ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

നീണ്ടകാലത്തെ ഒരുക്കങ്ങള്‍ ഹീറോ പൂര്‍ത്തിയാക്കി. പുതിയ എക്‌സ്പള്‍സ് 200 അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും. രണ്ടു വകഭേദങ്ങളായാണ് എക്‌സ്പള്‍സിനെ കമ്പനി അവതരിപ്പിക്കുക. ഒന്ന് തനി ഓഫ്‌റോഡ് മോഡല്‍ എക്‌സ്പള്‍സ് 200. മറ്റൊന്ന് ടൂറര്‍ മോഡല്‍ എക്‌സ്പള്‍സ് 200T. വിപണിയില്‍ വരാനിരിക്കുന്ന പുതിയ ഹീറോ അഡ്വഞ്ചര്‍ ബൈക്കിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സ്റ്റീല്‍ നിര്‍മ്മിത സ്‌പോക്ക് വീലുകള്‍, ഓഫ്‌റോഡ് ടയറുകള്‍, വലിയ മുന്‍ വീല്‍ തുടങ്ങിയ ഘടകങ്ങള്‍ എക്‌സ്പള്‍സ് 200 -ന്റെ സവിശേഷതയാണ്. അതേസമയം ടൂറര്‍ പതിപ്പായ എക്‌സ്പള്‍സ് 200T -യ്ക്ക് റോഡ് ടയറുകളും അലോയ് വീലുകളുമാണ് കമ്പനി നല്‍കുന്നത്.

ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഓഫ്‌റോഡ് മോഡലായതുകൊണ്ട് എക്‌സ്പള്‍സ് 200 -ന് ഉയരം കൂടുതല്‍ അനുഭവപ്പെടും. മുന്നില്‍ 21 ഇഞ്ചാണ് ടയര്‍ വലുപ്പം. പിന്നില്‍ 18 ഇഞ്ചും. ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm. കൈവിരലുകള്‍ക്ക് സംരക്ഷണമേകാന്‍ നക്കിള്‍ ഗാര്‍ഡ്, എഞ്ചിന് കവചം നല്‍കാന്‍ ബാഷ് പ്ലേറ്റ്, ഉയര്‍ന്ന മഡ്ഗാര്‍ഡ്, മുകളിലേക്ക് നിലയുറപ്പിച്ച എക്‌സ്‌ഹോസ്റ്റ് കുഴല്‍ എന്നിവയെല്ലാം ഹീറോ എക്‌സ്പള്‍സ് 200 -ന്റെ പ്രത്യേകതകളില്‍പ്പെടും.

Most Read: റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക് എന്ന വിശേഷണം കരസ്ഥമാക്കിയാകും എക്‌സ്പള്‍സ് 200 കടന്നുവരിക. ദീര്‍ഘദൂര റോഡ് യാത്രകള്‍ക്ക് വേണ്ടി ഹീറോ ഒരുക്കുന്ന എക്‌സ്പള്‍സ് പതിപ്പാണ് 200T. ഉയരം കൂടിയ ഹെഡ്‌ലാമ്പ് ഫെയറിങ്, താഴ്ന്ന എക്‌സ്‌ഹോസ്റ്റ്, ഫൈബര്‍ എഞ്ചിന്‍ കവര്‍, 19 ഇഞ്ച് മുന്‍ പിന്‍ അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, പാനിയര്‍/ടോപ്പ് ബോക്‌സ് മൗണ്ടുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ബൈക്കിന് സമകാലിക ടൂറര്‍ നിര്‍വചനം സമര്‍പ്പിക്കും.

ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇരു മോഡലുകളിലും 200 സിസി നാലു സ്‌ട്രോക്ക് ഒറ്റ് സിലിണ്ടര്‍ എഞ്ചിന്‍ തുടിക്കുമെന്ന് കമ്പനി ആദ്യമേ വെളിപ്പെടുത്തിയിട്ടുണ്ട്. എക്‌സ്ട്രീം 200R -ലും ഇതേ എഞ്ചിന്‍ യൂണിറ്റാണ് ഒരുങ്ങുന്നത്. എയര്‍ കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണ എഞ്ചിന് ലഭിക്കും.

ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

8,000 rpm -ല്‍ 18 bhp കരുത്തും 6,500 rpm -ല്‍ 17 Nm torque -മാണ് എഞ്ചിന് സൃഷ്ടിക്കാനാവുക. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ്. ഉയര്‍ന്ന ട്രാവല്‍ സസ്‌പെന്‍ഷനാണ് എക്‌സ്പള്‍സിലെ മറ്റൊരു മുഖ്യവിശേഷം. മുന്നില്‍ 220 mm ട്രാവലുള്ള ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 180 mm ട്രാവലുള്ള മോണോഷോക്ക് യൂണിറ്റ് സസ്‌പെന്‍ഷനായി നിലയുറപ്പിക്കും.

ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങേണ്ടതുണ്ട്. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഹീറോ എക്‌സ്പള്‍സില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പ്രതീക്ഷിക്കാം. പ്രത്യേക യുഎസ്ബി ചാര്‍ജിങ് സോക്കറ്റും ബൈക്കിലുണ്ടാവും. ഇരു എക്‌സ്പള്‍സ് മോഡലുകള്‍ക്കും ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കും വില ഒരുങ്ങുക.

Most Read: കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

ഇതാണ് വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വരവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മാത്രമാണ് എക്സ്പള്‍സിന്റെ പ്രധാന എതിരാളി. അതേസമയം ഹിമാലയനെക്കാളും കുറഞ്ഞ കരുത്ത് ഉത്പാദനം എക്സ്പള്‍സിന് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം.

Source: Motopixeltv

Most Read Articles

Malayalam
English summary
Hero XPulse Spotted. Read in Malayalam.
Story first published: Saturday, March 23, 2019, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X