വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

By Dijo Jackson

ഇത്രയ്ക്കും വലിയ ചതി റോയല്‍ എന്‍ഫീല്‍ഡ് തങ്ങളോടു ചെയ്യുമെന്ന് കരുതിയില്ല, ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബുക്ക് ചെയ്തവര്‍ കമ്പനിയോടുള്ള അമര്‍ഷം കടിച്ചമര്‍ത്തുകയാണ്. ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് പെഗാസസ് 500 വാങ്ങിയ തങ്ങള്‍ വിഡ്ഢികളായെന്നു മോഡല്‍ ബുക്ക് ചെയ്ത ഉടമകള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

സാധാരണ ബുള്ളറ്റ് 500 മോഡലിനെക്കാളും 50,000 രൂപ കൂടുതല്‍ നല്‍കി വാങ്ങിയ പെഗാസസ് ഉടമകളുടെ കൈയ്യില്‍ കിട്ടി തുടങ്ങുന്നതേയുള്ളൂ. അതിനുമുമ്പെ എബിഎസോടു കൂടിയ പുതിയ ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ കൊണ്ടുവന്നതാണ് പെഗാസസ് ഉടമകളെ ചൊടിപ്പിക്കുന്നത്.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

ലിമിറ്റഡ് എഡിഷന്‍ പെഗാസസിന്റെ 350 സിസി പതിപ്പിറക്കി കമ്പനി തങ്ങളെ വിഡ്ഢികളാക്കി. പണമധികം മുടക്കി വാങ്ങിയ പൊഗസസിന് എബിഎസ് പോലും റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയില്ലെന്ന് ഉടമകള്‍ പരിഭവപ്പെടുന്നു.

Most Read: ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

പെഗാസസ് ബുക്ക് ചെയ്യാന്‍ പെട്ടപാട് ഓര്‍ക്കുമ്പോഴാണ് കമ്പനിയോടുള്ള ദേഷ്യം ഉടമകളില്‍ ഇരട്ടിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ആകെ അനുവദിച്ച 250 യൂണിറ്റുകളില്‍ ഒന്നിനെ ബുക്ക് ചെയ്യാന്‍ ഇമ ചിമ്മാതെയാണ് ആരാധകര്‍ കാത്തിരുന്നത്.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

വില്‍പനയ്ക്ക് വന്നപ്പോഴാകട്ടെ 178 സെക്കന്‍ഡുകള്‍ കൊണ്ടു ലിമിറ്റഡ് എഡിഷന്‍ പെഗാസസുകള്‍ മുഴുവന്‍ വിറ്റുപോയി. കുറച്ചധികം പണം ചിലവായാലെന്താ, വിശിഷ്ടമായ പെഗാസസിന് കൈയ്യില്‍ കിട്ടുമല്ലോയെന്നു ഓര്‍ത്തിരിക്കുമ്പോഴാണ് ക്ലാസിക് 350 സിഗ്നല്‍സുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ വരവ്.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

രൂപത്തിലും ഭാവത്തിലും പെഗാസസിന്റെ കുഞ്ഞനുജന്‍. വിലയും കുറവ്. പെഗാസസിലേതുപോലെ ഇന്ധനടാങ്കില്‍ പ്രത്യേക നമ്പറുകള്‍ സിഗ്നല്‍സ് എഡിഷനിലും കാണാം. എന്നാല്‍ ഇതൊന്നുമല്ല പ്രധാന വിഷമം.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

ക്ലാസിക് 350 സിഗ്നല്‍സിന് ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. കൂടുതല്‍ പണം കൊടുത്തുവാങ്ങിയ പെഗാസസില്‍ പേരിനുപോലും എബിഎസില്ല. റോയല്‍ എന്‍ഫീല്‍ഡിന്റെ നീക്കത്തില്‍ മനംതകര്‍ന്ന ചില പെഗാസസ് ഉടമകള്‍, തങ്ങളുടെ നിരാശ കമ്പനിയെ എഴുതി അറിയിച്ചതോടെയാണ് കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

പെഗാസസ് ബൈക്കുകള്‍ക്ക് എബിഎസ് ഘടിപ്പിച്ചു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഒപ്പം ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞു കമ്പനി ഈടാക്കിയ അധികതുക തിരിച്ചുനല്‍കണം. വിഷയത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മറുപടി നല്‍കിയെങ്കിലും പെഗാസസ് ഉടമകള്‍ തൃപ്തരല്ല.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

പെഗാസസിന്റെ മൂല്യം കുറയ്ക്കുന്ന നടപടികളൊന്നും കമ്പനിയെടുത്തിട്ടില്ല. 500 പെഗാസസും 350 സിഗ്നല്‍സും ഒരേ അടിത്തറ പങ്കിടുന്നുണ്ടെങ്കിലും ഇരു മോഡലുകളുടെ ഡിസൈനും വ്യത്യസ്തമാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രതികരിച്ചു.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

പ്രശ്‌നത്തിന് കമ്പനി തീര്‍പ്പു കല്‍പ്പിച്ചില്ലെങ്കില്‍ പെഗാസസ് ബൈക്കുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭകള്‍ക്ക് സംഭാവന ചെയ്യുമെന്നാണ് ഉടമകളില്‍ ഒരുവിഭാഗത്തിന്റെ തീരുമാനം.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

1.61 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന് വിപണിയില്‍ വില. ലിമിറ്റഡ് എഡിഷന്‍ പെഗാസസിന് 2.49 ലക്ഷം രൂപയും. ബുള്ളറ്റ് ക്ലാസിക് 500 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് പെഗാസസ് എഡിഷന്റെ ഒരുക്കം.

Most Read: ചൂടെന്ന പരാതി ഇനി വേണ്ട, എസിയുള്ള ഹെല്‍മറ്റ് എത്തി

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സേനയുമായി റോയല്‍ എന്‍ഫീല്‍ഡ് പുലര്‍ത്തിയ ബന്ധം അനുസ്മരിച്ചാണ് പെഗാസാസിനെ കമ്പനി നിര്‍മ്മിക്കുന്നത്. ആകെമൊത്തം ആയിരം പെഗാസസുകളെ മാത്രമെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുകയുള്ളൂ.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

ഇതില്‍ 250 എണ്ണം ഇന്ത്യയില്‍ എത്തും. ക്ലാസിക് 350 സിഗ്നല്‍സിന്റെ കാര്യമെടുത്താല്‍ ഇന്ത്യന്‍ പട്ടാളവുമായുള്ള ബന്ധമാണ് മോഡല്‍ ഓര്‍മ്മപ്പെടുത്തുന്നത്. പെഗാസസിനെ പോലെ ലിമിറ്റഡ് എഡിഷന്‍ മോഡലല്ല ക്ലാസിക് 350 സിഗ്നല്‍സ്.

വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

പെഗാസസിന്റെ പാതി വിലയ്ക്ക് എത്തുന്ന സിഗ്നല്‍സ് എഡിഷന് ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെന്നതാണ് വിരോധാഭാസം.

{document1}

Malayalam
English summary
Royal Enfield Pegasus 500 Owners Feel Cheated; Decide To Donate Motorcycles To Municipalities. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X