ട്രയംഫ് റോക്കറ്റ് 3 ഇന്ത്യയിൽ അവതരിപ്പിച്ചു
ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾ അവരുടെ ഏറ്റവും പുതിയ മോഡലായ റോക്കറ്റ് 3 ഇന്ത്യയിൽ അവതരിപ്പിച്ചു. 18 ലക്ഷം രൂപയാണ് പുതിയ സൂപ്പർ ബൈക്കിന്റെ എക്സ്ഷോറൂം വില.

ഗോവയിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിന് ഒരു ദിവസം മുമ്പാണ് മോട്ടോർസൈക്കിളിനെ പുറത്തിറക്കിയത്. ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡിൽ നിന്നുള്ള ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ട്രയംഫ് റോക്കറ്റ് 3 എത്തുന്നത്.

അന്താരാഷ്ട്ര തലത്തിൽ റോക്കറ്റ് 3 R, റോക്കറ്റ് 3 ജിടി എന്നീ രണ്ട് വകഭേദങ്ങളിലാണ് സൂപ്പർ ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലും വാഹനത്തെ എത്തിച്ചിരിക്കുന്നത്.

2,500 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് റോക്കറ്റ് 3-ക്ക് കരുത്തേകുന്നത്. വൻതോതിൽ ഉത്പ്പാദിപ്പിക്കുന്ന മോട്ടോർസൈക്കിളുകളിൽ വാഗ്ദാനം ചെയ്യുന്നതിൽ വെച്ച് ഏറ്റവും വലിയ എഞ്ചിനാണ് 2020 ട്രയംഫ് റോക്കറ്റ് 3-ൽ പ്രവർത്തിക്കുന്നത്.

ഇത് 6000 rpm-ൽ 167 bhp കരുത്തും 4000 rpm-ൽ 221 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഒരു പുതിയ ക്രാങ്ക് കേസ് അസംബ്ലി, ലൂബ്രിക്കേഷൻ സിസ്റ്റം, ബാലൻസർ ഷാഫ്റ്റ് എന്നീ സവിശേഷതകളെല്ലാം വാഹനത്തിന്റെ ഭാരം 18 കിലോഗ്രാം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് 2020 റോക്കറ്റ് 3-യുടെ മൊത്തം ഭാരം 40 കിലോഗ്രാം കുറവാണെന്നത് ശ്രദ്ധേയമാണ്.

ഒരു അലുമിനിയം ഫ്രെയിമിനു ചുറ്റുമാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഇത് ഭാരം കുറക്കുന്നതിൽ പ്രധാന പങ്കുവിങിച്ചിട്ടുണ്ട്. വലിയ എഞ്ചിൻ സ്ട്രെസ്ഡ് അംഗമായി പ്രവർത്തിക്കുന്നു.

മുന്നിൽ ഷോവയിൽ നിന്നുള്ള 47 mm അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകളും പിന്നിൽ മോണോ ഷോക്ക് സജ്ജീകരണവുമാണ് റോക്കറ്റ് 3-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രണ്ട് സസ്‌പെൻഷനിൽ 120 mm ട്രാവലും പിന്നിൽ 107 mm ഉം ആണ് സസ്‌പെൻഷൻ ട്രാവൽ.ഫ്രണ്ട് സസ്‌പെൻഷനിൽ കംപ്രഷനും റീബൗണ്ട് അഡ്ജസ്റ്റബിളിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Most Read: 350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനൊരുങ്ങി MV അഗസ്റ്റ

അതേസമയം, ബ്രെംബോ സ്റ്റൈലമ ഫോർ-പിസ്റ്റൺ മോണോബ്ലോക്ക് കാലിപ്പറുകളുണ്ട്. പിന്നിൽ വിദൂര അഡ്ജസ്റ്റർ ലഭിക്കും. മുൻവശത്ത് ഇരട്ട 320 mm ഡിസ്കുകളും പിന്നിൽ 300 mm ഡിസ്കും ആണ് ട്രയംഫ് റോക്കറ്റ് 3-യിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.
Most Read: ഹീറോ എക്സ്ട്രീം 1.R കൺസെപ്പ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ട്രയംഫ് റോക്കറ്റ് 3-യുടെ സവിശേഷതകളിൽ നിരവധി ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹീറ്റഡ് ഗ്രിപ്പുകൾ, ടോർഖ് അസിസ്റ്റഡ് ക്ലച്ച്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലൈറ്റുകൾ, എക്സ്റ്റെൻഡഡ് ഫ്ലൈ-സ്‌ക്രീൻ, ക്രമീകരിക്കാവുന്ന ഫുട്പെഗുകൾ, ഭാരം കുറഞ്ഞ 20-സ്‌പോക്ക് അലുമിനിയം വീലുകൾ, 2020 റോക്കറ്റ് 3 എന്നിവയാണ് മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതകൾ.
Most Read: 500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

ട്രയംഫ് മോട്ടോർസൈക്കിൾ റോക്കറ്റ് 3 മോഡലിന് വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നും ഇല്ല. എങ്കിലും ഇതിനുള്ള ഏറ്റവും അടുത്ത മത്സരം ഡുക്കാട്ടി ഡയവെലുമായാണ്. ഇതിന് ഏതാണ്ട് 17.7 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില.


Click it and Unblock the Notifications








