാന്യമേറിയ ഇന്ത്യന്‍ നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നതും.

Recommended Video - Watch Now!
Hollywood Cars Seen In India - DriveSpark
ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ നേതൃത്വത്തിലുള്ള ഡെക്കാന്‍ ഒഡീസി പതിനാറാം നൂറ്റാണ്ടിലെ മഹാരാജാക്കന്മാരുടെ ജീവിതശൈലിയാണ് യാത്രക്കാര്‍ക്ക് മുമ്പില്‍ കാഴ്ചവെക്കുന്നത്.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

മഹാരാഷ്ട്ര ടൂറിസം വകുപ്പിന് കീഴിലുള്ള 'ദി ഡെക്കാന്‍ ഒഡീസി' ആഢംബരക്കപ്പലുകളെ വെല്ലുന്ന യാത്രാ അനുഭവമാണേകുക.

ഏകദേശ നിരക്ക്: 4.27 ലക്ഷം രൂപ മുതല്‍

Image Source:Deccan Odyssey India

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

മഹാരാജാസ് എക്‌സ്പ്രസ് (Maharajas' Express)

അത്യാഢംബരത്തിന്റെ പുതിയ നിര്‍വചനമാണ് മഹാരാജാസ് എക്‌സ്പ്രസ്. 'ഏറ്റവും അത്യാഢംബരമേറിയ ട്രെയിന്‍' എന്ന പട്ടം ആറ് വര്‍ഷം തുടര്‍ച്ചയായി കൈയ്യടക്കിയ മഹാരാജാസ് എക്‌സ്പ്രസ് ലോകസഞ്ചാര ഭൂപടത്തില്‍ ഇന്ത്യയുടെ പേരും പ്രശസ്തിയും ഊട്ടിയുറപ്പിച്ചു.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

പാളങ്ങളിലൂടെ ഇന്ത്യയെ കണ്ടെത്താമെന്ന ആശയത്തിന്റെ വക്താവ് കൂടിയാണ് മഹാരാജാസ് എക്‌സ്പ്രസ്. ട്രെയിനില്‍ ഒരുങ്ങിയ പ്രസിഡന്‍ഷ്യല്‍ സൂട്ട് പതിവ് ആഢംബര സങ്കല്‍പങ്ങള്‍ക്ക് അതീതമാണ്.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

ദില്ലിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് മഹാരാജാസ് എക്‌സ്പ്രസിന്റെ സര്‍വീസ്.

ഏകദേശ നിരക്ക്: 3.97 ലക്ഷം രൂപ മുതല്‍

Image Source:Maharajas Express India

Trending On DriveSpark Malayalam:

സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമോ?

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

ദി ഗോള്‍ഡന്‍ ചാരിയട്ട് (The Golden Chariot)

കര്‍ണാടക ടൂറിംസ് ബോര്‍ഡിന് കീഴിലുള്ള ദി ഗോള്‍ഡന്‍ ചാരിയട്ടും ആഢംബര ട്രെയിനുകള്‍ക്കുള്ള മറ്റൊരു നിര്‍വചനമാണ്. രാജാക്കന്മാരുടെ ജീവിതശൈലിയാണ് 'ദി ഗോള്‍ഡന്‍ ചാരിയട്ടും' പകര്‍ത്തുന്നത്.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

രാജകീയമായ അകത്തളത്തില്‍ ഒരുങ്ങിയ പതിനൊന്ന് ക്യാബിനുകളാണ് ട്രെയിനിലെ പ്രധാന ആകര്‍ഷണം. ഭാരതം ഭരിച്ച പതിനൊന്ന് രാജവംശങ്ങളുടെ പേരിലാണ് പതിനൊന്ന് ക്യാബിനുകള്‍ അറിയപ്പെടുന്നത്.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

ബംഗളൂരൂവില്‍ നിന്നും മാത്രമാണ് ദി ഗോള്‍ഡന്‍ ചാരിയട്ട് ആരംഭിക്കുന്നതും.

ഏകദേശ നിരക്ക്: ഒരു രാത്രിക്ക് 16,000 രൂപ മുതല്‍

Image Source:The Golden Chariot

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ് (Royal Rajasthan on Wheels)

പ്രൗഢഗാംഭീര്യമാര്‍ന്ന രജപുത് പാരമ്പര്യത്തെയും ആതിഥ്യത്തെയും അടുത്തറിയാനുള്ള അവസരമാണ് 'റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ്' കാഴ്ചവെക്കുന്നത്.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

രജപുതാന മേഖലയില്‍ നിലകൊള്ളുന്ന വിസ്മയിപ്പിക്കുന്ന മാളികകള്‍ക്കും കോട്ടകള്‍ക്കും ഇടയിലൂടെയാണ് റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സിന്റെ സഞ്ചാരം.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

രാജസ്ഥാനി സംസ്‌കാരത്തെ അനുസ്മരിപ്പിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത ചുവപ്പ് പരവതാനി വിരിച്ചാണ് ജീവനക്കാര്‍ യാത്രക്കാരെ ട്രെയിനിലേക്ക് ആനയിക്കുന്നത്. ദില്ലിയില്‍ നിന്നുമാണ് ട്രെയിനിന്റെ തുടക്കം.

ഏകദേശ നിരക്ക്: 3.78 ലക്ഷം രൂപ മുതല്‍

Image Source:Royal Rajasthan On Wheels

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

പാലസ് ഓണ്‍ വീല്‍സ് (Palace on Wheels)

യഥാര്‍ത്ഥ ആഢംബരമെന്തെന്ന് ഇന്ത്യ ആദ്യമായി തിരിച്ചറിഞ്ഞത് 'പാലസ് ഓണ്‍ വീല്‍സി'ലൂടെയാണ്. മുമ്പ് രജപുതാന, ഗുജറാത്തി രാജാക്കന്മാരുടെയും ഹൈദരാബാദി നിസാമുകളുടെയും മാത്രം സ്വകാര്യ അഹങ്കാരമായിരുന്നു പാലസ് ഓണ്‍ വീല്‍സ്.

ആഢംബരത്തിന്റെ അവസാന വാക്കായ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

പാളങ്ങളിലൂടെ ഇന്ത്യയെ കണ്ടെത്താമെന്ന് ലോകജനതയോട് രാജ്യം ആദ്യമായി പ്രഖ്യാപിച്ചും പാലസ് ഓണ്‍സ് വീല്‍സിലൂടെയായിരുന്നു. ജയ്പൂരില്‍ നിന്നുമാണ് പാലസ് ഓണ്‍ വീല്‍സിന്റെ സര്‍വീസ്.

ഏകദേശ നിരക്ക്: 3.63 ലക്ഷം രൂപ മുതല്‍

Image Source:The Palace On Wheels

Trending On DriveSpark Malayalam:

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Malayalam
കൂടുതല്‍... #off beat #evergreen
English summary
Five Luxury Trains In India. Read in Malayalam.
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more