യമഹയ്ക്ക് ഭീഷണി മുഴക്കി സുസുക്കി, ജിക്‌സര്‍ 250 ജൂണില്‍
നെയ്ക്കഡ് ബൈക്ക് വിപണിയില്‍ തരംഗം സൃഷ്ടിച്ചാണ് സുസുക്കി ജിക്‌സര്‍ വില്‍പ്പനയ്ക്കു വന്നത്. പിന്നാലെ ജിക്‌സര്‍ SF എന്ന ഫെയേര്‍ഡ് പതിപ്പും വിപണിയിലെത്തി. ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ബജാജ് പള്‍സര്‍ 220, യമഹ ഫേസര്‍ V2.0 FI മോഡലുകള്‍ക്ക് ഇടയില്‍ കടന്നെത്തിയ ജിക്‌സര്‍, ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കിയ്ക്ക് ഇന്ത്യയില്‍ പുത്തന്‍ മാനം നല്‍കി.

പ്രധാനമായും ജിക്‌സര്‍ നിരയെ ആശ്രയിച്ചാണ് സുസുക്കിയുടെ ബൈക്ക് വില്‍പ്പന. ജിക്‌സര്‍ മോഡലുകള്‍ക്കുള്ള പ്രചാരം മുന്‍നിര്‍ത്തി നിര വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സുസുക്കി ഇപ്പോള്‍. അടുത്തവര്‍ഷം ജൂണില്‍ പുതിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരും.

നിലവില്‍ പ്രാരംഭ ബൈക്ക് ശ്രേണിയില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള മോഡല്‍ സുസുക്കിയ്ക്കില്ല. പുതിയ ജിക്‌സര്‍ 250 ഈ പരാതി പരിഹരിക്കും. 300 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന പശ്ചാത്തലത്തില്‍ സ്‌പോര്‍ടി ഭാവമുള്ള ജിക്‌സര്‍ 250 ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്നതില്‍ പിന്നില്‍ പോകില്ല.

ആദ്യം നെയ്ക്കഡ് പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനാണ് സുസുക്കിയുടെ ആലോചന. മുതിര്‍ന്ന GSX-S750, GSX-S1000 മോഡലുകളുടെ പ്രഭാവം ജിക്‌സര്‍ 250 -യില്‍ വ്യക്തമായി പ്രതിഫലിക്കും. പ്രാരംഭ ടൂററെന്ന വിശേഷണത്തോടെയാകും ജിക്സര്‍ 250 വിപണിയില്‍ അവതരിക്കുക.

ജിക്സര്‍ 150 -യുടെ ചാസി ഉപയോഗിക്കുമെങ്കിലും കൂടുതല്‍ കരുത്താര്‍ന്ന 250 സിസി എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുമാകും സസ്പെന്‍ഷന്‍ നിറവേറ്റുക.

ജിക്സര്‍ 250 -യുടെ ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഒരുങ്ങും. ഇരട്ട ചാനല്‍ എബിഎസ് അടിസ്ഥാന ഫീച്ചറുകളുടെ പട്ടികയില്‍പ്പെടുമോ എന്ന കാര്യം സംശയമാണ്. ചിലവു ചുരുക്കാന്‍ വേണ്ടി ഒറ്റ ചാനല്‍ എബിഎസിനെ ബൈക്കില്‍ നല്‍കാന്‍ കമ്പനി തീരുമാനിച്ചേക്കാം.
Most Read: വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

14.6 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 155 സിസി എഞ്ചിനാണ് നിലവിലെ ജിക്‌സറുകളില്‍ തുടിക്കുന്നത്. എന്തായാലും വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്സര്‍ 250 -യ്ക്ക് കമ്പനി നല്‍കുക.

22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന്‍ അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്ന GSX-250R സൂപ്പര്‍സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് ഇടംപിടിക്കുന്നത്.
Most Read: പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

ഏകദേശം ഒന്നര ലക്ഷം രൂപ വിലനിലവാരം വരാന്‍ പോകുന്ന ജിക്സര്‍ 250 -യ്ക്ക് കരുതുന്നതില്‍ തെറ്റില്ല. യമഹ FZ25 ആയിരിക്കും ഇന്ത്യയില്‍ വിപണിയില്‍ ജിക്സര്‍ 250 -യുടെ പ്രധാന എതിരാളി. കെടിഎം 200 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS, RS 200 എന്നിവര്‍ക്കും ജിക്‌സര്‍ 250 ഭീഷണി മുഴക്കും.
Source: Bike India


Click it and Unblock the Notifications