പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

Written By:

പുതുതലമുറ മാരുതി സ്വിഫ്റ്റിന്റെ വരവ് അടുത്തിരിക്കെ ഇന്ത്യന്‍ കാര്‍ പ്രേമികളുടെ ആകാംഷ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. 'സൂപ്പര്‍മിനി' പരിവേഷത്തില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുത്തന്‍ മാരുതി സ്വിഫ്റ്റിന് വിപണിയില്‍ ഇടം ഒരുങ്ങി കഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

പുതിയ സ്വിഫ്റ്റിന് വഴിയൊരുക്കുക ലക്ഷ്യമിട്ട് രണ്ടാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കുകളുടെ ഉത്പാദനം കഴിഞ്ഞ ദിവസമാണ് കമ്പനി ഔദ്യോഗികമായി നിര്‍ത്തിയത്.

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലൂടെ പുതിയ സ്വിഫ്റ്റ് ഇന്ത്യയില്‍ തലയുയര്‍ത്തും. എന്നാല്‍ വരവിന് മുമ്പെ പുതിയ ഹാച്ച്ബാക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ സൂചനകള്‍ മാരുതി വെളിപ്പെടുത്തിയിരിക്കുകയാണ്.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

റിപ്പോര്‍ട്ടുകള്‍ പ്രാകരം 4.99 ലക്ഷം രൂപ പ്രാരംഭവിലയിലാകും മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ് വിപണിയില്‍ അണിനിരക്കുക. നിലവിലുള്ള പ്രൈസ് ടാഗിലും 10,000 രൂപ വിലവര്‍ധനവാകും പുതിയ സ്വിഫ്റ്റില്‍ രേഖപ്പെടുത്തുക എന്നാണ് സൂചന.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

മാരുതി സുസൂക്കി ഇന്ത്യ തലവന്‍ ആര്‍എസ് ഖല്‍സി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതുതലമുറ സ്വിഫ്റ്റിന്റെ വില സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറാണ് 2018 മാരുതി സ്വിഫ്റ്റ്. 7.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗിലാകും ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന ഡീസല്‍ പതിപ്പ് സ്വിഫ്റ്റ് ZDi വിപണിയില്‍ അവതരിക്കുക.

Trending On DriveSpark Malayalam:

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

അതേസമയം ഇത്തവണ സിഎന്‍ജി, എല്‍പിജി പോലുള്ള ഇതര മാര്‍ഗങ്ങള്‍ സ്വിഫ്റ്റില്‍ മാരുതി സ്വീകരിക്കില്ലെന്നാണ് സൂചന. മാരുതി നിരയില്‍ ബലെനോയ്ക്കും പുതുതലമുറ ഡിസൈറിനും കീഴിലായാകും മൂന്നാം തലമുറ സ്വിഫ്റ്റിന്റെ കടന്നുവരവ്.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോര്‍ഡ് ഫിഗൊ എന്നിവരുമായാകും പുത്തന്‍ സ്വിഫ്റ്റ് കൊമ്പുകോര്‍ക്കുക. അതേസമയം ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ലും ഉയര്‍ന്ന വില നിലവാരത്തിലാകും സ്വിഫ്റ്റ് വിപണിയില്‍ അണിനിരക്കുക.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

ആകാരത്തില്‍ പഴയ സ്വിഫ്റ്റിന് സമാനമെങ്കിലും കൂടുതല്‍ പക്വതയാര്‍ന്ന രൂപഭാവമാണ് മൂന്നാം തലമുറ സ്വിഫ്റ്റ് നേടിയിരിക്കുന്നത്. കാഴ്ചയില്‍ പുതുമ പ്രതിഫലിപ്പിക്കാന്‍ പുത്തന്‍ സ്വിഫ്റ്റിന് ഇതിനകം സാധിച്ചു കഴിഞ്ഞു.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

താഴ്ന്നിറങ്ങിയ ഹെക്സഗണല്‍ ഗ്രില്‍, ഒരല്‍പം പിന്നിലേക്കായി നീണ്ട പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ബമ്പറില്‍ ഒരുങ്ങിയ വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍, ചെറിയ സ്പ്ലിറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുത്തന്‍ സ്വിഫ്റ്റിന്റെ ഡിസൈന്‍ വിശേഷങ്ങള്‍.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

ബലെനോയ്ക്ക് സമാനമായ ഫെന്‍ഡറുകളാണ് മോഡലിന്റെ ഫ്രണ്ട് പ്രൊഫൈലില്‍ ഇടംപിടിച്ചിട്ടുള്ളത്. പുതിയ സ്വിഫ്റ്റില്‍ വീതിയേറിയ C-Pillar ആണ് ഒരുങ്ങുന്നത്. വലുപ്പമേറിയ റിയര്‍ വിന്‍ഡ്സ്‌ക്രീനും, C-Pillar ല്‍ സാന്നിധ്യമറിയിക്കുന്ന റിയര്‍ ഡോര്‍ ഹാന്‍ഡിലുകളും പുതിയ സ്വിഫ്റ്റിന്റെ മറ്റ് വിശേഷങ്ങളാണ്.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

പുതിയ അടിത്തറയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ക്യാബിന്‍ സ്‌പെയ്‌സും പുതിയ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യും. HEARTECT പ്ലാറ്റ്‌ഫോമില്‍ അടിസ്ഥാനപ്പെടുത്തിയാണ് 2018 സ്വിഫ്റ്റിന്റെ ഒരുക്കം.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

ബലെനോ, പുതിയ ഡിസൈര്‍ മോഡലുകള്‍ ഒരുങ്ങുന്നതും ഇതേ അടിത്തറയില്‍ നിന്നുമാണ്. ഹൈ-ടെന്‍സൈല്‍ സ്റ്റീലില്‍ നിര്‍മ്മിതമായ പുതിയ ചാസി കൂടുതല്‍ ദൃഢത ഉറപ്പ് വരുത്തുമെന്നാണ് കമ്പനിയുടെ വാദം.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

ഭാരക്കുറവാണ് പുതിയ സ്വിഫ്റ്റിന്റെ മറ്റൊരു ആകര്‍ഷണം. ഭാരക്കുറവിന്റെ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഇന്ധനക്ഷതയും പ്രകടനവും ഹാച്ച്ബാക്ക് കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

എന്തായാലും എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളില്‍ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയില്‍ എത്തും.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

82 bhp കരുത്തും 112 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും പെട്രോള്‍ എഞ്ചിന്‍. അതേസമയം 74 bhp കരുത്തും 190 Nm torque മാണ് സ്വിഫ്റ്റിന്റെ ഡീസല്‍ പതിപ്പ് പരമാവധി ഉത്പാദിപ്പിക്കുക.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്!

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. ഒപ്പം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (AGS) ഓപ്ഷനും പുതിയ ഹാച്ച്ബാക്കില്‍ കമ്പനി ലഭ്യമാക്കുമെന്നാണ് സൂചന.

കൂടുതല്‍... #maruti suzuki #maruti #മാരുതി
English summary
2018 Maruti Swift Price Details Revealed. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark