ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് സ്‌കോഡ ഡീലര്‍ഷിപ്പ് പറഞ്ഞു വഞ്ചിക്കുകയായിരുന്നു ബെംഗളൂരു സ്വദേശി സുഹാസ് മഞ്ജുനാഥ് സ്വാമിയെ. ഡീലര്‍ഷിപ്പ് നല്‍കിയ റാപ്പിഡ് 'ബ്ലാക്ക് പാക്കേജുമായി' ഇദ്ദേഹം കഥയറിയാതെ കുറെ സന്തോഷിച്ചു. എന്നാല്‍ വൈകാതെ സുഹാസ് അറിഞ്ഞു, ബ്ലാക്ക് പാക്കേജ് റാപ്പിഡ് എന്നൊരു മോഡലിനെ സ്‌കോഡ പുറത്തിറക്കിയിട്ടില്ല.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

സംഭവം നടന്നത് മൂന്നുവര്‍ഷം മുന്‍പാണ്. കമ്പനിക്കും ഡീലര്‍ഷിപ്പിനുമെതിരെ സുഹാസ് കോടതി കയറി. നിയമയുദ്ധം മൂന്നുവര്‍ഷം നീണ്ടു. ഒടുവില്‍ കോടതി വിധിച്ചു, സുഹാസിന് പുതിയ കാര്‍ നല്‍കാന്‍ സ്‌കോഡ ബാധ്യസ്ഥരാണ്. ഇപ്പോള്‍ കോടതി വിധിയിന്മേല്‍ സുഹാസ് മഞ്ജുനാഥിന് റാപ്പിഡ് മോണ്‍ടി കാര്‍ലോ എഡിഷന്‍ നല്‍കിയിരിക്കുകയാണ് സ്‌കോഡ.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

2016 -ല്‍ ബെംഗളൂരുവിലെ വിനായക് സ്‌കോഡ ഡീലര്‍ഷിപ്പില്‍ നിന്നാണ് 'ബ്ലാക്ക് പാക്കേജ്' റാപ്പിഡിനെ ഇദ്ദേഹം വാങ്ങിയത്. ലിമിറ്റഡ് എഡിഷന്‍ കാറാണെന്നും ഒരൊറ്റ യൂണിറ്റ് മാത്രമേ ബാക്കിയുള്ളൂവെന്നും ഡീലര്‍ഷിപ്പ് സുഹാസിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഡിസ്‌കൗണ്ടുകളെല്ലാം കിഴിച്ച് 11.8 ലക്ഷം രൂപയായി റാപിഡ് 1.6 MT 'ബ്ലാക്ക് പാക്കേജ്' എഡിഷന്.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ആദ്യം 20,000 രൂപ കൊടുത്താണ് 2016 ഒക്ടോബര്‍ 16 -ന് കാറിനെ സുഹാസ് ബുക്ക് ചെയ്തത്. ഒക്ടോബര്‍ 18 -ന് വീണ്ടും ഡീലര്‍ഷിപ്പ് 30,000 രൂപ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. പണമിടപാടുകള്‍ക്കൊടുവില്‍ ഒക്ടോബര്‍ 31 -നാണ് സുഹാസിന് ക്യാന്‍ഡി വൈറ്റ് നിറത്തിലുള്ള 'ബ്ലാക്ക് പാക്കേജ്' എഡിഷന്‍ കാര്‍ കിട്ടിയത്.

Most Read: വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഡീലര്‍ഷിപ്പ് പറഞ്ഞ വിലയും രേഖകളിലെ വിവരങ്ങളും ഒത്തുപോകുന്നില്ലെന്ന് സുഹാസ് കണ്ടെത്തി. നികുതിയടച്ച രസീതില്‍ 48,000 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. 9,72,617 ലക്ഷം രൂപയാണ് ഡീലര്‍ഷിപ്പ് കാറിന് ഷോറൂം വില പറഞ്ഞതെങ്കിലും വില്‍പ്പന രേഖകളില്‍ മോഡലിന് വില 9,24,740 രൂപയായി കുറഞ്ഞു.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി സുഹാസ് അറിഞ്ഞത്. കാറിന്റെ രേഖകളിലെവിടെയും ലിമിറ്റഡ് എഡിഷനെന്നോ, ബ്ലാക്ക് പാക്കേജെന്നോ ഇദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ല. പരാതിയുമായി ചെന്ന സുഹാസിന് ഡീലര്‍ഷിപ്പ് 67,605 രൂപയുടെ ഡെബിറ്റ് മെമോ നല്‍കി കാര്യം ഒത്തുത്തീര്‍പ്പാക്കാന്‍ ശ്രമിച്ചു.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

വായ്പാ വ്യവസ്ഥയിന്മേലായിരുന്നു ഇദ്ദേഹം കാര്‍ വാങ്ങിയത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന ബോധ്യം വന്നതോടുകൂടി കാറുമായി സുഹാസ് മടങ്ങി. എന്നാല്‍ 2018 നവബബര്‍ 18 -ന് 'ബ്ലാക്ക് പാക്കേജ്' എഡിഷന്‍ റാപ്പിഡില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. രേഖകളിലെ വൈരുദ്ധ്യം കാരണം സര്‍വീസ് സെന്ററില്‍ കൊണ്ടുചെല്ലാന്‍ പറ്റാത്ത സ്ഥിതിവിശേഷം.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ഡീലര്‍ഷിപ്പിനെ ബന്ധപ്പെട്ടപ്പോള്‍ നികുതിയടച്ച രസീതില്‍ ബ്ലാക്ക് പാക്കേജ് എന്നുകൂടി ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദ്ദേശമാണ് സുഹാസിന് ലഭിച്ചത്. ഡിസംബര്‍ 27 -ന് ഡീലര്‍ഷിപ്പ് പങ്കുവെച്ച പുതിയ നികുതി രസീതുമായി സുഹാസ് സര്‍വീസ് സെന്ററിലെത്തി. കാറിന്റെ ഹെഡ്‌ലാമ്പിലായിരുന്നു പ്രശ്‌നം. എന്നാല്‍ പ്രശ്‌നകാരണം കണ്ടുപിടിക്കാന്‍ സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല.

Most Read: വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് ലഭിച്ച കാറിലെ ഘടകങ്ങളില്‍ പലതും ഡീലര്‍ഷിപ്പ് മാറ്റിയതായി സുഹാസ് തിരിച്ചറിഞ്ഞത്. ലിമിറ്റഡ് എഡിഷനെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഡീലര്‍ഷിപ്പ് വീണ്ടും തന്നെ വഞ്ചിച്ചെന്ന് മനസിലാക്കിയ സുഹാസ് ഒടുവില്‍ ഉപഭോക്തൃ കോടതി കയറാന്‍ തീരുമാനിച്ചു.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

നീണ്ട മൂന്നുവര്‍ഷം സ്‌കോഡയ്ക്കും ഡീലര്‍ഷിപ്പിനുമെതിരെ സുഹാസ് മഞ്ജുനാഥ് പോരാടി. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല. ഉടമയ്ക്ക് പുതിയ കാര്‍ നല്‍കാനായിരുന്നു കോടതി വിധി. ഇതിന്‍പ്രകാരമാണ് പുതിയ റാപ്പിഡ് മോണ്‍ടി കാര്‍ലോ എഡിഷന്‍ സുഹാസിന് നല്‍കാന്‍ സ്‌കോഡ തീരുമാനിച്ചു.

Source: Team-BHP

Most Read Articles

Malayalam
English summary
Skoda Dealership Sells Fake Limited Edition Rapid. Read in Malayalam.
Story first published: Wednesday, May 8, 2019, 21:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X