വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

By Rajeev Nambiar

ഇന്ത്യയില്‍ ക്ലാസിക്ക് 350, ക്ലാസിക്ക് 500 മോഡലുകളെ ആശ്രയിച്ചാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കുതിപ്പ്. 2010 -ല്‍ അവതരിച്ച ക്ലാസിക്ക് 350/500 മോഡലുകള്‍ക്ക് വിപണിയില്‍ പത്തുവര്‍ഷത്തോളം പഴക്കമുണ്ട്. ചെറിയ കോസ്മറ്റിക് പരിഷ്‌കാരങ്ങളും ഇരട്ട ചാനല്‍ എബിഎസും ലഭിച്ചതുമൊഴിച്ചാല്‍ അന്നും ഇന്നും ബൈക്കുകള്‍ പഴയ മട്ടിലും ഭാവത്തിലും തന്നെ നിലകൊള്ളുന്നു. എന്നാല്‍ നടപ്പിലാവാന്‍ പോകുന്ന ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേങ്ങള്‍ ചിത്രം തിരുത്തും.

വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

പുതിയ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി ക്ലാസിക്ക് 350/500 മോഡലുകള്‍ക്ക് വലിയ മാറ്റങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ നീക്കം വെളിപ്പെടുത്തുന്നു. പുതിയ ടെയില്‍ലാമ്പ്. പരിഷ്‌കരിച്ച സീറ്റ്. പുത്തന്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനം. വൈകാതെ ക്ലാസിക്ക് മോഡലുകള്‍ക്ക് ഭാവപ്പകര്‍ച്ച സംഭവിക്കും.

വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

മെക്കാനിക്കല്‍ മുഖത്തും പരിഷ്‌കാരങ്ങള്‍ ഒരുപാടുണ്ട്. സ്വിങ്ആം പുതിയതാണ്. ഷാസിയിലും മാറ്റങ്ങള്‍ കാണാം. പിറകിലെ ഷോക്ക് അബ്‌സോര്‍ബര്‍ പുത്തന്‍ യൂണിറ്റുകള്‍ക്ക് വഴിമാറി. ബൈക്കില്‍ കിക്ക് സ്റ്റാര്‍ട്ടര്‍ ഇല്ലെന്നത് ശ്രദ്ധേയം. ഇനി മുതല്‍ പൂര്‍ണ ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് സംവിധാനം മതിയെന്നാകും കമ്പനിയുടെ തീരുമാനം.

വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

പിറകിലെ ഡിസ്‌ക്ക് ബ്രേക്ക് വലതുഭാഗത്താണ് ഒരുങ്ങുന്നത്. ചെയിന്‍ ഇടതുഭാഗത്തും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള എഞ്ചിനിലും കാര്യമായ പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം. കാര്‍ബ്യുറേറ്ററില്‍ നിന്നുമാറി ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിലേക്ക് പുതുതലമുറ ക്ലാസിക്ക് 350, 500 മോഡലുകള്‍ ചേക്കേറാനുള്ള സാധ്യത കൂടുതലാണ്.

Most Read: ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍— വീഡിയോ

വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

ഈ മാറ്റങ്ങള്‍ മോഡലുകളുടെ വില ഉയര്‍ത്തും. കാര്‍ബ്യുറേറ്റര്‍ സംവിധാനത്തെ അപേക്ഷിച്ച് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പിന്തുണയുള്ള എഞ്ചിന്‍ യൂണിറ്റിന് ഉത്പാദന ചിലവേറും. കുറഞ്ഞ വാതക പുറന്തള്ളല്‍ തോത്, മികച്ച ഇന്ധനക്ഷമത, ചടുലമായ എഞ്ചിന്‍ പ്രകടനം എന്നിവ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന്റെ ഗുണങ്ങളാണ്.

വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

എഞ്ചിന് ആവശ്യമായ അളവില്‍ മാത്രം ഇന്ധനം ലഭ്യമാക്കാന്‍ വൈദ്യുത പിന്തുണയാലുള്ള ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന് കഴിയും. എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റ്, സെന്‍സറുകള്‍, ഫ്യൂവല്‍ പമ്പ് എന്നിവയെല്ലാം ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന്റെ ഭാഗമാണ്.

വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

നിലവില്‍ 346 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 മോഡലുകളില്‍ തുടിക്കുന്നത്. എഞ്ചിന് 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് ബൈക്കിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. 27.2 bhp കരുത്തും 41.3 Nm torque ഉം കുറിക്കാന്‍ ക്ലാസിക്ക് 500 -ലെ 499 സിസി എഞ്ചിന് കഴിയും.

Most Read: ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

ക്ലാസിക്ക് 500 മോഡലുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. അതേസമയം വിദേശ വിപണികളിലേക്ക് കയറ്റുമതിയുള്ളതുകൊണ്ട് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമാണ് ക്ലാസിക്ക് 500 -ല്‍ തുടക്കം മുതല്‍ക്കെ ഒരുങ്ങുന്നത്. എന്തായാലും ഈ വര്‍ഷം അവസാനത്തോടെ വലിയ മാറ്റങ്ങളുമായി ക്ലാസിക്ക് 350/500 മോഡലുകള്‍ വിപണിയില്‍ അവതരിക്കും.

വലിയ മാറ്റങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

ഇതുവരെ വിപണിയില്‍ കാര്യമായ മത്സരം റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 മോഡലുകള്‍ നേരിട്ടിരുന്നില്ല. പക്ഷെ ജാവയുടെ കടന്നുവരവ് ശ്രേണിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ രാജ്യത്ത് പ്രചാരമുള്ള ക്ലാസിക്ക് മോഡലുകളെ പുതുക്കേണ്ടത് റോയല്‍ എന്‍ഫീല്‍ഡിനെ സംബന്ധിച്ച് അനിവാര്യമായി മാറിയിരിക്കുന്നു.

Image Source: PowerDrift

Most Read Articles

Malayalam
English summary
2020 Royal Enfield Classic Spotted Testing. Read in Malayalam.
Story first published: Tuesday, March 26, 2019, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X