എബിഎസ് സുരക്ഷയില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X
റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിയുള്ള കേന്ദ്ര ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തണ്ടര്‍ബേര്‍ഡ് 350X -ന് എബിഎസ് നല്‍കാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തീരുമാനം.

1.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 350X എബിഎസിന് വിപണിയില്‍ വില (ബെംഗളൂരു). രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും തണ്ടര്‍ബേര്‍ഡ് 350X എബിഎസിനുള്ള ബുക്കിംഗ് തുടങ്ങി. 5,000 രൂപയാണ് ബുക്കിംഗ് തുക.

നിലവിലെ സ്റ്റോക്ക് അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്യുന്നവര്‍ക്കു 15 ദിവസങ്ങള്‍ക്കകം ഡീലര്‍ഷിപ്പുകള്‍ പുതിയ എബിഎസ് പതിപ്പുകള്‍ കൈമാറും. എബിഎസ് സുരക്ഷ ലഭിച്ചതൊഴികെ രൂപഭാവത്തില്‍ പുതിയ ബൈക്കിന് മാറ്റങ്ങളേതും സംഭവിച്ചിട്ടില്ല.

എബിഎസ് സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ബൈക്കിന്റെ ബ്രേക്കിംഗ് മികവു കാര്യമായി വര്‍ധിക്കും. പ്രധാനമായും യുവതലമുറയെയാണ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് ലക്ഷ്യമിടുന്നത്.
Most Read: റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിന് ഓണ്‍റോഡ് വില നാലുലക്ഷം, വിവരങ്ങള്‍ പുറത്ത്

റോവിംഗ് റെഡ്, വിംസിക്കല്‍ വൈറ്റ് നിറങ്ങളില്‍ അണിനിരക്കുന്ന പുതുതലമുറ തണ്ടര്‍ബേര്‍ഡില്‍ ഒമ്പതു സ്‌പോക്ക് അലോയ് വീലുകള്‍ ഒരുങ്ങുന്നു. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് തണ്ടര്‍ബേര്‍ഡ് 350X -ന്റെ ടയര്‍ അളവ്.

41 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. അഞ്ചുവിധത്തില്‍ ക്രമീകരിക്കാവുന്ന പ്രീലോഡ് ഫംങ്ഷന്‍ പിന്‍ സസ്‌പെന്‍ഷനിലുണ്ട്.

280 mm, 240 mm വെന്റിലേറ്റഡ് ഡിസ്‌ക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡ് 350X -ലെ ബ്രേക്കിംഗ്. പുതിയ പതിപ്പില്‍ മുന്‍ പിന്‍ ടയറുകള്‍ക്ക് എബിഎസ് പിന്തുണയുമുണ്ട്. സാധാരണ തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ചു മട്ടിലും ഭാവത്തിലും തണ്ടര്‍ബേര്‍ഡ് 350X കൂടുതല്‍ സ്‌പോര്‍ടിയാണ്.

പരന്ന ഹാന്‍ഡില്‍ബാറും വിഭജിച്ച ഗ്രാബ് റെയിലുകളും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും തണ്ടര്‍ബേര്‍ഡ് X മോഡലുകളുടെ സവിശേഷതകളില്‍പ്പെടും. 20 ലിറ്ററാണ് ഇന്ധനടാങ്ക്. ഉത്സവകാല വില്‍പന കൂടി മുന്‍നിര്‍ത്തിയാണ് പ്രചാരമേറിയ തണ്ടര്‍ബേര്‍ഡ് 350X -ന് കമ്പനി ഇപ്പോള്‍ എബിഎസ് നല്‍കുന്നത്.

അതേസമയം പുതിയ ജാവ ബൈക്കുകളുടെ കടന്നുവരവ് ശ്രേണിയില്‍ ഇത്രനാളും റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിയ ആധിപത്യത്തിന് ഇളക്കം സൃഷ്ടിക്കും. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ വാഴുന്ന 350 സിസി ശ്രേണിയിലേക്കാണ് ജാവയുടെ നോട്ടം.
Most Read: പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

ആദ്യവരവില്‍ 300 സിസി, 350 സിസി മോഡലുകളെ ജാവ അണിനിരത്തും. നവംബര്‍ 15 -ന് വില്‍പനയ്ക്കു വരുന്നതു പ്രമാണിച്ച് പുതിയ ജാവ ബൈക്കുകളുടെ ബുക്കിംഗ് മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു.
Source: YouTube/Abinash Panigrahi


Click it and Unblock the Notifications








