ഇതാണ് പുതിയ എംജി ഹെക്ടര്‍, ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം

നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ ഹെക്ടര്‍ എസ്‌യുവിയെ എംജി അനാവരണം ചെയ്തു. മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടറിനെ എംജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചത്. അടുത്തമാസം എസ്‌യുവി വില്‍പ്പനയ്‌ക്കെത്തും. ഇതേസമയം, മോഡലിന്റെ അവതരണ തീയ്യതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ മുതല്‍ ഹെക്ടര്‍ ബുക്കിങ് രാജ്യമെങ്ങും ആരംഭിക്കുമെന്ന് എംജി വ്യക്തമാക്കി.

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍ കടന്നുവരിക. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്. വീല്‍ബേസ് 2,750 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്.

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

നാലു വകഭേദങ്ങളിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കാനിരിക്കുന്നത്. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് വകഭേദങ്ങള്‍ ഹെക്ടറില്‍ അണിനിരക്കും. ഇതില്‍ പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായി നിരയില്‍ തലയുയര്‍ത്തും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്.

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

ആറു സ്പീഡാണ് എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ് യൂണിറ്റ്. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമേയുള്ളൂ. ഹൈബ്രിഡ് ടെക്‌നോളജി പിന്തുണ പെട്രോള്‍ പതിപ്പുകള്‍ അവകാശപ്പെടും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് കഴിയും. എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത എഞ്ചിന്‍ യൂണിറ്റാണിത്. ശ്രേണിയില്‍ ടാറ്റ ഹാരിയറിനെക്കാള്‍ കരുത്ത് ഹെക്ടര്‍ കുറിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററും ഇന്ധനക്ഷമത അവകാശപ്പെടും. പെട്രോള്‍ ഹൈബ്രിഡ് മോഡലിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും. നേരത്തെ ഹെക്ടര്‍ വകഭേദങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വകഭേദം അടിസ്ഥാനപ്പെടുത്തി എംജി ഹെക്ടര്‍ ഫീച്ചറുകള്‍ പരിശോധിക്കാം.

Most Read: ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

എംജി ഹെക്ടര്‍ സ്‌റ്റൈല്‍

പ്രാരംഭ ഹെക്ടര്‍ മോഡലാണ് സ്‌റ്റൈല്‍. നാലു സ്പീക്കറുകള്‍, ഇരട്ട എയര്‍ബാഗുകള്‍, കപ്പ് ഹോള്‍ഡറുകളുള്ള പിന്‍ ആംറെസ്റ്റ്, ഫാബ്രിക് സീറ്റുകള്‍, സ്റ്റോറേജുള്ള ഡ്രൈവര്‍ ആംറെസ്റ്റ്, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന സീറ്റുകള്‍, പിന്‍ എസി വെന്റുകള്‍, രണ്ടു ഫാസ്റ്റ് ചാര്‍ജിങ് യുഎസ്ബി പോര്‍ട്ടുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, സ്റ്റീല്‍ വീലുകള്‍, റൂഫ് റെയിലുകള്‍, മിററുകളിലുള്ള എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളും ഹെക്ടര്‍ സ്‌റ്റൈല്‍ ഫീച്ചറുകള്‍. പെട്രോള്‍ മാനുവല്‍ പതിപ്പ് മാത്രമേ സ്റ്റൈല്‍ മോഡലില്‍ ലഭ്യമാവുകയുള്ളൂ.

Most Read: ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

എംജി ഹെക്ടര്‍ സൂപ്പര്‍

മേല്‍പ്പറഞ്ഞ ഫീച്ചറുകള്‍ക്ക് പുറമെ 10.4 ഇഞ്ച് വലുപ്പമുള്ള AVN ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, നാലു സ്പീക്കറുകള്‍, രണ്ടു ട്വീറ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ഡിസ്‌പ്ലേയുള്ള പിന്‍ പാര്‍ക്കിങ് ക്യാമറ, എല്‍ഇഡി പിന്‍ ഫോഗ് ലാമ്പുകള്‍ എന്നിവ എംജി ഹെക്ടര്‍ സൂപ്പര്‍ കൂടുതല്‍ അവകാശപ്പെടും. പെട്രോള്‍ മാനുവല്‍, പെട്രോള്‍ ഹൈബ്രിഡ് മാനുവല്‍, ഡീസല്‍ മാനവല്‍ പതിപ്പുകളില്‍ മോഡല്‍ ലഭ്യമാകും.

Most Read: തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

എംജി ഹെക്ടര്‍ സ്മാര്‍ട്ട്

ഹെക്ടര്‍ സ്മാര്‍ട്ട് പതിപ്പിലാണ് കമ്പനി ഏറെ കൊട്ടിഘോഷിച്ച ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഫീച്ചറുകള്‍ ഒരുങ്ങുക. 4G കണക്ടിവിറ്റിയുള്ള eSIM, നാലു സ്പീക്കറുകള്‍, നാലു ട്വീറ്ററുകള്‍, സബ് വൂഫര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം, സ്മാര്‍ട്ട്‌ഫോണ്‍ മുഖേനയുള്ള റിമോട്ട് കാര്‍ ഓപ്പറേഷന്‍, 7.0 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ, നാലു എയര്‍ബാഗുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീലെസ് എന്‍ട്രി, തുകല്‍ സീറ്റുകള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് ഹാന്‍ഡ്‌ബ്രേക്ക് (ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രം), പവര്‍ മിററുകള്‍, 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍ എന്നിവയെല്ലാം ഹെക്ടര്‍ സ്മാര്‍ട്ടിന്റെ സവിശേഷതകളാണ്.

ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം, ഇതാണ് പുതിയ എംജി ഹെക്ടര്‍

എംജി ഹെക്ടര്‍ ഷാര്‍പ്പ്

നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലാണ് ഹെക്ടര്‍ ഷാര്‍പ്പ്. ആറു എയര്‍ബാഗുകള്‍, പാനരോമിക് സണ്‍റൂഫ്, സണ്‍ഗ്ലാസ് ഹോള്‍ഡര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, നാലു വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ പാസഞ്ചര്‍ സീറ്റ്, ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ എന്നിവ ഹെക്ടര്‍ ഷാര്‍പ്പിന്റെ മാത്രം വിശേഷങ്ങളാണ്. വിപണിയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ മോഡലുകളുമായി എംജി ഹെക്ടര്‍ മത്സരിക്കും. 15 മുതല്‍ 20 ലക്ഷം രൂപ വരെ ഹെക്ടറിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Revealed. Read in Malayalam.
Story first published: Wednesday, May 15, 2019, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X