പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

Written By:

ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ ഒരിക്കല്‍ കൂടി ഇന്ത്യയില്‍ ചുവട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ വരവിന് മുന്നോടിയായി സികെ ബിര്‍ല ഗ്രൂപ്പുമായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ കൈകോര്‍ത്ത് കഴിഞ്ഞു. 2019 ഓടെ പ്യൂഷോ കാറുകള്‍ ഇന്ത്യയില്‍ തലയുയര്‍ത്തും.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

മത്സരം മുറുകി നില്‍ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ തിരിച്ചുവരവ് വേണ്ടവിധം ശ്രദ്ധിക്കപ്പെടുമോ എന്ന ആശങ്ക പ്യൂഷോയ്ക്കുണ്ട്. ഇതേ ആശങ്ക മുന്‍നിര്‍ത്തിയാണ് രണ്ടാമൂഴത്തില്‍ ഇന്ത്യയുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കിനെ വെല്ലുവിളിക്കാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ ധൈര്യപ്പെട്ടിരിക്കുന്നത്.

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

208 ഹാച്ച്ബാക്കുമായാകും ഇന്ത്യയില്‍ പ്യൂഷോ വരികയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും ക്യാമറ പകര്‍ത്തിയ പുതിയ പ്യൂഷോ 208 കള്‍ കമ്പനിയുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

പൂനെ ആര്‍ടിഒ രജിസ്‌ട്രേഷന്‍ നമ്പറോട് കൂടിയ 208 ഹാച്ച്ബാക്കുകളാണ് ക്യാമറയ്ക്ക് മുമ്പില്‍ അകപ്പെട്ടത്. 'പിസിഎ മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ' പേരിലാണ് പ്യൂഷോ 208 ഹാച്ച്ബാക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ചിത്രം വെളിപ്പെടുത്തുന്നു.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

മുമ്പ് ഇന്ത്യയില്‍ നിന്ന് താത്കാലിക രജിസ്‌ട്രേഷന്‍ പ്ലേറ്റുകളോടെയുള്ള പ്യൂഷാ 208 കളെ ക്യാമറ പകര്‍ത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച പ്യൂഷോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ കാണപ്പെടുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ ആധുനിക മുഖമേന്തിയുള്ള എന്‍ട്രി-ലെവല്‍ സ്‌പോര്‍ടി ഹാച്ച്ബാക്കാണ് പ്യൂഷോ 208. പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളാണ് പ്യൂഷോ 208 ന്റെ പ്രധാന ആകര്‍ഷണം.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

കട്ടിയേറിയ ക്രോം ഫിനിഷോടെയുള്ള വലുപ്പമാര്‍ന്ന ഗ്രില്‍, ക്രോം ഹൗസിംഗ് ഒരുങ്ങിയ ഫോഗ് ലാമ്പുകള്‍, അഗ്രസീവ് ബമ്പര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്യൂഷോ 208 ഹാച്ച്ബാക്കിന്റെ മുഖരൂപം.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

ആകെമൊത്തം സ്‌പോര്‍ടി ബ്ലാക് പരിവേഷത്തിലാണ് ഹാച്ച്ബാക്കിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. ത്രീ-സ്‌പോക്ക് സ്റ്റീയറിംഗ് വീലും പുത്തന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും അകത്തളത്തെ പുതുമകളായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

എസി വെന്റുകള്‍ക്കും ഡോര്‍ ഹാന്‍ഡിലുകള്‍ക്കും ലഭിച്ച ക്രോം ആക്‌സന്റ് ഇന്റീരിയര്‍ ഡിസൈനില്‍ എടുത്തുപറയാന്‍ സാധിക്കും. ലളിതമാര്‍ന്ന അച്ചടക്കമേറിയ ഡാഷ്‌ബോര്‍ഡ് ലേഔട്ടാണ് പ്യൂഷോ 208 ല്‍ ഒരുങ്ങുന്നത്.

Trending On DriveSpark Malayalam:

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന വകഭേദങ്ങളാണ് ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയിരിക്കുന്നതും. പവര്‍ വിന്‍ഡോസ്, ഇലക്ട്രിക്കല്‍ ORVM കള്‍ എന്നിവ ഉയര്‍ന്ന പതിപ്പുകളുടെ വിശേഷങ്ങളാകും.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

അതേസമയം എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണിന്റെ അഭാവം ഹാച്ച്ബാക്കില്‍ നിഴലിക്കുന്നുണ്ട്. മുന്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യൂവല്‍ ഫ്രണ്ട്-സൈഡ് എയര്‍ബാഗുകള്‍ എന്നിവയും ഹാച്ച്ബാക്കില്‍ ഇടംപിടിച്ചിരിക്കുന്ന ഫീച്ചറുകളാണ്.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

പ്യൂഷോ 208 ന്റെ പെട്രോള്‍ പതിപ്പുകളെയാണ് നിലവില്‍ ക്യാമറ പകര്‍ത്തിയിരിക്കുന്നത്. മോഡലിന്റെ മറ്റു സാങ്കേതിക വിവരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാകും പ്യൂഷോ 208 വിപണിയില്‍ അരങ്ങേറ്റം കുറിക്കുകയെന്നാണ് സൂചന. 80 bhp കരുത്തേകുന്നതാകും എഞ്ചിന്‍. പെട്രോള്‍ പതിപ്പിനൊപ്പം ഡീസല്‍ പതിപ്പും ഹാച്ച്ബാക്കില്‍ ഒരുങ്ങും.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

മുമ്പ് 2011 ല്‍ ഇന്ത്യയില്‍ എത്തിയ പ്യൂഷോ മുംബൈയില്‍ ഓഫീസ് തുറന്നിരുന്നു. ഒപ്പം ഗുജറാത്തില്‍ പ്ലാന്റിനായുള്ള സ്ഥലവും കമ്പനി കണ്ടെത്തി വെച്ചതാണ്. എന്നാല്‍ സാമ്പത്തിക കാരണങ്ങളാല്‍ പദ്ധതിയില്‍ പിന്മാറുകയായിരുന്നു പ്യൂഷോ.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

ഇത്തവണ പൂര്‍ണ സജ്ജമായാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ വരവ്. സികെ ബിര്‍ല ഗ്രൂപ്പുമായുള്ള കരാര്‍ പ്രകാരം ഹിന്ദുസ്താന്‍ മോട്ടോര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാകും ഇന്ത്യയില്‍ പ്യൂഷോ കാറുകള്‍ വില്‍പനയ്ക്ക് എത്തുക.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

പ്യൂഷോ കാറുകള്‍ക്കുള്ള പവര്‍ട്രെയിനുകളുടെ ഉത്തരവാദിത്വം സികെ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള AVTEC ലിമിറ്റഡിനാണ്. ആഭ്യന്തര ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ കാറുകളെ വില കുറച്ച് വിപണിയില്‍ ഉപഭോക്താക്കളെ നേടാനുള്ള നീക്കത്തിലാണ് പ്യൂഷോ.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

എന്തായാലും മാരുതി സ്വിഫ്റ്റാണ് തങ്ങളുടെ എതിരാളിയെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് പുത്തന്‍ ഹാച്ച്ബാക്കിലൂടെ പ്യൂഷോ. മാരുതി കൈയ്യടക്കിയ ശ്രേണിയില്‍ പ്യൂഷോയ്ക്ക് തലയുയര്‍ത്താന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

പ്യൂഷോ 208 ഹാച്ച്ബാക്കിനൊപ്പം ഫ്രഞ്ച് മഹിമയുമായി പ്യൂഷോ 3008 എസ്‌യുവിയും വിപണിയില്‍ പിറവിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Image Source: TeamBHP

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #peugeot #spy pics #പൂഷോ
English summary
Peugeot’s Maruti Swift Rival Spotted Testing In India. Read in Malayalam.
Story first published: Thursday, January 4, 2018, 13:35 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark