അബുദാബി പൊലീസിന്റെ ഭാഗമായി ഡ്യുക്കാട്ടി പാനിഗാലെ
അബുദാബി പൊലീസിന്റെ ഭാഗമായി ഡ്യുക്കാട്ടി പാനിഗാലെ V4 S സൂപ്പര്‍ബൈക്ക്. 12 ഡ്യുക്കാട്ടി സൂപ്പര്‍ ബൈക്കുകളാണ് അബുദാബി പൊലീസ് സ്വന്തംമാക്കിയിരിക്കുന്നത്. അടുത്തിടെ ടെസ്‌ലയുടെ സൈബര്‍ട്രക്ക് ദുബായ് പൊലീസിന്റെ ഭാഗമായത് വാര്‍ത്തകളില്‍ വലിയ പ്രധാന്യം നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അബുദാബി പൊലീസും സൂപ്പര്‍ബൈക്കുകള്‍ സ്വന്തമാക്കിയത് വാര്‍ത്തയായിരിക്കുന്നത്. പാനിഗാലെ V4 മോട്ടോര്‍സൈക്കിളിന്റെ ഹോമോലോഗേഷന്‍ ചെയ്ത പതിപ്പാണ് പാനിഗാലെ V4 S.

അബുദാബി പൊലീസിന്റെ കൈവശമുള്ള ലംബോര്‍ഗിനി ഉറാകാന്‍, ഔഡി R8, നിസാന്‍ GT-R, ബെന്റ്ലി, ബിഎംഡബ്ല്യു, ബുഗാട്ടി വെയ്റോണ്‍ തുടങ്ങിയ വമ്പന്‍മാര്‍ക്കിടയിലേക്കാണ് ഡ്യുക്കാട്ടി പാനിഗാലെ എത്തുന്നത്. വൈറ്റ്, ബ്ലൂ നിരങ്ങളോട് കൂടിയ മോഡലാണ് പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ ബൈക്കുകളിലൊന്നാണ് പാനിഗാലെ V4 R. 51.87 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. മോഡലിന്റെ അഞ്ച് യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

1,103 സിസി എന്‍ജിനാണ് പാനിഗാലെ V4 ഉപയോഗിക്കുന്നതെങ്കില്‍ 998 സിസി മോട്ടോറാണ് V4R മോട്ടോര്‍സൈക്കിളില്‍ ഉള്ളത്. 998 സിസി എന്‍ജിന്‍ 15,250 rpm -ല്‍ 221 bhp കരുത്തും 11,500 rpm -ല്‍ 112 Nm torque ഉം ഉത്പ്പാദിപ്പിക്കും.

അലൂമിനിയം സ്വിങ് ആമാണ് ബൈക്കില്‍. നാലു വിധത്തില്‍ ആക്സില്‍ ക്രമീകരിക്കാം. റേസ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇടംപിടിക്കുന്ന ഒലിന്‍സ് സസ്പെന്‍ഷന്‍ സംവിധാനവും മോട്ടോജിപി ബൈക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള കാര്‍ബണ്‍ ഫൈബര്‍ വിങ്ങുകളും മോഡലില്‍ പ്രത്യേകം എടുത്തുപറയണം.

നൂതനവും സങ്കീര്‍ണ്ണവുമായ ആറു ആക്സിസ് ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് പാനിഗാലെ V4 R -ന് ലഭിക്കുന്നുണ്ട്. എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി സ്ലൈഡ് കണ്‍ട്രോള്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ഡ്യുക്കാട്ടി പവര്‍ ലോഞ്ച്, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ സംവിധാനങ്ങളുമായി ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് ചേര്‍ന്നു പ്രവര്‍ത്തിക്കും.
Most Read: ദുബായ് പൊലീസിന്റെ ഭാഗമാകാന്‍ ടെസ്‌ല സൈബര്‍ട്രക്ക്

അടുത്തിടെയാണ് ലോകോത്തര കാറുകളുടെ വലിയൊരു നിര തന്നെ ശേഖരമായുള്ള ദുബായ് പൊലീസ് വകുപ്പിലേക്ക് സൈബര്‍ട്രക്കും എത്തുന്ന വിവരം അറിയിച്ചത്.
Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ടെസ്ല അടുത്തിടെയാണ് ആദ്യ പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചത്. 39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് വാഹനത്തിന്റെ വില. ഇന്ത്യയില്‍ ഏകദേശം 28.63 ലക്ഷം രൂപ മുതല്‍ 50.16 ലക്ഷം രൂപ വരെ വില.
Most Read: 2020 മഹീന്ദ്ര ഥാർ 5, 6 സീറ്റർ ഓപ്ഷനുകളിൽ എത്തും

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ സൈബര്‍ട്രക്ക് നിരത്തിലെത്തുകയുള്ളു. എങ്കിലും ഇലക്ട്രിക്ക് പിക്കപ്പ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍തന്നെ വാഹനം പ്രീബുക്ക് ചെയ്യാമെന്ന് അവതരണ വേളയില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








