സുസുക്കി വി-സ്‌ട്രോം 650 XT ഇന്ത്യയില്‍
7.46 ലക്ഷം രൂപ വിലയില്‍ സുസുക്കി വി-സ്‌ട്രോം 650 XT വിപണിയില്‍. ഹയബൂസയ്ക്കും GSX-S750 -യ്ക്കും ശേഷം ഇന്ത്യയില്‍ നിന്നും പ്രാദേശികമായി സംയോജിപ്പിച്ച് വില്‍പനയ്‌ക്കെത്തുന്ന സുസുക്കിയുടെ മൂന്നാമത്തെ ബൈക്കാണ് വി-സ്‌ട്രോം 650 XT. മോഡലിന്റെ ബുക്കിംഗ് ഒരുമാസം മുമ്പെ കമ്പനി തുടങ്ങിയിരുന്നു. ബുക്കിംഗ് തുക 50,000 രൂപ.

മുതിര്‍ന്ന വി-സ്‌ട്രോം 1000 മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന വി-സ്‌ട്രോം 650 XT -യില്‍ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കമ്പനി ഭംഗം വരുത്തിയിട്ടില്ല. രാജ്യാന്തര നിരയില്‍ വി-സ്‌ട്രോം 650 -യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്‌റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ കൊണ്ടുവന്നിരിക്കുന്നത്.

ഘടകങ്ങളായി ഇറക്കുമതി ചെയ്തതിന് ശേഷം ഇന്ത്യയില്‍ നിന്നും ബൈക്കിനെ സംയോജിപ്പിക്കുകയാണ് സുസുക്കി. വി-സ്‌ട്രോം 650 XT -യിലുള്ള 645 സിസി വി-ട്വിന്‍ എഞ്ചിന് 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
Most Read: ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നത്. മേല്‍ത്തരം വയര്‍ സ്‌പോക്ക് റിമ്മുകളില്‍ ബ്രിഡ്ജ്‌സ്‌റ്റോണ്‍ ബാറ്റ്‌ലാക്‌സ് അഡ്വഞ്ചചര്‍ A40 ട്യൂബ്‌ലെസ് ടയറുകളാണ് ഇടംപിടിക്കുന്നതും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്‌സോര്‍ബര്‍ സംവിധാനം.
Most Read: രണ്ടുലക്ഷം രൂപയ്ക്ക് ഹയബൂസയായി മാറിയ ഡോമിനാര്‍

310 mm ഇരട്ട ഡിസ്‌ക് മുന്‍ ടയറിലും 260 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിയന്ത്രിക്കും. എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്. മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നുതലമുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുസുക്കി വി-സ്‌ട്രോം 650 XT -യില്‍ എടുത്തുപറയണം.

സുസുക്കിയുടെ ചെലവുകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്കുകളില്‍ ഒന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന അവതാരം. വിപണിയില്‍ കവാസാക്കി വേര്‍സിസ് 650 മാത്രമാണ് സുസുക്കി വി-സ്‌ട്രോം 650 XT -യുടെ എതിരാളി.


Click it and Unblock the Notifications