ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

Written By:

രണ്ട് കാര്യങ്ങള്‍ക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഏറെ പ്രശസ്തം - ഒന്ന് പ്രൗഢ ഗാംഭീര്യതയാര്‍ന്ന മുഖഭാവം, രണ്ട് ഘനഗാംഭീര്യതയാര്‍ന്ന ശബ്ദം. അന്നും ഇന്നും റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ മുഖമുദ്രയാണ് ഈ രണ്ട് ഘടകങ്ങള്‍.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

ആധുനിക സാങ്കേതികതയിലേക്ക് ബൈക്കുകള്‍ കൂട്ടമായി ചേക്കേറുമ്പോഴും പാരമ്പര്യ തനിമ മുറുകെ പിടിച്ചാണ് റോയല്‍ എന്‍ഫീല്‍ഡുകള്‍ അണിനിരക്കുന്നത്. ഇത് കമ്പനിയുടെ പോരായ്മയാണെന്നാണ് ഒരു വിഭാഗം ബൈക്ക് പ്രേമികളുടെ വാദം.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

പറഞ്ഞു വരുമ്പോള്‍ മോട്ടോര്‍സൈക്കിളുകളുടെ ഭാരം പലപ്പോഴും ഉപഭോക്താക്കളെ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ട്. ഉയര്‍ന്ന എഞ്ചിന്‍ ശേഷിയും ലോഹ ഘടകങ്ങളുമാണ് ബുള്ളറ്റുകള്‍ക്ക് ഭാരമേറാനുള്ള പ്രധാന കാരണം.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

അമിത ഭാരം കാരണം തിരക്കേറിയ നിരത്തുകളില്‍ ബുള്ളറ്റുകളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്ന അഭിപ്രായം ഉടമസ്ഥര്‍ കാലങ്ങളായി ഉയര്‍ത്തി വരികയാണ്.

Recommended Video - Watch Now!
Shocking Car Accident That Happened In Karunagappally, Kerala
ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

ഒപ്പം ബുള്ളറ്റിനെ പാര്‍ക്ക് ചെയ്യുക 'ആനയെ തളയ്ക്കുന്നത് പോലെയാണെന്ന' ആക്ഷേപവും കമ്പനി പരക്കെ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജഗ്ധീഷ് റാവല്‍ എന്ന ബുള്ളറ്റ് ഉടമസ്ഥന്‍.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

അമിത ഭാരത്തിനുള്ള പ്രതിവിധിയായി തന്റെ 350 സിസി ബുള്ളറ്റില്‍ റിവേഴ്‌സ് ഗിയര്‍ ഘടിപ്പിച്ചിരിക്കുകയാണ് ജഗ്ധീഷ് റാവല്‍. റിവേഴ്‌സ് ഗിയര്‍ ഘടിപ്പിച്ച ബുള്ളറ്റിനെ അനായാസമാണ് ജഗ്ധീഷ് റാവല്‍ പിന്നിലേക്ക് നീക്കുന്നത്.

Trending On DriveSpark Malayalam:

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് എന്ന വിശേഷണത്തില്‍ ജഗ്ധീഷ് റാവലും അദ്ദേഹത്തിന്റെ ബുള്ളറ്റും ഇന്റര്‍നെറ്റില്‍ പ്രചാരം നേടുകയാണ്.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

സൈഡ് കാര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്നുമാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഗിയര്‍ബോക്‌സിനെ ജഗ്ധീഷ് റാവല്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് കമ്പനിയുടെ സഹായത്താല്‍ 350 സിസി ബുള്ളറ്റില്‍ അതിവിദഗ്ധമായി ഗിയര്‍ബോക്‌സ് ഘടിപ്പിക്കുകയായിരുന്നു.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

റിവേഴ്‌സ് ഗിയറിന്റെ പശ്ചാത്തലത്തില്‍ ന്യൂട്രല്‍ ഫൈന്‍ഡറും ബുള്ളറ്റ് നേടിയിട്ടുണ്ട്. റിവേഴ്‌സ് ഗിയറിലേക്ക് കടക്കേണ്ട സാഹചര്യത്തില്‍ റൈഡര്‍ ആദ്യം ഗിയര്‍ബോക്‌സിനെ ന്യൂട്രലില്‍ കൊണ്ടുവരണം.

ശേഷം മാത്രമാണ് റിവേഴ്‌സ് ഗിയറിലേക്ക് കടക്കാന്‍ സാധിക്കുക. എന്നാല്‍ ബൈക്കുകളില്‍ റിവേഴ്‌സ് ഗിയറിന്റെ പ്രായോഗികത എന്തുമാത്രമാണെന്ന കാര്യം സംശയമാണ്.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

ഹോണ്ട ഗോള്‍ഡ്‌വിംഗ്, ബിഎംഡബ്ല്യു K1200LT പോലുള്ള ഭാരമേറിയ ബൈക്കുകളില്‍ മാത്രമാണ് സാധാരണയായി റിവേഴ്‌സ് ഗിയറുകള്‍ ഒരുങ്ങുന്നത്.

Trending On DriveSpark Malayalam:

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

സൈഡ് കാറുകള്‍ക്ക് പ്രചാരമേറിയ കാലത്ത് ബൈക്കുകളില്‍ റിവേഴ്‌സ് ഗിയര്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ പതിവില്ല. മാത്രമല്ല ഇന്ന് വരുന്ന മിക്ക ബൈക്കുകളിലും യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനുകളാണ് ഒരുങ്ങുന്നത്.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

തത്ഫലമായി ആധുനിക ബൈക്കുകളില്‍ റിവേഴ്‌സ് ഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ ജഗ്ധീഷ് റാവലിന്റെ ബുള്ളറ്റ് പഴയതാണ്. പഴയ ബുള്ളറ്റുകളില്‍ എഞ്ചിനും, ക്ലച്ചും, ഗിയര്‍ബോക്‌സും വെവ്വേറെ കെയിസിംഗിലാണ് ഒരുങ്ങുന്നത്.

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

അതുകൊണ്ട് റിവേഴ്‌സ് ഗിയര്‍ ഘടിപ്പിക്കുക താരതമ്യേന എളുപ്പമാണ്.

Video Source: MotoMahal

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
This Royal Enfield Bullet Gets A Reverse Gear. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark