ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

ഇന്ത്യക്കാര്‍ ആകാംക്ഷയോടെ കാത്തിയിരിക്കുന്ന കോമ്പാക്റ്റ് എസ്‌യുവിയായ വെന്യുവിനെ വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലാണ് ഹ്യുണ്ടായി. മെയ് 21 -നാണ് പുതിയ ഹ്യുണ്ടായി വെന്യു വില്‍പ്പനയ്‌ക്കെത്തുക. എസ്‌യുവിയ്ക്കായുള്ള ബുക്കിംഗ് ഇതിനകം തന്നെ ഡീലര്‍ഷിപ്പുകളില്‍ തുടങ്ങിയിട്ടുണ്ട്. 21,000 രൂപയാണ് ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ ബുക്കിംഗ് തുക.

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിവിധ ഡീലര്‍ഷിപ്പുകളില്‍ ഹ്യുണ്ടായി വെന്യു എസ്‌യുവി എത്തിത്തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നത്.

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

ക്രെറ്റയ്ക്ക് തൊട്ട് താഴെയായി സ്ഥാനം പിടിക്കുന്ന പുതിയ വെന്യു എസ്‌യുവി, കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ കോമ്പാക്റ്റ് എസ്‌യുവി കൂടിയാണ്. വില്‍പ്പനയ്‌ക്കെത്തിയാല്‍ ഇന്ത്യയില്‍ ലഭ്യമാവുന്ന ആദ്യ കണക്റ്റഡ് കാര്‍ കൂടിയായിരിക്കും ഹ്യുണ്ടായി വെന്യു.

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

കമ്പനിയുടെ പ്രമുഖ ബ്ലൂ ലിങ്ക് സാങ്കേതികതയും 33 ഫീച്ചറുകളും ചേര്‍ന്നാണ് പുതിയ ഹ്യുണ്ടായി വെന്യു എത്തുന്നത്. ഇതില്‍ പത്തോളം ഫീച്ചറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് മാത്രമായി കമ്പനി ഒരുക്കിയിട്ടുള്ളതാണ്.

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

ഇതില്‍ റിമോട്ട് വെഹിക്കിള്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, സെഗ്മന്റ് ഫസ്റ്റ് സേഫ്റ്റി & സെക്യൂരിറ്റി, AI ഫീച്ചറുകള്‍, ലൊക്കേഷന്‍ അനുബന്ധ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയാണ് വെന്യുവിലുള്ളത്.

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

മുന്നിലെ ഹെക്‌സഗണല്‍ ഗ്രില്‍, ഇരട്ട ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് പുതിയ ഡിസൈന്‍ ശൈലിയിലെ പ്രധാന സവിശേഷതകള്‍.

Most Read: ചരിത്ര നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ വെന്യു എസ്‌യുവി ലഭ്യമാവുക. ഇതില്‍ രണ്ടെണ്ണം പെട്രോള്‍ എഞ്ചിനും ഒരെണ്ണം ഡീസല്‍ എഞ്ചിനുമാണ്. എലൈറ്റ് i20 -യില്‍ നിന്ന് കടമെടുത്ത 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം കുറിക്കും.

Most Read: ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

അഞ്ച് സ്പീഡായിരിക്കും ആ എഞ്ചിന്‍ പതിപ്പിലെ ഗിയര്‍ബോക്‌സ്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ യൂണിറ്റാണ് മറ്റൊരു പെട്രോള്‍ പതിപ്പ്. ഇത് 120 bhp കരുത്തും 172 Nm torque ഉം കുറിക്കും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും ഇതിലുണ്ടാവുക.

Most Read: ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

മറുഭാഗത്ത് 1.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് സൃഷ്ടിക്കുക 89 bhp കരുത്തും 220 Nm torque ഉം ആയിരിക്കും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ഡീലര്‍ഷിപ്പുകളില്‍ വെന്യു എത്തിത്തുടങ്ങി, ഒരാഴ്ചയക്കകം വിപണിയില്‍

ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും കനത്ത മത്സരം നടക്കുന്ന കോമ്പാക്റ്റ് എസ്‌യുവി ശ്രേണിയിലേക്ക് വെന്യു കൂടി എത്തുകയാണ്. പ്രമീയം, സ്‌പോര്‍ടി ഡിസൈന്‍ ശൈലിയിലെത്തുന്ന വെന്യു വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കുമെന്നാണ് നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.

Image Courtesy: Gagan Choudhary

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Starts Arriving At Dealerships A Week Ahead Of Its Launch In India: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X