മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ടൊയോട്ടയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കിനെ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു, 'മാരുതി ബലെനോതന്നെ പുതിയ ഗ്ലാന്‍സ'. കാറിന് മുന്നിലും പിറകിലും ടൊയോട്ട ലേബല്‍ പതിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ യാതൊരു മാറ്റവുമില്ല. ജൂണില്‍ വില്‍പ്പനയ്ക്ക് വരാനിരിക്കെ ടൊയോട്ട ഗ്ലാന്‍സയെ പറ്റിയുള്ള ഏകദേശ ധാരണ വാഹന പ്രേമികള്‍ക്ക് ലഭിച്ചുകഴിഞ്ഞു.

മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഡീലര്‍ഷിപ്പുകളില്‍ പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ വന്നുതുടങ്ങിയതോടെ കാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. മാരുതി സുസുക്കിയുടെ ക്യാബിന്‍ ശൈലി അതേപടി ഗ്ലാന്‍സയില്‍ ടൊയോട്ട പകര്‍ത്തിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡും സീറ്റ് അപ്‌ഹോള്‍സ്റ്ററിയും സ്റ്റീയറിങ് വീലുമെല്ലാം ഒരുപോലെ. ഡാഷ്‌ബോര്‍ഡിന് നടുവിലാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം.

മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇതേസമയം, ബലെനോയിലെ സ്മാര്‍ട്ട്‌പ്ലേ യൂസര്‍ ഇന്റര്‍ഫേസായിരിക്കുമോ ഗ്ലാന്‍സയിലെന്ന കാര്യം തീര്‍ച്ചയില്ല. എന്തായാലും ഗ്ലാന്‍സയുടെ പുറംമോടിയിലും അകത്തളത്തിലും വലിയ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ടൊയോട്ട മുന്‍കൈയ്യെടുത്തിട്ടില്ലെന്ന് വ്യക്തം.

Most Read: ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും?

മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ആദ്യഘട്ടത്തില്‍ മാരുതി സുസുക്കിയുടെ ഗുജറാത്ത് ശാലയില്‍ നിന്നാണ് ഗ്ലാന്‍സ യൂണിറ്റുകള്‍ പുറത്തിറങ്ങുക. കാറുകള്‍ മാരുതി നിര്‍മ്മിച്ച് ടൊയോട്ടയ്ക്ക് കൈമാറും. പുതിയ ഗ്ലാന്‍സയുടെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം പെട്രോള്‍ എഞ്ചിന്‍ മാത്രമേ പുതിയ ടൊയോട്ട ഹാച്ച്ബാക്കിലുണ്ടാവുകയുള്ളൂ.

മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഭാരത് സ്‌റ്റേജ് VI നിലവാരമുള്ള 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് VVT എഞ്ചിനാണ് സാധ്യത കൂടുതല്‍. അടുത്തിടെയാണ് പുത്തന്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റിനെ ബലെനോയില്‍ മാരുതി അവതരിപ്പിച്ചത്. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് വിശേഷണം ഗ്ലാന്‍സയ്ക്കുണ്ടാവുമോയെന്ന് കണ്ടറിയണം.

മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അഞ്ചു സ്പീഡാണ് ബലെനോ ഹൈബ്രിഡ് പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ഗ്ലാന്‍സയിലും ഇതുതന്നെയാവും തുടരുക. പീന്നീടൊരു ഘട്ടത്തില്‍ മാത്രമേ ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാന്‍ ടൊയോട്ട തീരുമാനിക്കുകയുള്ളൂ. J, V എന്നീ രണ്ടു വകഭേദങ്ങളിലാണ് ടൊയോട്ട ഗ്ലാന്‍സ വില്‍പ്പനയ്ക്ക് വരിക.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പ്രാരംഭ മോഡലായി J -യും ഉയര്‍ന്ന മോഡലായി V -യും ഗ്ലാന്‍സയില്‍ അണിനിരക്കും. ബലെനോയുടെ സീറ്റ, ആല്‍ഫ വകഭേദങ്ങളാണ് യഥാക്രമം J, V മോഡലുകള്‍ക്ക് അടിസ്ഥാനം. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മൂന്നു വര്‍ഷം/ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയോടെയാകും ഗ്ലാന്‍സയെ ടൊയോട്ട വില്‍ക്കുക.

ഇതിന് പുറമെ അഞ്ചു വര്‍ഷം കാലാവധിയുള്ള എക്സ്റ്റന്‍ഡഡ് വാറന്റി, ഏഴു വര്‍ഷം കാലാവധിയുള്ള ടൊയോട്ട ടൈംലെസ് വാറന്റി ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനും ഗ്ലാന്‍സ ഉടമകള്‍ക്ക് അവസരം ലഭിക്കും. നിലവില്‍ രണ്ടു വര്‍ഷം/നാല്‍പ്പതിനായിരം കിലോമീറ്ററാണ് മാരുതി ബലെനോയുടെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി. വിപണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്സ്, മാരുതി ബലനോ മോഡലുകളുമായാണ് ടൊയോട്ട ഗ്ലാന്‍സ മാറ്റുരയ്ക്കുക.

Source: Motoroctane

More from DriveSpark

Article Published On: Monday, May 6, 2019, 15:32 [IST]
English summary
Toyota Glanza Interior Revealed In Pics. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X