ഓട്ടോമാറ്റിക് കാറോ, മാനുവല്‍ കാറോ — ഏതാണ് മികച്ചത്?
മിക്കവരും ഓട്ടോമാറ്റിക് കാറുകളിലേക്ക് തിരിയുകയാണ്. ഇന്നും വിപണിയില്‍ മാനുവല്‍ കാറുകള്‍ അരങ്ങ് വാഴുന്നുണ്ടെങ്കിലും ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം കൃമാതീതമായാണ് വര്‍ധിക്കുന്നത്.

ഏതാണ് മികച്ചത് - ഓട്ടോമാറ്റിക് കാറോ, മാനുവല്‍ കാറോ? ചര്‍ച്ച ഇന്നും തുടരുന്നു. ഇരു കാറുകള്‍ക്കും അതത് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഏതൊക്ക സാഹചര്യങ്ങള്‍ക്കാണ് ഓട്ടോമാറ്റിക്, മാനുവല്‍ കാറുകള്‍ അനുയോജ്യമെന്ന് വിലയിരുത്താം-

ഓട്ടോമാറ്റിക് കാറുകള്‍
- തിരക്ക് പിടിച്ച നഗരജീവിതത്തിന്
- ഡ്രൈവിംഗ് പഠിക്കാന്‍ സമയം ഇല്ലെങ്കില്‍
- കയറ്റം കയറാന്‍ ബുദ്ധിമുട്ടുണ്ടോ?
- പച്ച തെളിഞ്ഞാല്‍ കുതിക്കാം
- കുലുക്കമില്ലാത്ത യാത്രയ്ക്ക്
- കുറഞ്ഞ മെയിന്റനന്‍സ്
- ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് വേണമെന്നുണ്ടെങ്കില്‍
- വിലക്കുറവ്
- മികച്ച ഇന്ധനക്ഷമത
കനത്ത ട്രാഫിക്ക് കരുക്കുകളെ ദിനംപ്രതി അഭിസംബോധന ചെയ്യുന്നവര്‍ക്ക് ഓട്ടോമാറ്റിക് കാറുകള്‍ വലിയ ഒരു അനുഗ്രഹമാണ്. മാനുവല്‍ കാറുകളെ അപേക്ഷിച്ച്, ഗതാഗത കരുക്കുകളില്‍ ഓട്ടോമാറ്റിക് കാറുകള്‍ നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കില്ല.
Recommended Video


ബ്രേക്ക് പെഡലില്‍ നിന്നും കാലെടുക്കുന്നതിന് അനുസൃതമായി കാര്‍ മുന്നോട്ട് നീങ്ങുന്ന ക്രീപ് ഫങ്ഷന്‍, ഇന്ന് എഎംടി ഉള്‍പ്പെടെയുള്ള എല്ലാ ഓട്ടോമാറ്റിക് കാറുകളിലും ലഭ്യമാണ്.

ഓട്ടോമാറ്റിക് കാറുകള്‍ ഏറെ ലളിതമാണ്. ബ്രേക്ക് പെഡലും, ആക്‌സിലറേറ്റും മാത്രമാണ് ഓട്ടോമാറ്റിക് കാറുകളുടെ സവിശേഷത; ഗിയര്‍ മാറ്റേണ്ട ആവശ്യകത ഇല്ല.

മാനുവല്‍ ഗിയര്‍ ഷിഫ്റ്റിംഗ് തലവേദന ഒരുക്കുന്ന ഏവര്‍ക്കും ഓട്ടോമാറ്റിക് കാറുകള്‍ ആശ്വാസമാണ്. എഎംടി കാറുകളും ഇതേ ഫ്‌ളെക്‌സിബിലിറ്റി പ്രദാനം ചെയ്യുന്നു.

കയറ്റങ്ങള്‍ ഡ്രൈവ് ചെയ്ത് കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അനുയോജ്യമാണ് ഓട്ടോമാറ്റിക് കാറുകള്‍. കാരണം, കയറ്റത്തില്‍ കാര്‍ പിന്നോട്ട് നീങ്ങുന്നത് പ്രതിരോധിക്കുന്നതിനായി, ഓട്ടോമാറ്റിക് കാറുകളില്‍ ഹില്‍-ഹോള്‍ഡ് ഫങ്ഷന്‍ ഇടംപിടിക്കുന്നു.

മാനുവല്‍ ഗിയറില്‍ കയറ്റം കയറുക തുടക്കക്കാര്‍ക്ക് ഒരിത്തിരി പ്രയാസമാകാം.

മാനുവല്‍ കാറുകളെക്കാളും അതിവേഗം മുന്നേറാന്‍ ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് കാറുകള്‍ക്ക് സാധിക്കും. ഗിയര്‍ റേഷ്യോ മാറുന്നതിനിടെ പോലും തുടര്‍ച്ചയായി കരുത്ത് ഏകാന്‍ ഓട്ടോമാറ്റിക് കാറുകള്‍ക്ക് സാധിക്കും.

ഇനി നിങ്ങള്‍ മാനുവല്‍ മോഡിലാണ് ഡ്രൈവ് ചെയ്യുന്നത് എങ്കിലും ത്രോട്ടിലില്‍ നിന്നും കാലെടുക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ എഎംടി കാറുകള്‍ക്ക് ഈ ഫീച്ചറില്ല.

എഎംടി കാറുകളില്‍ ഗിയര്‍ മാറുമ്പോള്‍, എഞ്ചിനില്‍ നിന്നുമുള്ള കരുത്ത് ഒരിടവേളയ്ക്ക് തടസ്സപ്പെടും.

എപ്പോഴാണ് ഗിയര്‍ ഷിഫ്റ്റ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വലിയ ധാരണ ഇല്ലെങ്കില്‍ ഓട്ടോമാറ്റിക് കാറുകളാകും ഉചിതം. കാറിന് ഏറെ കുലുക്കമില്ലാതെ സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടറുകള്‍ ഗിയര്‍ ഷിഫ്റ്റിംഗ് സാധ്യമാക്കും.

സുഖകരമായ യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഓട്ടോമാറ്റിക് കാറുകള്‍ മികച്ച ഓപ്ഷനാണ്. മാനുവല്‍ കാറുകളില്‍ ലഭിക്കുന്ന യാത്ര അനുഭൂതി, സ്റ്റീയറിംഗ് പിടിക്കുന്ന ഡ്രൈവറെ ആശ്രയിച്ചിരിക്കും എന്ന് മാത്രം.

മാനുവല്‍ ട്രാന്‍സ്മിഷന്‍
മെയിന്റനന്‍സാണ് മാനുവല്‍ ഗിയര്‍ബോക്‌സുകളുടെ പ്രധാന ഗുണം.

ലളിതമായ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മാനുവല്‍ കാറുകള്‍ക്ക് മെയിന്റനന്‍സ് ചെലവ് ഏറെ കുറവാണ്. ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച് മാനുവൽ കാറുകളിൽ സാധാരണ ഓയില്‍ ചെയ്ഞ്ചിനുള്ള ചെലവ് പോലും ഏറെ കുറവാണ്.

ഡ്രൈവര്‍ക്ക് പൂര്‍ണ അധികാരമാണ് മാനുവല്‍ കാറുകള്‍ നല്‍കുന്നത്. അതിനാല്‍ വിവിധ തരത്തിലുള്ള ഡ്രൈവിംഗ് പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രൈവര്‍ക്ക് സാധിക്കും. ഡ്രൈവിംഗ് എക്‌സ്പീരിയന്‍സുകള്‍ക്ക് മാനുവല്‍ കാറുകള്‍ നിര്‍ണായകമാണ്.

ഇന്ന് പാഡില്‍ ഷിഫ്റ്റുകളുമായി ഓട്ടോമാറ്റിക് കാറുകള്‍ രംഗത്തുണ്ടെങ്കിലും, ക്ലച്ച് കണ്‍ട്രോള്‍ ലഭിക്കാതെ കാറിനെ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കില്ല. കൂടാതെ, എഞ്ചിന്‍ ബ്രേക്കിംഗും ഓട്ടോമാറ്റിക് കാറുകള്‍ അനുവദിക്കില്ല.

ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച്, വിലയുടെ കാര്യത്തിലും മാനുവല്‍ കാറുകള്‍ ബജറ്റ് ഫ്രണ്ട്‌ലിയാണ്.

മാനുവല്‍ കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകളില്‍ നിന്നും ഊര്‍ജ്ജം കൂടുതല്‍ നഷ്ടപ്പെടും. ഇത് ഇന്ധനക്ഷമത കുറയുന്നതിലേക്ക് വഴിതെളിക്കും.

ഓട്ടോമാറ്റിക് കാറുകളുമായുള്ള താരതമ്യത്തില്‍ മാനുവല്‍ കാറുകള്‍ക്ക് മികച്ച ഇന്ധനക്ഷമതയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഈ വാദം തെറ്റുമാണ്.

മാനുവല്‍ കാറുകള്‍ക്ക് സമാനമായ ഇന്ധനക്ഷമതയാണ് എഎംടി കാറുകളും കാഴ്ചവെക്കുന്നത്.


Click it and Unblock the Notifications








