2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

By Rajeev Nambiar

2019 ബജാജ് ഡോമിനാര്‍ 400 -ല്‍ വലിയ പരിഷ്‌കാരങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പ്രീമിയം പകിട്ടു കൂടി. ബൈക്കിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ലഭിച്ചു. ശബ്ദഗാംഭീര്യം ഉറപ്പുവരുത്താന്‍ ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമുണ്ട് ഇക്കുറി. പുത്തന്‍ ഡോമിനാറിനെ ബജാജ് ഇനിയും വിപണിയില്‍ കൊണ്ടുവന്നിട്ടില്ല. എന്നാല്‍ ബൈക്കിനെ വാഹന ലോകം കണ്ടുകഴിഞ്ഞു.

2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

പുതിയ ഡോമിനാറിന്റെ വില അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.74 ലക്ഷം രൂപയ്ക്ക് 2019 ബജാജ് ഡോമിനാര്‍ 400 വില്‍പ്പനയ്ക്ക് വരും. മാറ്റങ്ങള്‍ ധാരാളമുണ്ടെങ്കിലും നിലവിലെ മോഡലിനെക്കാള്‍ 10,000 രൂപയാണ് നവീകരിച്ച 2019 പതിപ്പിന് ബജാജ് കൂട്ടിയിരിക്കുന്നത്.

2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

പുതിയ ഡോമിനാറിന്റെ ഔദ്യോഗിക വരവ് പ്രമാണിച്ച് രാജ്യത്തെ ബജാജ് ഡീലര്‍ഷിപ്പുകള്‍ മോഡലിന്റെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള DOHC എഞ്ചിനാണ് 2019 ഡോമിനാറിലെ മുഖ്യാകര്‍ഷണം. കരുത്തുത്പാദനം കൂടി. 39.3 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കാന്‍ 373 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന് ഇപ്പോള്‍ ശേഷിയുണ്ട്.

2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ചോടുള്ള ഗിയര്‍ബോക്സ്. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് പകരം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. നേരത്തെ ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു.

Most Read: യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

പിന്നീടു വില നിയന്ത്രിക്കാന്‍ വേണ്ടി പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നും USD ഫോര്‍ക്കുകള്‍ കമ്പനി ഒഴിവാക്കുകയാണുണ്ടായത്. കഠിനമായ പ്രതലങ്ങളില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളെക്കാള്‍ നിയന്ത്രണ മികവ് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കാഴ്ച്ചവെക്കും. അതേസമയം പിന്‍ സസ്പെന്‍ഷനില്‍ മാറ്റമില്ല.

2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

നിലവിലെ മള്‍ട്ടി സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് യൂണിറ്റ് പുതിയ ഡോമിനാറിലും തുടരും. ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ബൈക്കില്‍ ഒരുങ്ങുമെന്നാണ് വിവരം. മുന്‍ ടയറില്‍ 320 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 220 mm ഡിസ്‌ക്കും വേഗം നിയന്ത്രിക്കാനായുണ്ട്. ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനം ഉയര്‍ന്ന സ്വെപ്ബാക്ക് ശൈലിയാണ് പാലിക്കുന്നത്.

2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

പുത്തന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് 2019 ഡോമിനാറിലെ മറ്റൊരു വിശേഷം. ശരാശരി മൈലേജ്, ഇന്ധന ഉപഭോഗം, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ മുഴുവന്‍ പുതിയ ഡിജിറ്റല്‍ ഡിസ്‌പ്ലേ ലഭ്യമാക്കും. ഇന്ധനടാങ്കിലുമുണ്ട് പുത്തന്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍. ഗിയര്‍നില, ക്ലോക്ക്, ഓഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്റര്‍ വിവരങ്ങള്‍ രണ്ടാമത്തെ ഡിസ്‌പ്ലേ വെളിപ്പെടുത്തും.

Most Read: വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

2019 ബജാജ് ഡോമിനാറിന്റെ വിലവിവരങ്ങള്‍ പുറത്ത്

പുതിയ മോഡലിന്റെ ആകാരയളവില്‍ വലിയ മാറ്റങ്ങളില്ല. 2,156 mm നീളവും 1,112 mm ഉയരവും ബൈക്കിനുണ്ട്. വീല്‍ബേസ് 1,453 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 157 mm -ല്‍ തുടരുന്നു. അതേസമയം 813 mm -ല്‍ നിന്നും 836 mm ആയി ഡോമിനാറിന്റെ വീതികൂടി. 184.5 കിലോയാണ് ഭാരം. പുതിയ ലെഗ് ഗാര്‍ഡുകള്‍, മിററുകള്‍, ഇരട്ടനിറമുള്ള അലോയ് വീലുകള്‍ എന്നിവയെല്ലാം 2019 ഡോമിനാറിന്റെ പുതുവിശേഷങ്ങളാണ്.

Source: Thrustzone, Overdrive

More from DriveSpark

Article Published On: Wednesday, March 27, 2019, 17:26 [IST]
English summary
2019 Bajaj Dominar 400 Price Details Leaked. Read in Malayalam.
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X