ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് വില്‍ക്കില്ലെന്ന് ടാറ്റ മോട്ടോര്‍സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ 3.4 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ജെഎല്‍ആര്‍ ബ്രാന്‍ഡ് വില്‍ക്കാന്‍ ടാറ്റ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ടാറ്റ നിഷേധിച്ചു.

ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

2008 -ല്‍ 2.3 ബില്യണ്‍ ഡോളറിനാണ് ഫോര്‍ഡില്‍ നിന്നും ജാഗ്വര്‍ ലാന്‍ഡ് റോവറിനെ ടാറ്റ മോട്ടോര്‍സ് സ്വന്തമാക്കിയത്. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വരുമാനത്തില്‍ 72 ശതമാനവും ജാഗ്വര്‍ ലാന്‍ഡ് റോവറില്‍ നിന്നാണ്. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വിലയിലും കനത്ത നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്.

ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

ഇതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ബ്രാന്‍ഡിനെ കൈവിടാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ ആലോചിക്കുന്നതായി അഭ്യൂഹം ഉയര്‍ന്നത്. എന്നാല്‍ ജെഎല്‍ആര്‍ വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് ടാറ്റ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ വലിയ ചിലവുചുരുക്കല്‍ നടപടികള്‍ ജാഗ്വര്‍ ലാന്‍ഡ് റോവറില്‍ നടക്കുകയാണ്.

ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,500 ഓളം ജീവനക്കാരെയാണ് ബ്രിട്ടീഷ് കമ്പനി പിരിച്ചുവിട്ടത്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതാവസ്ഥ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ തളര്‍ച്ചയ്ക്ക് പ്രധാന കാരണമാവുന്നു.

Most Read: സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, 200 രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

ഡീസല്‍ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞതും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വീഴ്ച്ചയ്ക്ക് ആക്കം കൂട്ടി. നിലവില്‍ ചൈനയാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ നിര്‍ണായക വിപണി. പോയവര്‍ഷം വില്‍പ്പനയില്‍ 47 ശതമാനം ഇടിവാണ് ചൈനയില്‍ മാത്രം കമ്പനിക്ക് സംഭവിച്ചത്.

ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

ജാഗ്വര്‍ ലാന്‍ഡ് റോവറിനെ ടാറ്റ വാങ്ങാന്‍ കാരണം

1999 -ല്‍ ഇന്‍ഡിക്കയിലൂടെ കാര്‍ ലോകത്ത് വന്ന ടാറ്റ തുടക്കത്തില്‍ പൂര്‍ണ്ണ പരാജയമായിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഇന്‍ഡിക്ക കാറുകള്‍ക്ക് വിപണിയില്‍ ചലനം സൃഷ്ടിക്കാനായില്ല. കമ്പനി പ്രതിസന്ധിയില്‍ ഉഴറവെയാണ് ടാറ്റയുടെ പാസഞ്ചര്‍ ഡിവിഷന്‍ താത്പര്യം പ്രകടിപ്പിച്ച് ഫോര്‍ഡ് രംഗത്തെത്തിയത്. പിന്നാലെ കരാര്‍ ഉറപ്പിക്കാന്‍ രത്തന്‍ ടാറ്റയും സംഘവും അമേരിക്കയിലേക്ക് പറന്നു.

ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

പക്ഷെ ചര്‍ച്ച പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ടാറ്റ ഗ്രൂപ്പ് പ്രതിനിധികളോട് ഫോര്‍ഡ് മോശമായാണ് പെരുമാറിയത്. 'കാറുകളെ കുറിച്ച് ഒന്നുമറിയാത്ത നിങ്ങള്‍ പാസഞ്ചര്‍ കാറുകള്‍ നിര്‍മ്മിച്ച് വെറുതെ വിഢിത്തം കാട്ടി. ഫോര്‍ഡ് ചെയ്യുന്ന ഏറ്റവും വലിയ സഹായമാണ് ഈ ഏറ്റെടുക്കല്‍' — ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ് ടാറ്റ മേധാവി രത്തന്‍ ടാറ്റയോട് അന്നു പറഞ്ഞു.

Most Read: വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

ഇതോടെ ടാറ്റ കരാറില്‍ നിന്നും പിന്മാറി. ആദ്യ തിരിച്ചടികള്‍ക്ക് ശേഷം ശക്തമായി കാര്‍ ലോകം പിടിച്ചടക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞെങ്കില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു ഫോര്‍ഡിന്. 2008 -ല്‍ അമേരിക്കന്‍ കമ്പനി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍, രത്തന്‍ ടാറ്റ സഹായഹസ്തം നീട്ടിയത് കാലം കാത്തുവെച്ച കാവ്യനീതിയായി.

ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

തുടര്‍ന്നാണ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ച ജാഗ്വര്‍ ലാന്‍ഡ് റോവറിനെ 2.3 ബില്യണ്‍ ഡോളറിന് (അന്ന് ഏകദേശം 9,300 കോടി രൂപ) ഫോര്‍ഡില്‍ നിന്നും ടാറ്റ ഏറ്റെടുത്തത്.

Most Read Articles

Malayalam
English summary
Tata Will Not Sell Jaguar Land Rover. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X