തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

മാരുതി സുസുക്കിയെ പോലെ സാധാരണക്കാരന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ മറ്റൊരു കാര്‍ ബ്രാന്‍ഡ് ഇന്ത്യയിലുണ്ടാവില്ല. ഉപഭോക്താവ് കൊടുക്കുന്ന പണത്തിന് പൂര്‍ണ്ണ മൂല്യം നല്‍കാന്‍ മാരുതി എന്നും ശ്രദ്ധിക്കുന്നു. ഇക്കാലമത്രയും ആളുകളുടെ താത്പര്യം അനുസരിച്ചാണ് കമ്പനി കാറുകള്‍ പുറത്തിറക്കിയിട്ടുള്ളത്.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

ഒരു കാലത്ത് മൈലേജിനെ കുറിച്ചും മെയിന്റനന്‍സിനെ കുറിച്ചും ഉപഭോക്താക്കള്‍ വേവലാതിപ്പെട്ടപ്പോള്‍ കുറഞ്ഞ ചിലവില്‍ തൃപ്തിപ്പെടുത്തുന്ന മൈലേജുമായി മാരുതി കാറുകള്‍ വിപണിയിലെത്തി. പിന്നീട് മൈലേജ് മാറി ഫീച്ചറുകളെ പറ്റി വിപണി ചിന്തിച്ചു തുടങ്ങിയതോടെ മാരുതിയും ചുവടുമാറി കൂടുതല്‍ ഫീച്ചറുകളിലേക്ക്. ഇപ്പോള്‍ സുരക്ഷയ്ക്കാണ് ആളുകള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

കമ്പനിയും ഇക്കാര്യം തിരിച്ചറിയുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ വരിച്ച വിറ്റാര ബ്രെസ്സ പുതിയ കാലഘട്ടത്തിലേക്ക് മാരുതി കാലുറപ്പിച്ചതിന്റെ ആദ്യ സൂചനയാണ്. ചുരുക്കത്തില്‍ വിപണിയിലെ ഡിമാന്‍ഡ് കണ്ട് മാരുതി കാറുകള്‍ പരിണമിക്കുന്നു.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

എന്നാല്‍ ഒരു കാലഘട്ടത്തില്‍ തനത് വ്യക്തിത്വമുള്ള ഒരുപിടി കാറുകള്‍ മാരുതി പുറത്തിറക്കിയിരുന്നു. ഇപ്പോഴത്തെ കോലാഹലങ്ങളില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്നവ. ഈ അവസരത്തില്‍ മാരുതി ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ള ആറു ഐതിഹാസിക കാറുകള്‍ ഇവിടെ പരിശോധിക്കാം.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

മാരുതി സുസുക്കി എസ്റ്റീം

1990 -ല്‍ മാരുതി 1000 ആയാണ് എസ്റ്റീമിന്റെ തുടക്കം. കാര്‍ പ്രചാരം നേടിയതോടെ 1000 മോഡലിനെ പരിഷ്‌കരിക്കാന്‍ മാരുതി തീരുമാനിക്കുകയായിരുന്നു. പുതിയ കിറ്റ് ഘടിപ്പിച്ച്, പുത്തന്‍ 1.3 ലിറ്റര്‍ കാര്‍ബ്യുറേറ്റര്‍ എഞ്ചിന്റെ മുരള്‍ച്ചയുമായി കടന്നുവന്ന കാറിനെ എസ്റ്റീമെന്ന് മാരുതി പേരു വിളിച്ചു. 1994 -ല്‍ വില്‍പ്പനയ്ക്ക് വന്നതിന് പിന്നാലെ 65 bhp കരുത്തുള്ള മാരുതി എസ്റ്റീം സൂപ്പര്‍ ഹിറ്റായി.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

16 വാല്‍വുള്ള ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിനെ അവതരിപ്പിക്കേണ്ട താമസം റാലി റേസുകളിലും മാരുതി എസ്റ്റീം സ്ഥിരപ്രതിഷ്ഠയായി. ആ കാലഘട്ടത്തില്‍ വിപണി കണ്ട ആധുനിക കാറുകളില്‍ ഒന്നായിരുന്നു എസ്റ്റീം. സെന്‍ട്രല്‍ ലോക്കിങ്, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ കാറിന് താരപ്പകിട്ടേകി.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

മാരുതി സുസുക്കി സെന്‍

ഇന്ത്യയുടെ മിനി കൂപ്പറെന്നാണ് മാരുതി സെന്‍ അറിയപ്പെട്ടത്. ഒതുക്കമുള്ള രൂപം. ചടുലമായ എഞ്ചിന്‍. വിപണിയില്‍ കാറിനുള്ള ജനപ്രീതി കണ്ട് ഒട്ടനവധി പരീക്ഷണങ്ങള്‍ മാരുതി മോഡലില്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ രണ്ടു ഡോര്‍ കൂപ്പെയായി സെന്നിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

Most Read: പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

കാര്‍ബണ്‍, സ്റ്റീല്‍ എന്നീ രണ്ടു വകഭേദങ്ങള്‍ അന്ന് ലിമിറ്റഡ് എഡിഷന്‍ സെന്നില്‍ ഒരുങ്ങി. 993 സിസി എഞ്ചിന്‍ ആവശ്യത്തിലേറെ കരുത്ത് സൃഷ്ടിച്ചിരുന്നെങ്കിലും എസ്റ്റീമിലെ 1.3 ലിറ്റര്‍ എഞ്ചിനെ സെന്നില്‍ വെച്ചുമാറാനാണ് വലിയ വിഭാഗം ഉടമകള്‍ താത്പര്യപ്പെട്ടത്. പില്‍ക്കാലത്ത് സെന്നിന്‍െ വിജയം കണ്ട് സെന്‍ എസ്റ്റിലോയെ കമ്പനി വിപണിയില്‍ കൊണ്ടുവന്നെങ്കിലും കാര്‍ ദാരുണമായി പരാജയം ഏറ്റുവാങ്ങി.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

മാരുതി സുസുക്കി ബലനോ (സെഡാന്‍)

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബദ്ധവൈരികളായിരുന്നു ഹോണ്ട സിറ്റി VTEC ഉം മിത്സുബിഷി ലാന്‍സറും മാരുതി സുസുക്കി ബലെനോയും. റാലി പാരമ്പര്യം ലാന്‍സറിന് മേല്‍ക്കോയ്മ നല്‍കിയപ്പോള്‍ മത്സരം ബലെനോയും VTEC സിറ്റിയും തമ്മിലായി.

Most Read: കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

1.6 ലിറ്റര്‍ എഞ്ചിന്‍ കരുത്തിലെത്തിയ ബലെനോ നിയന്ത്രണ മികവിന്റെ പേരിലാണ് ഏറെ പ്രശംസ വരിച്ചത്. ഇടക്കാലത്ത് സ്‌റ്റേഷന്‍ വാഗണ്‍ പതിപ്പായി ബലെനോ ആള്‍ട്യൂറയെ മാരുതി പരീക്ഷിച്ചെങ്കിലും വിപണിയില്‍ വേണ്ടത്ര ശ്രദ്ധ നേടാന്‍ കാറിന് കഴിഞ്ഞില്ല.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

മാരുതി സുസുക്കി കിസാഷി

മാരുതി ഇന്നുവരെ പുറത്തിറക്കിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വില കൂടിയ പ്രീമിയം സെഡാന്‍. 2011 -ല്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാണ് കിസാഷിയെ മാരുതി അവതരിപ്പിച്ചത്. വന്നകാലത്ത് കാറിന് വില 17 ലക്ഷം രൂപ. കാറിലെ 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 178 bhp കരുത്തും 230 Nm torque ഉം കുറിച്ചിരുന്നു.

Most Read: ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

തുകല്‍ വിരിച്ച പ്രീമിയം ക്യാബിന്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിങ് വീല്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, കീലെസ് സ്റ്റാര്‍ട്ട്, പവര്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറു എയര്‍ബാഗുകള്‍ എന്നിങ്ങനെ എസ്‌യുവിക്ക് വിശേഷങ്ങള്‍ ഒരുപാട്. പക്ഷെ 17 ലക്ഷം രൂപ കൊടുത്ത് മാരുതി കാര്‍ വാങ്ങാന്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം തയ്യാറായില്ല. ഇതോടെ കിസാഷി ഇന്ത്യന്‍ മണ്ണില്‍ അകാലചരമമടഞ്ഞു.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

മാരുതി ഗ്രാന്‍ഡ് വിറ്റാര

വിറ്റാര ബ്രെസ്സയ്ക്ക് മുന്‍പ് ഗ്രാന്‍ഡ് വിറ്റാരയുണ്ടായിരുന്നു ഇന്ത്യയില്‍. കിസാഷിയുടെ 2.4 ലിറ്റര്‍ J24B എഞ്ചിന്‍ പങ്കിട്ട ഗ്രാന്‍ഡ് വിറ്റാരയെ, ഒരിക്കല്‍ 2.7 ലിറ്റര്‍ V6 എഞ്ചിനിലും മാരുതി അണിനിരത്തി. കുറഞ്ഞ അനുപാതവും ഡിഫറന്‍ഷ്യല്‍ ലോക്കുകളുമുള്ള ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം എസ്‌യുവിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നു.

തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

എന്നാല്‍ ഡീസല്‍ എഞ്ചിന്റെ അഭാവം ഉപഭോക്താക്കളെ ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നുമകറ്റി. പ്രതാപകാലത്ത് ഒട്ടനവധി റാലി സര്‍ക്യൂട്ടുകളില്‍ ഗ്രാന്‍ഡ് വിറ്റാര കിരീടമണിഞ്ഞിരുന്നു. നിലവില്‍ ഗ്രാന്‍ഡ് വിറ്റാരയെ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. അടുത്തവര്‍ഷം ഹ്യുണ്ടായി ക്രെറ്റയ്‌ക്കെതിരെ ഗ്രാന്‍ഡ് വിറ്റാര തലയുയര്‍ത്തും.

More from DriveSpark

Article Published On: Monday, May 13, 2019, 19:02 [IST]
English summary
Legendary Cars From Maruti. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X