ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി യമഹ, പ്രതീക്ഷ ഉണര്‍ത്തി XTZ 125
ഈ വര്‍ഷം ബൈക്ക് പ്രേമികള്‍ നിരാശരല്ല. പുതിയ ബൈക്കുകളുടെ കുത്തൊഴുക്കാണ് ഇന്ത്യയില്‍. ജാവ, ജാവ ഫോര്‍ട്ടി ടു, ഇന്റര്‍സെപ്റ്ററര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650, 125 ഡ്യൂക്ക് എന്നിവര്‍ ഇന്ത്യയില്‍ വന്നുകഴിഞ്ഞു. ഹസ്‌ക്കിയുള്‍പ്പെടെ ഇനിയും വരാനുണ്ട് താരങ്ങള്‍ ഒരുപാട്. ഇക്കൂട്ടത്തില്‍ വിപണിയില്‍ കടക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുകയാണ് യമഹയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് ബൈക്ക്, XTZ.

പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന യമഹ XTZ 125 ജാപ്പനീസ് കമ്പനിയുടെ കരുനീക്കങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. 125 - 300 സിസി ശ്രേണിയില്‍ പുതുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് യമഹ മുമ്പ് സൂചിപ്പിച്ചിരുന്നു.

ഉത്പാദന സജ്ജമായ യമഹ XTZ 125 മോഡലാണ് ചിത്രങ്ങളില്‍. മറകളേതും ബൈക്കിലില്ല. താത്കാലിക നമ്പര്‍ പ്ലേറ്റ് പോലും വരാനിരിക്കുന്ന യമഹയുടെ പുതിയ അഡ്വഞ്ചര്‍ ബൈക്കില്‍ കാണാം. ഇന്ത്യയില്‍ ബജറ്റ് അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വലിയ സാധ്യതയുണ്ടെങ്കിലും ശ്രേണിയില്‍ കാര്യമായ മത്സരങ്ങളോ, മോഡലുകളോയില്ല.

ഈ അവസരം മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് യമഹ. ഹീറോ ഇംപള്‍സിന് ശേഷം വില്‍പ്പനയ്ക്കു വരുന്ന രണ്ടാമത്തെ ബജറ്റ് അഡ്വഞ്ചര്‍ ബൈക്കായി യമഹ XTZ 125 അറിയപ്പെടും. 150 സിസി ഇംപള്‍സിനെ ഹീറോ പിന്‍വലിച്ചിട്ട് കാലം കുറച്ചായി.

പകരം മുതിര്‍ന്ന എക്‌സ്പള്‍സ് 200 -നെ നിരയിലേക്ക് ഹീറോ കൊണ്ടുവരും. എന്തായാലും യമഹയ്ക്കും ഈ നിരയില്‍ നോട്ടമുള്ള കാര്യം ഇതുവരെ വിപണിക്ക് അറിവുണ്ടായിരുന്നില്ല. റോഡ് യാത്രകള്‍ക്കും ഓഫ്‌റോഡ് സാഹസങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് ബൈക്ക് ഗണത്തില്‍പ്പെടും യമഹയുടെ XTZ 125.

നീളം കൂടിയ ട്രാവല്‍ സസ്‌പെന്‍ഷന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ത്തിയ മഡ്ഗാര്‍ഡ് എന്നിവ XTZ 125 ബൈക്കിന്റെ സവിശേഷതകളായി മാറുന്നു. മറ്റെല്ലാ അഡ്വഞ്ചര്‍ ബൈക്കുകളെയുംപോലെ XTZ -യും കുറഞ്ഞ ഭാരമാണ് കുറിക്കുന്നത്.
Most Read: കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

118 കിലോ മാത്രമുള്ള യമഹ XTZ ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 125 സിസി ബൈക്കായും അറിയപ്പെടും. 21 ഇഞ്ചാണ് മുന്‍ ടയറിന്റെ വലുപ്പം. പിന്‍ ടയറിന് 18 ഇഞ്ചും. മള്‍ട്ടി പര്‍പ്പസ് ഗണത്തില്‍പ്പെടുന്നതുകൊണ്ട് ബട്ടണ്‍ ടയറുകളാണ് ബൈക്കിന് ലഭിക്കുന്നത്.

യമഹ XTZ 125 -ലുള്ള 124.6 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 12.5 bhp കരുത്തും 11.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എയര്‍ കൂളിംഗ് സംവിധാനമാണ് എഞ്ചിനില്‍. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തും.

ഒറ്റ ചാനല്‍ എബിഎസ്, സാധാനങ്ങള്‍ സൂക്ഷിക്കാനുള്ള ലഗ്ഗേജ് റാക്ക്, മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിവയും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം. ഇന്ത്യയില്‍ ഒന്നു മുതല്‍ ഒന്നേകാല്‍ലക്ഷം രൂപ വരെ യമഹ XTZ 125 -ന് വില പ്രതീക്ഷിക്കാം.
Most Read: ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ബൈക്കിന് നേരിട്ടുള്ള എതിരാളികള്‍ ഇന്ത്യയിലില്ല. എന്നാല്‍ അടുത്തിടെ വില്‍പ്പനയ്ക്കു വന്ന കെടിഎം 125 ഡ്യൂക്കിനെ ഒരുപരിധി വരെ യമഹ XTZ 125 വെല്ലുവിളിക്കും. അടുത്ത അഞ്ചുവര്‍ഷത്തിനകം വിപണി വിഹിതം പത്തുശതമാനമായി ഉയര്‍ത്താനുള്ള നീക്കത്തിലാണ് യമഹ. ഇതിന്റെ ഭാഗമായി കൂടുതൽ മോഡലുകളെ കമ്പനി ഇന്ത്യയിൽ കൊണ്ടുവരും.
Spy Image Source: Rushlane


Click it and Unblock the Notifications








