ഇന്ത്യൻ തീരമണയാൻ പുതിയ അപ്രീലിയ ബൈക്കുകൾ
ഇന്ത്യന്‍ ബൈക്ക് വിപണിയിലെ 150 സിസി ശ്രേണിയിലാണിപ്പോള്‍ ഇറ്റാലിയന്‍ വാഹന ഭീമന്മാരായ പിയാജിയോയുടെ ശ്രദ്ധ. അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി പുതിയ അപ്രീലിയ 150 സിസി ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ 150 സിസി ബൈക്ക് ശ്രേണിയില്‍ പുതിയ ബൈക്കിന്റെ സാധ്യതയെപ്പറ്റ് കമ്പനി ഗാഢമായ പഠനം നടത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള അപ്രീലിയ സ്‌കൂട്ടറിന്റെ നിര്‍മ്മാണത്തിലാണ് കമ്പനിയെന്നും, ഇത് 150-200 സിസിയ്ക്കുള്ളില്‍ വരുന്നതാണെന്നും പിയാജിയോ വെഹിക്കിള്‍സ് സിഇഒ ഡിയഗോ ഗ്രാഫി അറിയിച്ചു.

മാത്രമല്ല, 150 സിസി ശ്രേണിയില്‍ അപ്രീലിയ ബൈക്ക് പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ഓട്ടോ എക്‌സ്‌പോയിലാണ് അപ്രീലിയ RS 150 -യെയും അപ്രീലിയ ടുവണോയെയും കമ്പനി അവതരിപ്പിച്ചത്.

വിപണി സാധ്യതകള്‍ നന്നായി വിലയിരുത്തിയാണ് കമ്പനി ഇവ അവതരിപ്പിച്ചത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ വിലയിരുത്തിയ ശേഷമായിരിക്കും ഏത് പുതിയ ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കുകയെന്ന് മുമ്പ് ഗ്രാഫി പ്രസ്താവിച്ചിരുന്നു.

വാഹനങ്ങളുടെ വില, പ്രകടക്ഷമത, ഫീച്ചറുകള്‍ എന്നിവ മുഖ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അപ്രീലിയ RS 150, അപ്രീലിയ ടുവണോ എന്നിവയ്ക്ക് ചുറ്റും അലുമിനിയം പെരിമീറ്റര്‍ ഫ്രെയിമുണ്ട്.
Most Read: ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

150 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് നാല് വാല്‍വ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇവയുടെ ഹൃദയം. ഈ എഞ്ചിന്‍ 10,000 rpm -ല്‍ 18 bhp കരുത്തും 7,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്.
Most Read: ഇതാണ് പുതിയ എംജി ഹെക്ടര്‍, ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം

ഇരു എഞ്ചിനികളിലും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്. RS 150 ഫുള്‍ ഫെയറിംഗ് രീതിയിലും ടുവണോ 150 സെമി ഫെയറിംഗ് രീതിയിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. വില്‍പ്പനയ്‌ക്കെത്തിയാല്‍ യമഹ YZF-R15 V3.0 -യോടായിരിക്കും അപ്രീലിയ RS 150 മത്സരിക്കുക. അപ്രീലിയ ടുവണോയാകട്ടെ യമഹ MT-15 -നോടായിരിക്കും മത്സരിക്കുക.
Source:IndianAutosBlog


Click it and Unblock the Notifications








