പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

By Dijo Jackson

കഴിഞ്ഞ വര്‍ഷമാണ് ജാവ, ബിഎസ്എ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളെ മഹീന്ദ്ര സ്വന്തമാക്കിയത്. രണ്ട് വര്‍ഷത്തിനകം ബിഎസ്എ, ജാവ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ മോട്ടോര്‍സൈക്കിളുകളെ അണിനിരത്തുമെന്ന കമ്പനിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ബൈക്ക്‌പ്രേമികളെ ഒന്നടങ്കം ആവശത്തിലാഴ്ത്തി.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

എന്നാല്‍ ഇനി കാത്തിരിപ്പ് ഏറെയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്ര. പുതിയ ബിഎസ്‌ഐ മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും പുതിയ മോട്ടോര്‍സൈക്കിളിന് പഴമയുടെ പാരമ്പര്യമുണ്ടാകുമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

പഴയ ക്രിസ്മസ് കാലത്തെ ബിഎസ്എ പരസ്യം കൂട്ടുപിടിച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. അതേസമയം ബിഎസ്എയ്ക്ക് കീഴില്‍ ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ അണിനിരക്കുമോ എന്ന കാര്യം സംശയമാണ്.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

കാരണം നിലവില്‍ ബിഎസ്എ നാമത്തിലുള്ള ഇരുചക്ര നിര്‍മ്മാതാക്കള്‍ വിപണിയിലുണ്ട്. ഒരുപക്ഷെ മറ്റൊരു ബ്രാന്‍ഡ് നാമത്തിലാകും പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിളുകളെ കമ്പനി അവതരിപ്പിക്കുക.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

ബിഎസ്എയ്ക്ക് പുറമെ ജാവ മോട്ടോര്‍സൈക്കിളുകളെയും കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കുകയാണ്. കമ്പനിയുടെ പിതംബൂര്‍ പ്ലാന്റില്‍ നിന്നുമാകും ജാവ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തുക.

Recommended Video

Bangalore City Police Use A Road Roller To Crush Loud Exhausts
പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

ജാവയെ അറിയില്ലേ?

ഐഡിയല്‍ ജാവ എന്ന് കേള്‍ക്കാത്തവരും ഇന്ന് ഓട്ടോ ലോകത്ത് കുറവായിരിക്കും. മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ഐഡിയല്‍ ജാവ.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

ആദ്യകാലത്ത് ജാവ ബ്രാന്‍ഡിന് കീഴില്‍ മോട്ടോര്‍സൈക്കിളുകളെ അണിനിരത്തിയ ഐഡിയല്‍ ജാവ, പിന്നീട് യെസ്ഡീ എന്ന ബ്രാന്‍ഡ് നാമത്തില്‍ മോഡലുകളെ എത്തിച്ചു.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

1960 കളില്‍ ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്നും ഇന്ത്യയില്‍ വലിയ ആരാധക സമൂഹമുണ്ട്. നിലവില്‍ A ടൈപ് എന്നറിയപ്പെടുന്ന ജാവ 353/04, B ടൈപ് എന്നറിയപ്പെടുന്ന യെസ്ഡീ 250, ജാവ 350 ടൈര്‍ 634 ട്വിന്‍, യെസ്ഡീ 250 മൊണാര്‍ക്ക് മോഡലുകളാണ് ഇന്ത്യയില്‍ ഉള്ളത്.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

ഫ്യൂവല്‍ ടാങ്ക് പാഡിംഗുകളും, ഫ്യൂവല്‍ ടാങ്ക് ഇഗ്നീഷന്‍ സിസ്റ്റവും ഉള്‍പ്പെടുന്ന ജാവ-യെസ്ഡീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ന് ഏതൊരു ഓട്ടോ പ്രേമിയുടെയും സ്വപ്നമാണ്.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

1996 ലാണ് ഐഡിയല്‍ ജാവ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയത്. ഇപ്പോഴും ഇന്ത്യന്‍ അതിവേഗ ട്രാക്ക്-റോഡ് മത്സരങ്ങളില്‍ യെസ്ഡീ മോട്ടോര്‍സൈക്കിളുകള്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

യെസ്ഡീ മോട്ടോര്‍സൈക്കിള്‍ റാലികളും ഇന്ന് രാജ്യത്തെ പതിവ് കാഴ്ചകളില്‍ ഒന്നാണ്. തുര്‍ക്കി, നൈജീരിയ, ശ്രീലങ്ക, ഈജിപ്ത് ഉള്‍പ്പെടെയുള്ള പല വിദേശ വിപണികളിലേക്കും ജാവ-യെസ്ഡീ മോട്ടോര്‍സൈക്കിളുകളെ ഐഡിയല്‍ ജാവ കയറ്റുമതി ചെയ്തിട്ടുണ്ട്.

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

ഗ്വാട്ടിമല പൊലീസ് സേനയ്ക്ക് വേണ്ടി ഐഡിയല്‍ ജാവ ഒരുക്കിയത് കസ്റ്റം യെസ്ഡീ റോഡ്കിംഗുകളെയാണ് എന്നതും കമ്പനിയുടെ വിജയാധ്യായമാണ്. 1996 ല്‍ പ്രവര്‍ത്തനം നിര്‍ത്തവെ 175, മൊണാര്‍ക്ക്, ഡീലക്‌സ്, റോഡ് കിംഗ്, സിഎല്‍ II മോഡലുകളാണ് ഐഡിയല്‍ ജാവ നിര്‍മ്മിച്ചിരുന്നത്.

Trending On DriveSpark Malayalam:

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

കളര്‍ഫുള്ളായി പുതിയ 'ബുള്ളറ്റ്'; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ വീണ്ടുമൊരു സര്‍പ്രൈസ്!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Anand Mahindra Confirms New BSA Motorcycle In The Works. Read in Malayalam.
Story first published: Tuesday, December 26, 2017, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X