ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, ആദ്യ ദിവസം നേടിയത് 2,000 ബുക്കിങ്

മാരുതി ബ്രെസ്സയുമായുള്ള അങ്കത്തിന് ഹ്യുണ്ടായി വെന്യു തയ്യാര്‍. 13 വകഭേദങ്ങള്‍. മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍. നാലു ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍. പുതിയ വെന്യുവില്‍ കൃത്യമായ ഗൃഹപാഠം ഹ്യുണ്ടായി നടത്തിയിട്ടുണ്ട്. പുതിയ കോമ്പാക്ട് എസ്‌യുവിയുടെ ബുക്കിങ് കമ്പനി ആരംഭിച്ചു. ആദ്യദിവസംതന്നെ രണ്ടായിരത്തില്‍പ്പരം ബുക്കിങ് വെന്യു കരസ്ഥമാക്കി. വെന്യുവിന്റെ പെട്രോള്‍ വകഭേദങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് ഹ്യുണ്ടായി പറയുന്നു.

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

ഔദ്യോഗിക അവതരണത്തിന് മുമ്പ് 30,000 മുതല്‍ 40,000 യൂണിറ്റുകളുടെ വരെ ബുക്കിങ് വെന്യുവിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏഴു നിറങ്ങള്‍ വെന്യുവിലുണ്ട്. ലാവ ഓറഞ്ച്, പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ഡീപ്പ് ഫോറസ്റ്റ്, ഡെനിം ബ്ലൂ, സ്റ്റാര്‍ഡസ്റ്റ്, ടൈഫൂണ്‍ സില്‍വര്‍ നിറങ്ങള്‍ മോഡലില്‍ തിരഞ്ഞെടുക്കാം.

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

ഉയര്‍ന്ന വെന്യു വകഭേദങ്ങളില്‍ ഇരട്ടനിറവും ലഭ്യമാണ്. മെയ് 21 -ന് ഹ്യുണ്ടായി വെന്യു വിപണിയില്‍ വില്‍പ്പനയ്ക്ക് വരും. ബുക്ക് ചെയ്തവര്‍ക്ക് ഇതേ ദിവസം മുതല്‍ എസ്‌യുവികള്‍ കൈമാറാനാണ് ഡീലര്‍ഷിപ്പുകള്‍ക്കുള്ള നിര്‍ദ്ദേശം. ബുക്കിങ് തുക 21,000 രൂപ. മെയ് 20 വരെ വെന്യു ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ഇളവുകളും കമ്പനി നല്‍കുന്നുണ്ട്.

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

ഏറ്റവും വേഗമുള്ള ഡെലിവറി, എക്സ്റ്റന്‍ഡഡ് വാറന്റിയോടുള്ള നൂറു ശതമാനം ഓണ്‍റോഡ് ഫൈനാന്‍സ്, സീറോ പ്രോസസിങ് നിരക്ക്, സീറോ ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍, രണ്ടായിരം രൂപ ക്യാഷ്ബാക്ക് (HDFC ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്) എന്നിങ്ങനെ നീളും ബുക്കിങ് ഓഫറുകള്‍.

Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

മൂന്നു എഞ്ചിന്‍ ഓപ്ഷനുകളുണ്ട് പുതിയ വെന്യുവില്‍. 82 bhp കരുത്തും 115 Nm torque -മുള്ള 1.2 ലിറ്റര്‍ VTVT നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തേത് 89 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ യൂണിറ്റ്. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും വെന്യുവിലുണ്ട്. 118 bhp കരുത്തും 172 Nm torque ഉം കുറിക്കാന്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്.

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

അഞ്ചു സ്പീഡാണ് 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങും. ഇതേസമയം പുതിയ 1.2 ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

E, S വകഭേദങ്ങളില്‍ മാത്രമേ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഇടംപിടിക്കുകയുള്ളൂ. ടര്‍ബ്ബോ പെട്രോള്‍ മാനുവല്‍ മോഡല്‍ S, SX, SX ഡ്യൂവല്‍ ടോണ്‍, SX (O) വകഭേദങ്ങളില്‍ ഒരുങ്ങും. SX, SX പ്ലസ് വകഭേദങ്ങളില്‍ മാത്രമാണ് ടര്‍ബ്ബോ പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ വില്‍പ്പനയ്ക്ക് വരിക. E, S, SX, SX ഡ്യൂവല്‍ ടോണ്‍, SX (O) വകഭേദങ്ങള്‍ വെന്യുവിന്റെ ഡീസല്‍ പതിപ്പിലുണ്ട്.

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

ഇന്‍ബില്‍ട്ട് സിമ്മിനൊപ്പമാണ് വെന്യുവിനെ ഹ്യുണ്ടായി പുറത്തിറക്കുക. രാജ്യത്ത് വില്‍പ്പനയ്ക്ക് വരുന്ന ആദ്യ കണക്ടഡ് എസ്‌യുവിയാണ് വെന്യു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വാഹനത്തിന് മേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ ഉടമയ്ക്ക് കഴിയും. ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത നിരവധി നൂതന ഫീച്ചറുകളാണ് വെന്യുവിന്റെ മുഖ്യാകര്‍ഷണം.

Most Read: ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

ഉയര്‍ന്ന വെന്യു മോഡലുകളില്‍ ആറു എയര്‍ബാഗുകള്‍ കമ്പനി നല്‍കും. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങിയ നിരവധി ക്രമീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി വെന്യുവിലുണ്ട്.

ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, രണ്ടായിരം കടന്ന് ആദ്യ ദിവസത്തെ ബുക്കിങ്

ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ്, വയര്‍ലെസ് ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, പ്രൊജക്ടര്‍ ഫോഗ്‌ലാമ്പുകള്‍, HD ഡിസ്‌പ്ലേ സ്‌ക്രീന്‍, ക്രോം ആവരണമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, വീല്‍ എയര്‍ കര്‍ട്ടനുകള്‍, അര്‍ക്കമീസ് ഓഡിയോ സംവിധാനം, ഇക്കോ കോട്ടിങ്, മൂന്നുവര്‍ഷ / അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, മൂന്നുവര്‍ഷ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവയെല്ലാം മത്സരത്തില്‍ പുതിയ ഹ്യുണ്ടായി എസ്‌യുവിയുടെ മാറ്റുകൂട്ടും.

More from DriveSpark

Article Published On: Saturday, May 4, 2019, 10:43 [IST]
English summary
Hyundai Venue Registers 2000 Bookings On Day One. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X