പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

Written By:

ഇന്ത്യയില്‍ എസ്‌യുവി പോര് വര്‍ധിക്കവെ ക്രെറ്റ കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്ക് നന്നായി അറിയാം. അതുകൊണ്ട് പുതിയ രണ്ട് എസ്‌യുവികളെ ഇന്ത്യയില്‍ എത്രയും പെട്ടെന്ന് അവതരിപ്പിക്കാനുള്ള തിരക്കിലാണ് കമ്പനി.

To Follow DriveSpark On Facebook, Click The Like Button
പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

പുതിയ എ-സെഗ്മന്റ് എസ്‌യുവിയാണ് ഹ്യുണ്ടായിയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന ആദ്യ അവതാരം. പുതിയ എസ്‌യുവിയുമായി ബന്ധപ്പെട്ട് ഏറെ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

2020 ഓടെ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന മൂന്നാം തലമുറ i10 ന്റെ അടിത്തറയിലാണ് പുതിയ എസ്‌യുവിയും വരിക. ഒരേ അടിത്തറയില്‍ ഒരുങ്ങുന്നതിനാല്‍ ഇരു മോഡലുകളും സമാന ഘടകങ്ങളാകും പങ്കിടുക.

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

2020 ഓടെ യാകും പുതിയ ഹ്യുണ്ടായി എസ്‌യുവിയും ഇന്ത്യന്‍ തീരമണയുക. ഇതിന് പുറമെ ഇന്ത്യയ്ക്കായി പുതിയ സബ്-കോമ്പാക്ട് എസ്‌യുവിയെയും അണിയറയില്‍ ഹ്യുണ്ടായി ഒരുക്കുന്നുണ്ട്.

Recommended Video - Watch Now!
Shocking Car Accident That Happened In Karunagappally, Kerala
പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

QXi എന്നാണ് പുതിയ സബ്-കോമ്പാക്ട് എസ്‌യുവിയുടെ കോഡ്‌നാമം. കോണ്‍സെപ്റ്റ് മോഡല്‍ കാര്‍ലിനോയുടെ പ്രൊഡക്ഷന്‍ പതിപ്പാണ് QXi. 2016 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് കാര്‍ലിനോ കോണ്‍സെപ്റ്റിനെ ഹ്യുണ്ടായി ആദ്യമായി അവതരിപ്പിച്ചത്.

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ്സ എന്നിവരാകും വരവില്‍ കാര്‍ലിനോയുടെ എതിരാളികള്‍. 2019 ന്റെ ആദ്യ പാദത്തില്‍ QXi വിപണിയില്‍ എത്തുമെന്നാണ് സൂചന.

Trending On DriveSpark Malayalam:

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

മത്സരം കനത്ത സാഹചര്യത്തില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ ക്രെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി നിരയില്‍ തലയുയര്‍ത്തും. ക്രെറ്റയ്ക്ക് ഒപ്പം എലൈറ്റ് i20 യും ഈ വര്‍ഷം വിപണിയില്‍ എത്താനിരിക്കുകയാണ്.

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന പുത്തന്‍ i20 യെ ക്യാമറ പലയിടങ്ങളില്‍ നിന്നുമായി പകര്‍ത്തി കഴിഞ്ഞു. ഇവര്‍ക്കൊപ്പം മണ്‍മറഞ്ഞ സാന്‍ട്രോയെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാനുള്ള നടപടിയിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍.

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്; കൂട്ടിന് വേറെ ചിലരും

AH2 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന പുതിയ ഹാച്ച്ബാക്ക് മാരുതി ആള്‍ട്ടോയ്ക്കും റെനോ ക്വിഡിനുമുള്ള ഹ്യുണ്ടായിയുടെ മറുപടിയാണ്. അതേസമയം വില്‍പനയില്‍ പിന്നോക്കം പോകുന്ന ഇയോണ്‍ ഹാച്ച്ബാക്കിനെ കമ്പനി പിന്‍വലിക്കുമെന്നാണ് സൂചന.

Trending On DriveSpark Malayalam:

ആഢംബരത്തിന്റെ അവസാന വാക്കാണ് ഈ അഞ്ച് ഇന്ത്യന്‍ ട്രെയിനുകള്‍

സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമോ?

കൂടുതല്‍... #hyundai #ഹ്യുണ്ടായി
English summary
Hyundai Considering A New SUV For India. Read in Malayalam.
Story first published: Tuesday, January 2, 2018, 11:32 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark