പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും — പട്ടിക ഇങ്ങനെ

Written By:

വിസ്മയിപ്പിക്കുന്ന പുതുമുകളോടെയാണ് പോയ വര്‍ഷം വിപണിയില്‍ വാഹനങ്ങള്‍ അണിനിരന്നത്. ഇന്ധനക്ഷമതയില്‍ നിന്നും മാറി സുരക്ഷയ്ക്കും ലോകത്തോര നിലവാരത്തിനും ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കിയപ്പോള്‍ കാറുകളും ഏറെക്കുറെ 'സ്മാര്‍ട്ടായി'.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

വിപണിയില്‍ തുടരെ അവതരിച്ച പുതിയ കാറുകളും, ബൈക്കുകളും ഉപഭോക്താക്കളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചുവെന്നതും പോയ വര്‍ഷത്തിന്റെ പ്രത്യേകതയാണ്.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ആശയക്കുഴപ്പം തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ സമീപിച്ചതോ ഗൂഗിളിനെയും! പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകള്‍ (ഗൂഗിള്‍ പുറത്ത് വിട്ട പട്ടിക) —

Recommended Video - Watch Now!
Shocking Car Accident That Happened In Karunagappally, Kerala
പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

എന്നത്തേയും പോലെ ഇത്തവണയും ഇന്ത്യ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് മാരുതി സ്വിഫ്റ്റിനെയാണ്. പുതുതലമുറ സ്വിഫ്റ്റിന്റെ അവതരണമാണ് പോയ വര്‍ഷം വിപണി കണ്ട പ്രധാന ഹൈലൈറ്റ്.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

സ്വിഫ്റ്റിന് ആമുഖമായി വിപണിയില്‍ എത്തിയ പുതുതലമുറ ഡിസൈറും പുത്തന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് മേലുള്ള ആകാംഷ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. സ്വിഫ്റ്റിന് പിന്നാലെ ഉപഭോക്താക്കള്‍ ഒന്നടങ്കം ഇന്റര്‍നെറ്റില്‍ പരതിയ മറ്റൊരു അവതാരമാണ് ജീപ് കോമ്പസ്.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

പോയ വര്‍ഷത്തെ സൂപ്പര്‍ഹിറ്റാണ് ഇന്ത്യന്‍ നിര്‍മ്മിത 'ബേബി ജീപ്'. വിലയില്‍ വിപ്ലവം ഒരുക്കി എത്തിയ ജീപ് കോമ്പസിനായുള്ള പിടിവലി വിപണിയില്‍ ഇപ്പോഴും തുടരുകയാണ്.

Trending On DriveSpark Malayalam:

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ഇന്ത്യ ഏറ്റവും കൂടുതല്‍ അന്വേഷിച്ച മൂന്നാമത്തെ കാറാണ് ടാറ്റ ഹെക്‌സ. പ്രീമിയം ശ്രേണിയില്‍ ടാറ്റയുടെ കയ്യൊപ്പ് ചാര്‍ത്താന്‍ ഹെക്‌സയ്ക്ക് ഇതിനകം സാധിച്ചു കഴിഞ്ഞു. ആരിയയുടെ പരിഷ്‌കരിച്ച പതിപ്പാണ് ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഹെക്‌സ.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

കേവലം ഹെക്‌സയില്‍ ഒതുങ്ങുന്നതല്ല ടാറ്റയുടെ വിജയഗാഥ. ഏറ്റവും മികച്ച ടാറ്റ കാറെന്ന അഭിപ്രായം നേടിയെടുത്ത നെക്‌സോണ്‍ എസ്‌യുവിയാണ് പട്ടികയില്‍ നാലാമത്. ഇന്ത്യ ആകാംഷയോടെ കാത്ത കോമ്പാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ബ്രെസ്സയും, ഇക്കോസ്‌പോര്‍ടും അടക്കി വാഴുന്ന നിരയില്‍ ശ്രദ്ധ നേടാന്‍ ടാറ്റയുടെ പുതിയ നെക്സോൺ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച കാറുകളുടെ പട്ടികയില്‍ മാരുതി ഇഗ്നിസ് അഞ്ചാമതാണ്.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

പ്രീമിയം പരിവേഷത്തിലുള്ള മാരുതിയുടെ യുവമുഖമാണ് ഇഗ്നിസ്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമായ ഇഗ്നിസില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളെ മാരുതി ഒരുക്കുന്നുണ്ട്.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ശേഷം ടൊയോട്ട എത്തിയോസ്, മാരുതി സെലറിയോ, മെര്‍സിഡീസ്-ബെന്‍സ് സിഎല്‍എ, വോള്‍വോ XC60, ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ എന്നീ താരങ്ങളാണ് പട്ടികയില്‍ യഥാക്രമം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകളില്‍ ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ ഉണ്ടെന്നതും ഏറെ അതിശയിപ്പിക്കുന്ന വസ്തുതയാണ്.

Trending On DriveSpark Malayalam:

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചില ബൈക്കുകള്‍ (ഗൂഗിള്‍ പുറത്ത് വിട്ട പട്ടിക) —

കാര്‍ വിപണിയോട് കിടപിടിക്കുന്ന മത്സരമാണ് ഇരുചക്രവാഹന വിപണിയിലും ഇന്ത്യ കണ്ടത്. ഡിസൈനില്‍ കുപ്രസിദ്ധി നേടിയ സുസൂക്കി ഇന്‍ട്രൂഡറിനെയാണ് പോയ വര്‍ഷം ഇന്ത്യ ഏറ്റവമധികം അന്വേഷിച്ചതും.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

വരവിന് പിന്നാലെ ഇന്‍ട്രൂഡര്‍ 150 നേരിട്ട വിമര്‍ശന ശരങ്ങളാണ് മോഡലിന് മേലുള്ള ഉപഭോക്താക്കളുടെ ആകാംഷ വര്‍ധിപ്പിച്ചത്. എന്തായാലും സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇടയില്‍ വന്‍ഹിറ്റാണ്.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

സ്‌കൂട്ടറുകള്‍ക്ക് പ്രചാരം ക്രമാതീതമായി വര്‍ധിക്കവെ ഹോണ്ട ഗ്രാസിയയെയാണ് ഇന്ത്യ രണ്ടാമതായി ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ഹോണ്ട നിരയില്‍ നിന്നുള്ള ഏറ്റവും വിലയേറിയ സ്‌കൂട്ടറാണ് ഗ്രാസിയ.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

പ്രീമിയം ടാഗോടെ വിപണിയില്‍ എത്തിയ ഗ്രാസിയ വില്‍പനയില്‍ കാര്യമായ നേട്ടങ്ങള്‍ കൈയ്യടക്കി കഴിഞ്ഞു. ഇന്ത്യന്‍ സ്‌കൗട്ടാണ് ഓണ്‍ലൈനില്‍ തരംഗം തീര്‍ത്ത മൂന്നാമത്തെ മോഡല്‍.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ അച്ചില്‍ നിന്നും പുറത്ത് വരുന്ന ബജറ്റ് അവതാരമാണ് ഇന്ത്യന്‍ സ്‌കൗട്ട്. കവാസാക്കി നിഞ്ച 650, റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിനുകള്‍, ബിഎംഡബ്ല്യു ആര്‍ നയന്‍ടി എന്നീ താരങ്ങളാണ് പട്ടികയില്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളെ കുറിച്ചാണ് പോയ വര്‍ഷം വിപണി പ്രധാനമായും ചര്‍ച്ച ചെയ്തതും. ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബൈക്കുകളില്‍ ഏഴാമതാണ് പുതിയ ടിവിഎസ് അപാച്ചെ RR 310.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ബൈക്ക് പ്രേമികളുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് ടിവിഎസിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിള്‍ എത്തിയിരിക്കുന്നത്. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ 313 സിസി എഞ്ചിനാണ് അപാച്ചെ RR 310 ന്റെ പ്രധാന ആകര്‍ഷണം.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ഹീറോ എക്‌സ്പള്‍സ്, ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍, യമഹ YZF-R1 മോട്ടോര്‍സൈക്കിളുകളെയും പോയ വർഷം ഇന്ത്യ ഏറ്റവും കൂടുതൽ അന്വേഷിച്ചു.

Trending On DriveSpark Malayalam:

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

അതേസമയം ഹ്യുണ്ടായി വേര്‍ണ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, പുതുതലമുറ ഡിസൈര്‍ എന്നീ കാറുകള്‍ ഇന്ത്യയില്‍ ഏറെ അന്വേഷിക്കപ്പെടാതെ പോയി എന്നതും ശ്രദ്ധേയം.

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ യമഹ FZ25, കെടിഎം 390 ഡ്യൂക്ക്, ബജാജ് പള്‍സര്‍ NS 160 എന്നിവരും ഏറെ അന്വേഷിക്കപ്പെട്ടില്ല.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Most Trending Cars & Bikes In 2017 In India. Read in Malayalam.
Story first published: Monday, January 1, 2018, 11:26 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark