ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും?

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഡീസല്‍ എഞ്ചിന്‍ പരിഷ്‌കരിച്ചാല്‍ കാറുകളുടെ വില കുത്തനെ ഉയരും. ഉയര്‍ന്ന വില കൊടുത്തു ചെറിയ ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാവില്ലെന്ന ആശങ്കയുള്ളതുകൊണ്ടാണ് ഡീസല്‍ കാറുകള്‍ അപ്പാടെ നിര്‍ത്താന്‍ മാരുതി തീരുമാനമെടുത്തത്. 2020 ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകളുടെ വില ഗണ്യമായി കൂടുമെന്ന് മറ്റു നിര്‍മ്മാതാക്കളും സമ്മതിക്കുന്നു.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും

എന്നാല്‍ മാരുതിയെ പോലെ ഡീസല്‍ കാറുകള്‍ ഉത്പാദനം പൂര്‍ണ്ണമായി നിര്‍ത്താന്‍ പലര്‍ക്കും താത്പര്യമില്ല. പകരം നിരയിലെ ചെറു കാറുകള്‍ പിന്‍വലിച്ചു ഡീസല്‍ ലോകത്ത് തുടരാനാണ് മിക്കവരുടെയും തീരുമാനം. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും സമാനമായ പോംവഴി തേടുകയാണ്. അടുത്തവര്‍ഷം ഏപ്രിലിന് മുമ്പ് ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാന്‍ കമ്പനി ആലോചിക്കുന്നു.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും

ഇതേസമയം, നാലു മീറ്ററില്‍ താഴെയുള്ള നെക്‌സോണ്‍ ഡീസല്‍ എസ്‌യുവിയെ ഉപേക്ഷിക്കാന്‍ ടാറ്റ തയ്യാറല്ല. നിലവില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാണ് നെക്‌സോണ്‍ ഡീസലില്‍ തുടിക്കുന്നത്. പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രീമിയം ആള്‍ട്രോസ് ഹാച്ച്ബാക്കിന് ഡീസല്‍ എഞ്ചിന്‍ ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Most Read: ഇന്ത്യ പിടിക്കാന്‍ എംജി തയ്യാര്‍, ചൈനീസ് മാജിക്കുമായി പുതിയ ഹെക്ടര്‍

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും

ആള്‍ട്രോസിന് ഡീസല്‍ യൂണിറ്റ് ലഭിക്കുകയാണെങ്കില്‍ത്തന്നെ നെക്‌സോണിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ പ്രതീക്ഷിക്കാം. ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പിന്‍വലിക്കുന്ന വേളയില്‍ 1.1 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനെ നിലനിര്‍ത്തുന്നത് കമ്പനിക്ക് കൂടുതല്‍ ബാധ്യതയായി മാറും.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്നതോടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ തമ്മില്‍ രണ്ടു ലക്ഷം രൂപയോളം വിലവ്യത്യാസം കുറിക്കുമെന്നാണ് സൂചന. ചെറു ഡീസല്‍ കാറുകള്‍ക്ക് ഇത്രയും വില കൊടുക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവില്ലെന്നാണ് പൊതു വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ പിന്‍വലിക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് ടാറ്റ പറയുന്നു.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും

എന്നാല്‍ ഹെക്‌സ, ഹാരിയര്‍, കസീനി തുടങ്ങിയ വലിയ ടാറ്റ എസ്‌യുവികളില്‍ ഡീസല്‍ പതിപ്പുകള്‍ തുടരും. നേരത്തെ ഡീസല്‍ കാറുകള്‍ നിര്‍ത്തില്ലെന്ന് ഫോര്‍ഡും അറിയിച്ചിരുന്നു. 2020 ഏപ്രിലിന് ശേഷവും ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാരുണ്ടാവുമെന്നാണ് ഫോര്‍ഡിന്റെ പ്രതീക്ഷ.

Most Read: ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, ആദ്യ ദിവസം നേടിയത് 2,000 ബുക്കിങ്

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും

ഇതിന്റെ ഭാഗമായി നിലവിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI, 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI, 3.2 ലിറ്റര്‍ അഞ്ചു സിലിണ്ടര്‍ TDCI എഞ്ചിന്‍ യൂണിറ്റുകളെ ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് പുനഃക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് ഫോര്‍ഡ്. നിലവില്‍ ഇക്കോസ്പോര്‍ട് കുറിക്കുന്ന വില്‍പ്പനയില്‍ 65 ശതമാനത്തോളം ഡീസല്‍ പതിപ്പുകളുടെ സംഭാവനയാണ്.

ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാന്‍ ടാറ്റ, നെക്‌സോണ്‍ ഡീസല്‍ തുടരും

സമാനമായി ഫിഗൊ, ഫ്രീസ്‌റ്റൈല്‍, ആസ്പൈര്‍, എന്‍ഡവര്‍ മോഡലുകളുടെ ഡീസല്‍ പതിപ്പുകള്‍ക്കും പ്രചാരമേറെ. ഈ അവസരത്തില്‍ ഡീസല്‍ കാറുകളില്‍ നിന്നുള്ള ചുവടുമാറ്റം കമ്പനിയുടെ താളം തെറ്റിക്കും. ഫോര്‍ഡിനെക്കൂടാതെ ഹ്യുണ്ടായിയും ഡീസര്‍ കാറുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.

Source: LiveMint

Most Read Articles

Malayalam
English summary
Tata May Stop Small Diesel Cars. Read in Malayalam.
Story first published: Monday, May 6, 2019, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X