ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍ — വീഡിയോ

By Rajeev Nambiar

റോഡില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധവേണം. അതിപ്പോള്‍ ബൈക്കായാലും കാറായാലും മറ്റേതു വാഹനമായാലും ശരി. കാറിനെക്കാളുപരി ഇരുചക്ര വാഹനങ്ങളിലാണ് ശ്രദ്ധ കൂടുതല്‍ വേണ്ടത്. ഇരുചക്ര വാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ക്ക് സംഭവിക്കുന്ന ചെറിയ പാകപ്പിഴവ് പോലും വലിയ അപകടത്തിലേക്ക് നയിക്കും.

ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍ — വീഡിയോ

അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 500 യാത്രികന് സംഭവിച്ച അപകടം റോഡില്‍ എന്തുമാത്രം ശ്രദ്ധവേണമെന്നതിനുള്ള ഉത്തമ ഉദ്ദാഹരണമാണ്. ഓടിച്ചയാളുടെ ഒരുനിമിഷത്തെ അശ്രദ്ധയാണ് പുത്തന്‍ ബുള്ളറ്റ് മറിഞ്ഞുവീഴുന്നതിന് കാരണമായത്. മോഡിഫൈ ചെയ്‌തെടുത്ത ക്ലാസിക്ക് ക്രോം 500 മോഡല്‍ റോഡില്‍ 'ബാലന്‍സ്' തെറ്റി വീഴുകയായിരുന്നു.

ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍ — വീഡിയോ

സ്‌ക്രാമ്പ്‌ളര്‍ ശൈലിയില്‍ രൂപംമാറ്റിയെടുത്ത സീറ്റ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, കറുപ്പഴകുള്ള എഞ്ചിന്‍, വീതികൂടിയ ഹാന്‍ഡില്‍ബാറിന് കീഴില്‍ ഒരുങ്ങിയ മിററുകള്‍, മെഗാഫോണ്‍ എക്‌സ്‌ഹോസ്റ്റ് തുടങ്ങി കാര്യമായ മോഡിഫിക്കേഷന്‍ നടപടികള്‍ ബൈക്കില്‍ കാണാം. അതേസമയം മോഡലില്‍ ഘടിപ്പിച്ച ക്രാഷ് ഗാര്‍ഡ് റൈഡറെയും ബൈക്കിനെയും വലിയ പരുക്കുകളില്‍ നിന്നും സംരക്ഷിച്ചു.

Most Read: രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥ്വിരാജിന്റെ പക്കല്‍

ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍ — വീഡിയോ

വീഴ്ചയുടെ ആഘാതം ക്രാഷ് ഗാര്‍ഡാണ് ഇവിടെ ഏറ്റുവാങ്ങിയത്. ഓടിക്കാന്‍ എത്ര പ്രാഗത്ഭ്യമുണ്ടെന്ന് പറഞ്ഞാലും ബൈക്കോടിക്കുമ്പോള്‍ നോട്ടം റോഡില്‍ നിന്നു മാറിയാല്‍ അപകടമുറപ്പാണെന്ന് ഈ സംഭവം പറഞ്ഞുവെയ്ക്കുന്നു. ബൈക്ക് ഓടിക്കുന്നവര്‍ ശരിയായ റൈഡിങ് ഗിയറുകള്‍ ധരിക്കേണ്ടതിന്റെ ആവശ്യവും ഈ അവസരത്തില്‍ ഓര്‍ക്കണം.

ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍ — വീഡിയോ

എന്നാല്‍ റൈഡിങ് ഗിയറുകളുണ്ടെങ്കില്‍ ഏതു വലിയ അഭ്യാസവും നടത്താമെന്ന് ഇതിനര്‍ത്ഥമില്ല. അപകടത്തില്‍ ഓടിക്കുന്നയാളുടെ ശരീരഭാഗങ്ങള്‍ക്ക് സംരക്ഷണം ലഭിക്കാനാണ് റൈഡിങ് ഗിയറുകള്‍. ഇവിടെ ബൈക്കിന്റെ കാര്യമെടുത്താല്‍, റോയല്‍ എന്‍ഫീല്‍ഡ് ഇന്നു വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന ഏറ്റവും ഭാരംകൂടിയ മോഡലുകളില്‍ ഒന്നാണ് ക്ലാസിക്ക് 500 ക്രോം.

ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍ — വീഡിയോ

നിരയില്‍ മറ്റു ക്ലാസിക്ക് 500 മോഡലുകളെക്കാള്‍ വിലയുണ്ട് ക്രോം പതിപ്പിന്. ക്രോം തിളക്കം നിലനിര്‍ത്താന്‍ കൂടുതല്‍ പരിപാലനം ആവശ്യമായതുകൊണ്ട് നിരയില്‍ മോഡലിന് ആവശ്യക്കാര്‍ നന്നെ കുറവാണ്. എന്നാല്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ മറ്റു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ കടത്തിവെട്ടും ക്ലാസിക്ക് 500 ക്രോം.

ഒരുനിമിഷത്തെ അശ്രദ്ധ, പുത്തന്‍ ബുള്ളറ്റ് ബാലന്‍സ് തെറ്റി റോഡില്‍ — വീഡിയോ

499 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. എഞ്ചിന് 27.2 bhp കരുത്തും 41.2 Nm torque ഉം പരമാവധി കുറിക്കാനാവും അഞ്ചു സ്പീഡാണ് ബൈക്കിലെ സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്. വേഗം നിയന്ത്രിക്കാനായി ഇരു ടയറുകളിലും ഡിസ്‌ക്ക് യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്.

Most Read: ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

ഇരട്ട ചാനല്‍ എബിഎസിന്റെ പിന്തുണയും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 500 ക്രോമിനുണ്ട്. വിപണിയില്‍ രണ്ടുലക്ഷം രൂപയാണ് മോഡലിന് വില.

Most Read Articles

Malayalam
English summary
Royal Enfield Classic 500 Chrome Crash. Read in Malayalam.
Story first published: Monday, March 25, 2019, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X