ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

By Staff

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എതിരാളി മഹീന്ദ്ര മറാസോ വിപണിയില്‍. നാളുകള്‍ നീണ്ട കാത്തിപ്പിന് വിരാമമിട്ട് മറാസോ എംപിവിയെ മഹീന്ദ്ര അവതരിപ്പിച്ചു. 9.99 ലക്ഷം രൂപയാണ് പുതിയ മഹീന്ദ്ര മറാസോ എംപിവിയുടെ പ്രാരംഭവില. ഏറ്റവും ഉയര്‍ന്ന മറാസോ മോഡല്‍ 13.90 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

മഹീന്ദ്ര മറാസോ വില —

Variant

Price

M2

Rs 9,99,000

M4

Rs 10,95,000

M6

Rs 12,40,000

M8

Rs 13,90,000

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

ഡിസൈന്‍

സ്രാവിന്റെ ആകാരം മറാസോ എംപിവിക്ക് പ്രചോദനമായെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. എംപിവിയുടെ മുന്‍ഗ്രില്ല് സ്രാവിന്റെ പല്ലുകള്‍ ഓര്‍മ്മപ്പെടുത്തും. ഷാര്‍ക്ക് ടൂത്ത് ഗ്രില്ലെന്നാണ് പുതിയ ശൈലിയെ കമ്പനി വിശേഷിപ്പിക്കുന്നത്.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള വലിയ പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, വിടര്‍ന്ന ബമ്പറുകള്‍ എന്നിവ മറാസോയുടെ മറ്റു ഡിസൈന്‍ സവിശേഷതകളാണ്. ബമ്പറില്‍ പ്ലാസ്റ്റിക് ഘടനയ്ക്കകത്താണ് ഫോഗ്‌ലാമ്പുകള്‍.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

വശങ്ങളില്‍ 17 ഇഞ്ച് അലോയ് വീലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള മിററുകളും ശ്രദ്ധപിടിച്ചിരുത്തും. പിറകില്‍ വീതികൂടിയ ഷാര്‍ക്ക് ടെയില്‍ലാമ്പുകളാണ് മുഖ്യാകര്‍ഷണം. മേല്‍ക്കൂരയോടു ചേര്‍ന്ന സ്‌റ്റോപ് ലാമ്പും സ്‌പോര്‍ടി ബമ്പറും മറാസോയുടെ ഷാര്‍ക്ക് ഡിസൈന്‍ ആകാരത്തിന് പൂര്‍ണ്ണത സമര്‍പ്പിക്കുന്നു.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

അകത്തളം

ഇരട്ടനിറം ഒരുങ്ങുന്ന അകത്തളം വളരെ ലളിതമാണ്. ഡാഷ്‌ബോര്‍ഡില്‍ സങ്കീര്‍ണതകള്‍ ഒട്ടുമില്ല. കറുപ്പ് നിറത്തിലുള്ള ഡാഷ്‌ബോര്‍ഡും ബീജ് നിറത്തിലുള്ള സീറ്റുകളും ഡോറുകളും അകത്തളത്തിന് പ്രീമിയം മുഖമാണ് നല്‍കുന്നത്.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം, മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി വെന്റുകള്‍ എന്നിവ മോഡലിന്റെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നു. ശ്രേണിയില്‍ സറൗണ്ട് കൂളിംഗ് ടെക്‌നോളജി ലഭിക്കുന്ന ആദ്യ എംപിവിയാണ് മറാസോ.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയോടു കൂടി), മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്‌ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ അകത്തള വിശേഷങ്ങളില്‍പ്പെടും.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ മോഡലുകള്‍ മറാസോയില്‍ ലഭ്യമാണ്. എട്ടു സീറ്റര്‍ മോഡലില്‍ ഒരു ക്യാപ്റ്റന്‍ സീറ്റ് മാത്രമെ ഒരുങ്ങുകയുള്ളൂ. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, രണ്ടാംനിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക സണ്‍ഷെയ്ഡ് എന്നിവയും മറാസോയില്‍ എടുത്തുപറയണം.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

സുരക്ഷ

പുതിയ എംപിവിയുടെ സുരക്ഷയുടെ കാര്യത്തിലും വേണ്ട സജ്ജീകരണങ്ങള്‍ മഹീന്ദ്ര നടത്തിയിട്ടുണ്ട്. ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

എംപിവിയുടെ ഏറ്റവും ഉയര്‍ന്ന M6, M8 വകഭേദങ്ങള്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കോര്‍ണറിംഗ് ലാമ്പുകള്‍, എമര്‍ജന്‍സി കോള്‍ സംവിധാനമെന്നിവ അവകാശപ്പെടും.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

എഞ്ചിന്‍

കമ്പനി വികസിപ്പിച്ച പുത്തന്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍ തുടിക്കുന്നത്. ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തുക.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

മൈലേജ്

17.6 കിലോമീറ്ററാണ് മറാസോയില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പുതിയ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ എംപിവിയുടെ പെട്രോള്‍ പതിപ്പുകളെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരും.

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍

നിറങ്ങള്‍

ആറു നിറങ്ങള്‍ മറാസോയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മറീനര്‍ മറൂണ്‍, ഷിമ്മറിംഗ് സില്‍വര്‍, അക്വാ മറീന്‍, ഓഷ്യാനിക് ബ്ലാക്, പൊസീഡണ്‍ പര്‍പ്പിള്‍, ഐസ്ബര്‍ഗ് വൈറ്റ് എന്നീ നിറങ്ങളിലാണ് മഹീന്ദ്ര മറാസോ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ ഇന്നോവ ക്രിസ്റ്റയെക്കൂടാതെ മാരുതി എര്‍ട്ടിഗ, ടാറ്റ ഹെക്‌സ മോഡലുകളോടും മഹീന്ദ്ര മറാസോ മത്സരിക്കും.

More from DriveSpark

Article Published On: Monday, September 3, 2018, 17:43 [IST]
English summary
Mahindra Marazzo Launched In India At Rs 9.99 Lakh — To Rival The Toyota Innova Crysta. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X