ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

By Staff

ഇത്രയുംകാലം ബലെനോ RS -ലൂടെ പെര്‍ഫോര്‍മന്‍സ് വിപണി കൈയ്യടക്കിയ മാരുതിയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായി, പുതിയ ടാറ്റ ടിയാഗൊ JTP എഡിഷന്‍. ബലെനോ RS -നെക്കാള്‍ വേഗവും കരുത്തും; ടിയാഗൊ JTP എഡിഷന്‍ സമവാക്യങ്ങള്‍ തകിടംമറിക്കും.

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

ബലെനോയുടെ പുത്തന്‍ പതിപ്പിനെ അടുത്തവര്‍ഷമെ മാരുതി കൊണ്ടുവരികയുള്ളൂ. എന്നാല്‍ അതുവരെ ബലെനോ RS കൊണ്ടുമാത്രം മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. എന്തായാലും ഈ പ്രതിസന്ധിക്ക് മാരുതി പോംവഴി കണ്ടെത്തിയിട്ടുണ്ട് — സ്വിഫ്റ്റ് RS.

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

JTP എഡിഷന്‍ ടിയാഗൊ പുതിയ സ്വിഫ്റ്റ് RS -നുള്ള വഴി വെട്ടിത്തെളിച്ചെന്നുവേണം പറയാന്‍. 2019 മാര്‍ച്ചില്‍ മാരുതി സ്വിഫ്റ്റ് RS വില്‍പനയ്‌ക്കെത്തുമെന്നു റിപ്പോര്‍ട്ട്. ആദ്യം സ്വിഫ്റ്റ് സ്‌പോര്‍ടിനെ കൊണ്ടുവരാന്‍ ആലോചിച്ചെങ്കിലും ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന വില തങ്ങള്‍ക്കു തന്നെ ബാധ്യതയാകുമെന്നു മാരുതി വിലയിരുത്തി.

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

ശേഷമാണ് വേഗവും പ്രകടനക്ഷമതയും കൂടിയ സ്വിഫ്റ്റ് RS എന്ന ആശയം മാരുതിക്ക് ഉദിച്ചത്. ബജറ്റ് കാര്‍ ലോകത്ത് സ്വിഫ്റ്റ് RS പതിപ്പിനെ നല്‍കാന്‍ മാരുതി ഒരുക്കംകൂട്ടുമ്പോള്‍ വാഹന പ്രേമികള്‍ പ്രതീക്ഷയിലാണ്.

Most Read: ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

ബലെനോ RS -ന് ശേഷം മാരുതിയുടെ പെര്‍ഫോര്‍മന്‍സ് ശ്രേണിയില്‍ അണിനിരക്കുന്ന രണ്ടാമത്തെ കാറായി സ്വിഫ്റ്റ് RS അറിയപ്പെടും. ബലെനോ RS -ലുള്ള 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനായിരിക്കും മാരുതി സ്വിഫ്റ്റ് RS -ല്‍.

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

നിരയില്‍ ബലെനോ RS -ന് കീഴില്‍ സ്വിഫ്റ്റ് RS ഇടംകണ്ടെത്തും. അതായത് ബലെനോ RS -നെക്കാളും കുറഞ്ഞവിലയില്‍ സ്വിഫ്റ്റ് RS -നെ വിപണിയില്‍ പ്രതീക്ഷിക്കാം. നിലവില്‍ 7.31 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വിഫ്റ്റ് മോഡലിന് വിപണിയില്‍ വില.

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

ഇക്കാരണത്താല്‍ സ്വിഫ്റ്റ് RS -ന് 7.80 മുതല്‍ എട്ടുലക്ഷം രൂപവരെ വില കരുതുന്നതില്‍ തെറ്റില്ല. അതേസമയം 6.39 ലക്ഷം രൂപയാണ് ടിയാഗൊ JTP എഡിഷന്റെ വില.

Most Read: 2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

ബലെനോ RS -ലുള്ള 998 സിസി ബൂസ്റ്റര്‍ജെറ്റ് മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 101 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തുന്നത്.

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

കരുത്തുറ്റ എഞ്ചിന് പുറമെ പുറംമോടിയില്‍ സ്പോര്‍ടി ഭാവപ്പകര്‍ച്ചയും സ്വിഫ്റ്റ് RS നേടും. വീതിയേറിയ ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, മേല്‍ക്കൂരയിലുള്ള സ്പോയിലര്‍ തുടങ്ങിയ ഘടകങ്ങള്‍ സ്വിഫ്റ്റ് RS -ല്‍ ഒരുങ്ങും.

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

ഒരുപക്ഷെ ഹാച്ച്ബാക്കിന്റെ പുറംമോടിയില്‍ പുത്തന്‍ ഗ്രാഫിക്സ് തന്നെ മാരുതി പതിപ്പിച്ചേക്കാം. പെര്‍ഫോര്‍മന്‍സ് പതിപ്പായതുകൊണ്ടു 16 ഇഞ്ച് അലോയ് വീലുകള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, ദൃഢപ്പെടുത്തിയ സസ്പെന്‍ഷന്‍ എന്നിവ സ്വിഫ്റ്റ് RS -ന് ലഭിക്കും.

ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

സാധാരണ സ്വിഫ്റ്റിനെക്കാള്‍ ഉയര്‍ന്ന നിയന്ത്രണമികവു സ്വിഫ്റ്റ് RS അവകാശപ്പെടുമെന്നാണ് വിവരം. മോഡലിന്റെ അകത്തളത്തിലുമുണ്ടാകും മാറ്റങ്ങള്‍. സ്പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ കുഴിഞ്ഞ സീറ്റുകളും RS ബ്രാന്‍ഡിംഗും ഉള്ളിലെ വിശേഷങ്ങളില്‍പ്പെടും.

More from DriveSpark

Article Published On: Wednesday, October 31, 2018, 15:26 [IST]
English summary
Maruti Swift RS India Launch Details Revealed — To Rival The Tata Tiago JTP. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X