വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

വാഹന വിപണി മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാറുകളുടെ ഉത്പാദനം മാരുതി സുസുക്കി വീണ്ടും കുറച്ചു. കമ്പനി കഴിഞ്ഞമാസം പുറത്തിറക്കിയ കാറുകളില്‍ 10.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ പ്രചാരമേറിയ ആള്‍ട്ടോ, സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളുടെ ഉത്പാദനത്തിലും മാരുതി നിയന്ത്രണമേര്‍പ്പെടുത്തി.

വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

തുടര്‍ച്ചയായി ഇതു മൂന്നാം മാസമാണ് കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചിരിക്കുന്നത്. വില്‍പ്പന ഉയരാത്തതിനെത്തുടര്‍ന്ന് ഫെബ്രുവരിയിലും മാര്‍ച്ചിലും മോഡലുകളുടെ ഉത്പാദനം കമ്പനി കുറച്ചിരുന്നു. ചെറു വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരി ഉള്‍പ്പെടെ 1.47 ലക്ഷം യൂണിറ്റുകളാണ് ഏപ്രിലില്‍ മാരുതി പുറത്തിറക്കിയത്.

വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.63 ലക്ഷം യൂണിറ്റുകള്‍ വിപണിയില്‍ എത്തിയിരുന്നു. അതായത് ഇത്തവണ കുറവ് 9.6 ശതമാനം. പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രം കണക്കില്‍പ്പെടുത്തിയാല്‍ ഏപ്രിലില്‍ 1.44 ലക്ഷം യൂണിറ്റുകള്‍ മാത്രമേ കമ്പനി നിര്‍മ്മിച്ചുള്ളൂ. 2018 ഏപ്രിലില്‍ ഉത്പദാനം 1.61 ലക്ഷം യൂണിറ്റുകളിലാണ് എത്തിനിന്നത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കുറവ് 10.3 ശതമാനം.

വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

ചെറു, ഇടത്തരം കാര്‍ ശ്രേണികളിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് സ്വാധീനം കൂടുതല്‍. ഇതില്‍ ഇടത്തരം കാറുകളുടെ ഉത്പാദനം നാമമാത്രമായേ കുറഞ്ഞുള്ളൂ. 83,411 യൂണിറ്റുകള്‍ കോമ്പാക്ട് സെഗ്മന്റിലേക്ക് പോയമാസം കമ്പനി പുറത്തിറക്കുകയുണ്ടായി.

Most Read: സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, 200 രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

2018 ഏപ്രില്‍ 83,709 യൂണിറ്റുകളാണ് ഇതേ നിരയില്‍ വില്‍പ്പനയ്ക്ക് വന്നത്. മാരുതിയുടെ മുന്‍കരുതലുകള്‍ മുഴുവന്‍ ചെറു കാറുകളിലാണ്. 2018 ഏപ്രിലില്‍ 1.19 ലക്ഷം യൂണിറ്റുകള്‍ മാരുതി പുറത്തിറക്കിയെങ്കില്‍ 2019 ഏപ്രിലില്‍ 1.06 ലക്ഷം യൂണിറ്റുകളായി ചെറു കാറുകളുടെ ഉത്പാദനം ചുരുങ്ങി. ഉത്പാദനം കുറഞ്ഞത് 11.4 ശതമാനം.

വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

യൂട്ടിലിറ്റി നിര മാത്രമാണ് മാരുതിക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നത്. യൂട്ടിലിറ്റി ശ്രേണിയില്‍ ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തില്‍ മോഡലുകളുടെ ഉത്പാദനം 8.4 ശതമാനം കമ്പനി കൂട്ടി. 24,516 യൂട്ടിലിറ്റി വാഹനങ്ങളാണ് പോയമാസം മാരുതി പുറത്തിറക്കിയത്.

Most Read: ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

പ്രതിവര്‍ഷം പതിനഞ്ചര ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനുള്ള ശേഷി മാരുതി സുസുക്കിയുടെ ഗുരുഗ്രാം, മനേസര്‍ ശാലകള്‍ക്ക് സംയുക്തമായുണ്ട്. ഈ രണ്ടു ശാലകള്‍ക്ക് പുറമെ ഗുജറാത്തിലെ ഹന്‍സാല്‍പൂരിലും മാരുതിക്ക് ശാലയുണ്ട്. രണ്ടര ലക്ഷം വീതം യൂണിറ്റുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള രണ്ടു പ്രൊഡക്ഷന്‍ ലൈനുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

എന്നാല്‍ നിലവില്‍ ഒരു പ്രൊഡക്ഷന്‍ ലൈന്‍ മാത്രമേ മാരുതി പൂര്‍ണ്ണമായി വിനിയോഗിക്കുന്നുള്ളൂ. വരുംഭാവിയില്‍ പെട്രോള്‍, സിഎന്‍ജി, ഹൈബ്രിഡ്, വൈദ്യുത കാറുകളില്‍ ശ്രദ്ധ ചെലുത്താനാണ് മാരുതിയുടെ തീരുമാനം. 2020 ഏപ്രിലിന് ശേഷം ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ മാരുതി കുറിക്കുന്ന ആകെ വില്‍പ്പനയില്‍ 23 ശതമാനം ഡീസല്‍ കാറുകളുടെ സംഭാവനയാണ്.

Source: ET Auto

More from DriveSpark

Article Published On: Friday, May 10, 2019, 10:44 [IST]
English summary
Maruti Suzuki Cuts Production Again In April. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X