സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമോ?

Written By:

ശരിക്കും സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമാണോ? പലര്‍ക്കും ഈ സംശയമുണ്ട്. ഇരുചക്രവാഹനങ്ങളില്‍ സണ്‍ഗ്ലാസ് ധരിക്കാതെയുള്ള പകല്‍ യാത്ര ദുസഹമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ കാറില്‍ ശരിക്കും സണ്‍ഗ്ലാസ് ധരിക്കേണ്ടതുണ്ടോ?

To Follow DriveSpark On Facebook, Click The Like Button
സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

സുരക്ഷിതവും ആനന്ദകരവുമായ ഡ്രൈവിംഗിന് സണ്‍ഗ്ലാസ് ധരിക്കുന്നതാണ് ഉത്തമം. വ്യക്തമായ കാഴ്ചയാണ് ഡ്രൈവിംഗ് സുരക്ഷ ഉറപ്പ് വരുത്തുന്ന പ്രധാന ഘടകം.

സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

മിക്കപ്പോഴും സണ്‍ഗ്ലാസ് ധരിച്ചുള്ള ഡ്രൈവിംഗ് വ്യക്തമായ കാഴ്ച ഉറപ്പ് വരുത്തും. വെയില്‍ ജ്വലിച്ച് നില്‍ക്കുന്ന പകല്‍, മൂടപ്പെട്ട അന്തരീക്ഷം - ഏത് കാലാവസ്ഥയിലും വ്യക്തമായ കാഴ്ച ലഭിക്കാന്‍ ഡ്രൈവിംഗിൽ സണ്‍ഗ്ലാസുകള്‍ സഹായിക്കും.

സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

റോഡില്‍ നിന്നും അല്ലെങ്കില്‍ മറ്റ് വാഹനങ്ങളില്‍ നിന്നുമുള്ള കണ്ണഞ്ചും പ്രകാശത്തിന്റെ തീവ്രത കുറയ്ക്കുകയാണ് ഡ്രൈവിംഗില്‍ പോളറൈസ്ഡ് (Polarized) സണ്‍ഗ്ലാസുകളുടെ ലക്ഷ്യം.

Recommended Video - Watch Now!
Top 5 Best Performance Bikes Under 1 Lakh - DriveSpark
സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

വസ്തുക്കള്‍ കൂടുതല്‍ കൃത്യതയോടെ കാണുന്നതിനൊപ്പം കണ്ണില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതും വലിയ പരിധി വരെ സണ്‍ഗ്ലാസുകള്‍ പ്രതിരോധിക്കും. മഴ, മൂടല്‍മഞ്ഞുള്ള സന്ദര്‍ഭങ്ങളില്‍ സുരക്ഷിതമായ കാഴ്ച ഉറപ്പ് വരുത്താന്‍ പോളറൈസ്ഡ് ഗ്ലാസുകള്‍ക്ക് സാധിക്കും.

സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

ഈ അവസരത്തില്‍ കേവലം സണ്‍ഗ്ലാസുകള്‍ ധരിച്ചാല്‍ ഇരുണ്ട കാഴ്ചയാകും ലഭിക്കുക. ഇത് കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തും. ഈര്‍പ്പം കാരണം ഡ്രൈവിംഗിനിടെ കാഴ്ച മങ്ങുന്നതിനുള്ള പരിഹാരം കൂടിയാണ് പോളറൈഡ്‌സ് ഗ്ലാസുകള്‍.

Trending On DriveSpark Malayalam:

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

ഡ്രൈവിംഗ് ഗ്ലാസുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണമേകുന്ന ഡ്രൈവിംഗ് ഗ്ലാസുകള്‍ തെരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ലെന്‍സ് ഏത് നിറത്തിലുള്ളതാണെങ്കിലും നൂറ് ശതമാനം UV-A, UV-B രശ്മികളെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരിക്കണം.

സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

UV 40 എന്ന അടയാളത്തോടുള്ള സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഒപ്പം ലെന്‍സുകള്‍ പോളറൈസ്ഡാണോയെന്നും പരിശോധിച്ച് ഉറപ്പ് വരുത്തുക.

Trending On DriveSpark Malayalam:

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

ഡ്രൈവിംഗിന് അനുയോജ്യമായ ലെൻസ് നിറങ്ങൾ

തീവ്രമായ പ്രകാശം ആഗിരണം ചെയ്യുകയാണ് ലെന്‍സുകളില്‍ ഒരുങ്ങിയ നിറച്ഛായങ്ങളുടെ (ടിന്റ്) ലക്ഷ്യം. ആംബര്‍, ഗ്രെയ്, ബ്രൗണ്‍, ഗ്രീന്‍ നിറങ്ങളിലുള്ള ലെന്‍സുകളാണ് ഡ്രൈവിംഗിന് അനുയോജ്യം.

സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

താരതമ്യേന ഗ്രെയ് ലെന്‍സുകള്‍ പ്രകാശ തീവ്രത ഫലപ്രദമായി കുറയ്ക്കും. ഡ്രൈവിംഗില്‍ ബ്ലൂ ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നീല ലെൻസുകൾ കാഴ്ചപരിധി കുറയ്ക്കും.

സണ്‍ഗ്ലാസ് ധരിച്ച് കാര്‍ ഓടിക്കുന്നത് സുരക്ഷിതമോ?

ഡ്രൈവിംഗില്‍ യെല്ലോ ലെന്‍സുകള്‍ മുഖേന കൂടുതല്‍ കൃത്യതയോടെ വസ്തുക്കള്‍ കാണാന്‍ സാധിക്കുമെങ്കിലും നിറവ്യത്യാസം ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. രാത്രി കാല ഡ്രൈവിംഗില്‍ ആന്റി-ഗ്ലെയര്‍ സണ്‍ഗ്ലാസുകളാണ് ഉപയോഗിക്കേണ്ടത്.

കൂടുതല്‍... #auto tips
English summary
Should I Wear Sunglasses While Driving? Read in Malayalam.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark