കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? — ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

കാറിന്റെ ഹൃദയമാണ് എഞ്ചിന്‍. എഞ്ചിന്‍ തുടിപ്പിലുണ്ടാകുന്ന ചെറിയ താളപ്പിഴവുകള്‍ പോലും കാറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കാര്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോഴായിരിക്കും മിക്കവരും എഞ്ചിന്‍ തകരാറിനെ കുറിച്ച് ചിന്തിക്കുക.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

എഞ്ചിന്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങുമ്പോള്‍ തന്നെ കാറില്‍ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. നാം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. കാറില്‍ എഞ്ചിന്‍ തകരാറുണ്ടെന്ന് സൂചിപ്പിക്കുന്ന ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ —

Recommended Video

Fighter Jet Crash In Goa - DriveSpark
കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ശബ്ദം

എഞ്ചിനില്‍ നിന്നും അമിത ശബ്ദം പുറത്ത് വരുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കാര്‍ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കണം. ഒരുപക്ഷെ ബാക്ക്ഫയറിംഗ് (Backfiring) അല്ലെങ്കില്‍ എഞ്ചിന്‍ നോക്കാകാം (Engine Knock) ഇതിന് കാരണം.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

എഞ്ചിന്‍ ചേമ്പറിന് പുറത്ത് വെച്ച് ജ്വലന പ്രക്രിയ നടക്കുമ്പോഴാണ് ബാക്ക്ഫയറിംഗ് ഉണ്ടാകുന്നത്. അതേസമയം വായുവും ഇന്ധനവും കലര്‍ന്ന മിശ്രിതം അനവസരത്തില്‍ ക്രമം തെറ്റിച്ച് ജ്വലന പ്രക്രയില്‍ ഏര്‍പ്പെടുമ്പോഴാണ് എഞ്ചിന്‍ നോക്ക് അനുഭവപ്പെടുക.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ബാക്ക്ഫയറിംഗും എഞ്ചിന്‍ നോക്കും പരിഹരിക്കാതെ തുടർന്നാൽ ഗുരുതരമായ എഞ്ചിന്‍ തകരാറുകള്‍ക്ക് ഇവ വഴിതെളിക്കും.

Trending On DriveSpark Malayalam:

കാര്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

പുക

കാറില്‍ നിന്നും ക്രമാതീതമായി പുക പുറത്ത് വരുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ധനം അനാവശ്യമായി നഷ്ടപ്പെടുകയാണെന്നതിന്റെ സൂചനയാണ് കറുത്ത പുക.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ഇന്ധന സംവിധാനം ആവശ്യത്തിലേറെ ഇന്ധനം പമ്പ് ചെയ്യുന്ന അവസരത്തിലാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത പുക ഉയരുക. സ്പ്ലാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാറും പുകയ്ക്ക് കാരണമാണ്.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ഇനി പുകയ്ക്ക് നീല നിറമാണെങ്കില്‍ ജ്വലന പ്രക്രിയയില്‍ എഞ്ചിന്‍ ഓയിലും കലരുന്നുണ്ടെന്നതിന്റെ സൂചനയാണ്. എഞ്ചിന്‍ സംവിധാനത്തിലുണ്ടാകുന്ന ചോര്‍ച്ച കാരണമാണ് ഇത് സംഭവിക്കുക.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ശക്തമായ വിറയല്‍

നിശ്ചലാവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോഴും (idling) കാറില്‍ ശക്തമായ വിറയല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എഞ്ചിന്‍ പരിശോധിപ്പിക്കേണ്ടത് അനിവാര്യമാണ്.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ഒരുപക്ഷെ എഞ്ചിന്‍ മൗണ്ടുകള്‍ ദുര്‍ബലപ്പെടുന്നതാകും വിറയലിന് കാരണം. എഞ്ചിനില്‍ നിന്നുള്ള വിറയല്‍ പാസഞ്ചര്‍ ക്യാബിനിലെത്തുന്നത് പ്രതിരോധിക്കുകയാണ് എഞ്ചിന്‍ മൗണ്ടുകളുടെ ദൗത്യം.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം (Check Engine Sign)

സാധാരണയായി ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയും. ശേഷം കാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം പിന്‍വാങ്ങും. കാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടും എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയുന്നുണ്ടെങ്കില്‍ എഞ്ചിനിൽ പ്രശ്‌നങ്ങളുണ്ടെന്നതിന്റെ സൂചനയാണ്.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ഓക്‌സിജന്‍ സെന്‍സര്‍, കാറ്റാലിറ്റിക് കണ്‍വേര്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയാനുള്ള കാരണമാണ്.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

എഞ്ചിന്‍ താപം

മിക്ക കാറുകളിലും എഞ്ചിന്‍ താപം സൂചിപ്പിക്കുന്ന മീറ്റര്‍ ഇടംപിടിക്കുന്നുണ്ട്. ഡ്രൈവിംഗില്‍ എഞ്ചിന്‍ താപ സൂചിക മധ്യഭാഗത്തായി നിലകൊള്ളുന്നതാണ് ഉത്തമം.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

കൂളിംഗ് സംവിധാനം ശരിയാംവിധം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് എഞ്ചിന്‍ താപം വര്‍ധിക്കുക. താപ സൂചിക ഉയരുന്ന സന്ദര്‍ഭത്തില്‍ കാര്‍ ഒരല്‍പ നേരം നിര്‍ത്തിവെച്ച് എഞ്ചിന്‍ താപം കുറയ്ക്കാം. ഒപ്പം റേഡിയേറ്റര്‍ പരിശോധിക്കാനും മറക്കരുത്.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

എഞ്ചിന്‍ ഓയില്‍ കുറവ്

എഞ്ചിന്‍ ഓയിലിന്റെ അളവ് കുറയുമ്പോഴാണ് കാറില്‍ ഓയില്‍ പ്രഷര്‍ ലാമ്പ് തെളിയുക. അതിവേഗത്തില്‍ ചലിക്കുന്ന എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കുകയാണ് എഞ്ചിന്‍ ഓയിലിന്റെ ദൗത്യം.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

എഞ്ചിന്‍ ഓയിലിന്റെ അളവ് കുറഞ്ഞാല്‍ എല്ലാ ഘടകങ്ങള്‍ക്കും ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. എഞ്ചിന്‍ ഓയില്‍ ഇല്ലാതെ ഏറെ നേരം വാഹനമോടിച്ചാല്‍ എഞ്ചിനില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

കരുത്ത് നഷ്ടപ്പെടുക

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കരുത്ത് നഷ്ടപ്പെടുന്നതും എഞ്ചിന്‍ തകരാറിലേക്കുള്ള സൂചനയാണ്. എഞ്ചിനിലേക്ക് ആവശ്യമായ ഇന്ധനം എത്താത്തതാണ് കരുത്ത് നഷ്ടപ്പെടാനുള്ള പ്രധാന കാരണം.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ടര്‍ബ്ബോചാര്‍ജ്ഡ് കാറാണെങ്കില്‍ ടര്‍ബ്ബോയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളാകും കരുത്ത് നഷ്ടപ്പെടുത്തുക. കാറ്റാലിറ്റിക് കണ്‍വേര്‍ട്ടറില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ കുടുങ്ങുന്നതും കരുത്ത് നഷ്ടപ്പെടാന്‍ ഇടവരുത്തും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ഓട്ടോമാറ്റിക് കാറോ, മാനുവല്‍ കാറോ? - ഏതാണ് മികച്ചത്

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

ദുര്‍ബലമായ എഞ്ചിന്‍ ബ്രേക്കിംഗ്

കാറിന്റെ വേഗത കുറയ്ക്കാന്‍ വേണ്ടി ഉയര്‍ന്ന ഗിയറില്‍ നിന്നും താഴ്ന്ന ഗിയറിലേക്ക് കടക്കുമ്പോള്‍ വാഹനത്തിന് എഞ്ചിന്‍ നല്‍കുന്ന ബ്രേക്കിംഗാണ് എഞ്ചിന്‍ ബ്രേക്കിംഗ്. ചരിവുള്ള പ്രദേശങ്ങളിലൂടെ ഇറങ്ങുമ്പോള്‍ ബ്രേക്ക് ഓവര്‍ ഹീറ്റാകുന്നത് എഞ്ചിന്‍ ബ്രേക്കിംഗ് തടുക്കും.

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഈ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കരുത്!

അക്‌സിലറേറ്റര്‍ പ്രയോഗിക്കാത്ത സാഹചര്യത്തില്‍ കമ്പസ്റ്റ്യന്‍ ചേമ്പറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സമ്മര്‍ദ്ദമാണ് എഞ്ചിന്‍ ബ്രേക്കിംഗിന് വേണ്ടി ഉപയോഗിക്കുന്നത്. ആവശ്യമായ സമ്മര്‍ദ്ദം ഉത്പാദിപ്പിക്കാന്‍ എഞ്ചിന്‍ സാധിക്കാതെ വരുമ്പോഴാണ് എഞ്ചിന്‍ ബ്രേക്കിംഗ് കുറയുന്നത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Tuesday, January 2, 2018, 13:50 [IST]
English summary
Warning Signs Of Engine Failure In Car. Read in Malayalam.
കൂടുതല്‍... #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X