ഇന്ധന സംവിധാനത്തില്‍ പിഴവ്, ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

By Staff

ഇന്ധന സംവിധാനത്തിലെ നിര്‍മ്മാണപ്പിഴവു പരിഹരിക്കാന്‍ ബൈക്കുകള്‍ സുസുക്കി തിരിച്ചുവിളിക്കുന്നു. ഇന്ത്യയില്‍ വിറ്റ GSX-S750, GSX-R1000R മോഡലുകളിലാണ് പ്രശ്‌നമുള്ളത്. ഇന്ധന പമ്പിലെ 'ഒ' റിങ്ങില്‍ സംഭവിച്ച നിര്‍മ്മാണപ്പിഴവു എത്രയുംവേഗം പരിഹരിച്ചു നല്‍കാന്‍ കമ്പനി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ഇന്ധന സംവിധാനത്തില്‍ പിഴവ്, ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

നേരത്തെ ഇതേ പ്രശ്‌നം കാരണം GSX-S750, GSX-R1000R, വി-സ്‌ട്രോം 650 XT മോഡലുകളെ വിദേശ വിപണികളില്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വില്‍പനയ്ക്കുവന്ന വി-സ്‌ട്രോം 650 XT -യില്‍ നിര്‍മ്മാണപ്പിഴവില്ലെന്നു കമ്പനി വ്യക്തമാക്കി.

ഇന്ധന സംവിധാനത്തില്‍ പിഴവ്, ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

'ഒ' റിങ്ങിലെ നിര്‍മ്മാണപ്പിഴവ് ബൈക്കുകളില്‍ ഇന്ധനം ചോരുന്നതിന് കാരണമാകുന്നു. നിലവിലെ ഡി ശൈലിയുള്ള 'ഒ' റിങ്ങുകള്‍ക്ക് പകരം വട്ടത്തിലുള്ള 'ഒ' റിങ്ങുകള്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ് സുസുക്കി.

ഇന്ധന സംവിധാനത്തില്‍ പിഴവ്, ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

പ്രശ്‌നസാധ്യതയുള്ള GSX-S750, GSX-R1000R ഉടമകളെ വരുംദിവസങ്ങളില്‍ സുസുക്കി ഡീലര്‍ഷിപ്പുകള്‍ നേരിട്ടു ബന്ധപ്പെടും. അമേരിക്കന്‍ വിപണിയില്‍ 6,928 ബൈക്കുകളെയാണ് 'ഒ' റിങ്ങിലെ പിഴവുകാരണം കമ്പനി തിരിച്ചുവിളിച്ചത്.

ഇന്ധന സംവിധാനത്തില്‍ പിഴവ്, ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

എന്നാല്‍ ഇന്ത്യയില്‍ നിര്‍മ്മാണപ്പിഴവുള്ള ബൈക്കുകളുടെ എണ്ണം സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം തുടക്കത്തിലാണ് സുസുക്കി GSX-S750 ഇന്ത്യയില്‍ വില്‍നയ്ക്കു വന്നത്. വില 7.45 ലക്ഷം രൂപ.

Most Read: കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് - വരുന്നൂ 830 സിസി ക്രൂയിസര്‍

ഇന്ധന സംവിധാനത്തില്‍ പിഴവ്, ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

അതേസമയം GSX-R1000R -നെ ഈ വര്‍ഷമിതു രണ്ടാംതവണയാണ് സുസുക്കി തിരിച്ചുവിളിക്കുന്നത്. നേരത്തെ ബൈക്കിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ മൊഡ്യൂളിലും (Engine Control Module) പ്രശ്‌നം കണ്ടെത്തിയിരുന്നു.

ഇന്ധന സംവിധാനത്തില്‍ പിഴവ്, ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

എന്തായാലും ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ചു ബൈക്കുകള്‍ തിരിച്ചുവിളിക്കാനുള്ള സുസുക്കിയുടെ തീരുമാനം പ്രശംസനീയമാണ്. എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍ സംവിധാനത്തിലെ പിഴവുകാരണം ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകൾ മുഴുവന്‍ തിരികെവിളിക്കുന്നതായി ബിഎംഡബ്ല്യു പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസമാണ്.

Most Read: ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

ഇന്ധന സംവിധാനത്തില്‍ പിഴവ്, ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

ഇന്ത്യയില്‍ 2011 -നു 2016 -നും ഇടയില്‍ നിര്‍മ്മിച്ച 7,900 ഡീസല്‍ കാറുകളിലാണ് പ്രശ്നസാധ്യത. ഇതില്‍ 2011 ഒക്ടോബര്‍ - 2016 ഓഗസ്റ്റ് കാലയളവില്‍ പുറത്തുവന്ന നാലു സിലിണ്ടര്‍ ഡീസല്‍ കാറുകളും ഉള്‍പ്പെടും. തിരിച്ചുവിളിക്കുന്ന കാറുകളുടെ പട്ടികയില്‍, 2011 മാര്‍ച്ച് - 2015 ജൂലായ് കാലയളവില്‍ പുറത്തിറങ്ങിയ ആറു സിലിണ്ടര്‍ ഡീസല്‍ മോഡലുകളുമുണ്ട്.

More from DriveSpark

Article Published On: Friday, November 2, 2018, 16:15 [IST]
English summary
Suzuki GSX-S750 And GSX-R1000R Recalled In India Over Fuel Pump Issue. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X