വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

മഹീന്ദ്ര XUV300 ഇന്ത്യയില്‍ അവതരിച്ചിട്ട് രണ്ടുമാസം കഴിയുന്നതേയുള്ളൂ. എന്നാല്‍, ഈ ചുരുങ്ങിയ സമയംകൊണ്ടുതന്നെ മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്‌സോണിനും പകരക്കാരനായി XUV300 അറിയപ്പെട്ടു തുടങ്ങി. ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇതുവരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റ നെക്‌സോണ്‍ മഹീന്ദ്ര എസ്‌യുവിക്ക് പിന്നിലേക്ക് ചുവടുതെറ്റി വീണിരിക്കുകയാണ്.

വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

XUV300 തരംഗത്തിന് മുന്നില്‍ നെക്‌സോണിന് പിടിച്ചുനില്‍ക്കാനായില്ല. കഴിഞ്ഞമാസം 3,976 നെക്‌സോണ്‍ യൂണിറ്റുകളാണ് വിപണിയില്‍ എത്തിയത്. മറുഭാഗത്ത് മഹീന്ദ്ര 4,200 XUV300 യൂണിറ്റുകളെ വില്‍പ്പനയ്ക്ക് കൊണ്ടുവന്നു. ഇതേസമയം, കോമ്പാക്ട് എസ്‌യുവികളില്‍ ഒന്നാമനാരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ഒന്നുതന്നെ - മാരുതി വിറ്റാര ബ്രെസ്സ.

വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

11,875 യൂണിറ്റുകളുടെ വില്‍പ്പനയുമായി ശ്രേണിയില്‍ മറ്റാര്‍ക്കുമെത്താനാവാത്ത ഉയരത്തില്‍ മാരുതി എസ്‌യുവി വാഴുകയാണ്. 3,191 യൂണിറ്റുകളുടെ വില്‍പ്പന വരിച്ചാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് നാലാമതുള്ളത്. ഇക്കോസ്‌പോര്‍ടിന് പിറകില്‍ ഹോണ്ട WR-V -യും നിലകൊള്ളുന്നു. 1,604 WR-V യൂണിറ്റുകളാണ് പോയമാസം ഹോണ്ട വിറ്റത്.

വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

കേവലം മാനുവല്‍ പതിപ്പില്‍ മാത്രം ലഭ്യമായിട്ടും XUV300 -യ്ക്ക് ആവശ്യക്കാരേറുകയാണെന്ന കാര്യം ഇവിടെ ശ്രദ്ധേയം. മാനുവല്‍, എഎംടി വകഭേദങ്ങള്‍ ടാറ്റ നെക്‌സോണിലുണ്ട്. എന്നാല്‍ മത്സരത്തില്‍ ലഭിച്ചിരിക്കുന്ന മേല്‍ക്കൈ ഭദ്രമാക്കാന്‍ XUV300 എഎംടി മോഡലിനെ മഹീന്ദ്ര ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ മാസാവസാനം XUV300 ഓട്ടോമാറ്റിക്കിനെ നിരയില്‍ പ്രതീക്ഷിക്കാം.

വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

ഇതേസമയം, പോര് മുറുകിയ കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി വെന്യു കൂടി കടന്നുവരുമ്പോള്‍ ഏതു വാങ്ങണമെന്ന ആശയക്കുഴപ്പം ഉപഭോക്താക്കളില്‍ പിടിമുറുക്കുമെന്ന കാര്യമുറപ്പ്. രാജ്യത്തെ ആദ്യ കണക്ടഡ് കാറെന്നാണ് വെന്യുവിനെ ഹ്യുണ്ടായി വിശേഷിപ്പിക്കുന്നത്.

Most Read: മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ— കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

ഇന്‍ബില്‍ട്ട് സിമ്മിനൊപ്പമാണ് വെന്യുവിനെ കമ്പനി വില്‍ക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേന പൂര്‍ണ്ണ നിയന്ത്രണം സാധ്യമാക്കാന്‍ നൂതന സംവിധാനങ്ങള്‍ വെന്യുവിലുണ്ട്. ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരുപിടി സവിശേഷതകള്‍ വെന്യുവിന് പകിട്ടുയര്‍ത്തും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്സ്, വയര്‍ലെസ് ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, പ്രൊജക്ടര്‍ ഫോഗ്‌ലാമ്പുകള്‍, HD ഡിസ്പ്ലേ സ്‌ക്രീന്‍, ക്രോം ആവരണമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, വീല്‍ എയര്‍ കര്‍ട്ടനുകള്‍, അര്‍ക്കമീസ് ഓഡിയോ സംവിധാനം, ഇക്കോ കോട്ടിങ്, മൂന്നുവര്‍ഷ / അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, മൂന്നുവര്‍ഷ റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങി വിശേഷങ്ങള്‍ ഒരുപാടുണ്ട് ഹ്യുണ്ടായി വെന്യുവിന്.

വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

മഹീന്ദ്ര ക്യാംപില്‍ XUV300 എഎംടിയ്ക്ക് പുറമെ XUV300 ഇലക്ട്രിക്കും തകൃതിയായി ഒരുങ്ങുന്നുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കായിരിക്കും കമ്പനിയുടെ പ്രധാന മോഡല്‍. പരീക്ഷണയോട്ടം നടത്തുന്ന മഹീന്ദ്രയുടെ വൈദ്യുത എസ്‌യുവിയെ ക്യാമറ ഇതിനകം പിടികൂടിക്കഴിഞ്ഞു.

വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

വൈദ്യുത പവര്‍ട്രെയിനാണെന്നതൊഴികെ രൂപത്തിലോ, ഭാവത്തിലോ യാതൊരു മാറ്റവും XUV300 ഇലക്ട്രിക്കിനില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു വകഭേദങ്ങള്‍ മോഡലില്‍ അണിനിരക്കും - ഒന്നു സ്റ്റാന്‍ഡേര്‍ഡ് റേഞ്ചും മറ്റൊന്ന് ലോങ് റേഞ്ചും. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരമാകും സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് പിന്നിടുക.

Most Read: ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ— വീഡിയോ

വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

350 മുതല്‍ 400 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ ലോങ് റേഞ്ചിന് കഴിയും. സാങ് യോങുമായി സഹകരിച്ചാണ് XUV300 ഇലക്ട്രിക്കിനായുള്ള ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റ് മഹീന്ദ്ര വികസിപ്പിക്കുന്നത്.

Apr-19

Mar-19

Feb-19

Maruti Brezza

11,785

14,181

11,613

Mahindra XUV300

4,200

4,742

4,484

Tata Nexon

3,976

5,616

5,263

Ford EcoSport

3,191

4,241

2,156

Honda WR-V

1,604

2,552

2,278

Mahindra TUV300

1,250

1,187

1,057

More from DriveSpark

Article Published On: Tuesday, May 7, 2019, 10:42 [IST]
English summary
Mahindra XUV300 Outsells Tata Nexon In April Sales. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X