ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

സിട്രണിനെയും കൂട്ടിയാണ് പിഎസ്എ ഗ്രൂപ്പിന്റെ മൂന്നാം അങ്കം. ആദ്യ രണ്ടുതവണ പ്യൂഷോ ഇന്ത്യയില്‍ വന്നെങ്കിലും കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നടന്നില്ല. കഴിഞ്ഞകാല പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തന്ത്രങ്ങളുമായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ ഒരിക്കല്‍കൂടി കളം നിറയാന്‍ പോവുകയാണ്. അടുത്തവര്‍ഷം ആദ്യ സിട്രണ്‍ കാര്‍, എയര്‍ക്രോസ് C5 എസ്‌യുവി വിപണിയിലെത്തും.

ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ ആദ്യ പരസ്യം പുറത്തുവിട്ടു

വിദേശ രാജ്യങ്ങളിലും പേരും പെരുമയുമുണ്ടെങ്കിലും സിട്രണിനെ ഇവിടെയാര്‍ക്കും അറിഞ്ഞുകൂടാ. കമ്പനി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയും ഇതായിരിക്കും. അതുകൊണ്ടാണ് നാളുകള്‍ക്ക് മുന്‍പേ പുതിയ എസ്‌യുവിയുടെ പരസ്യം ചിത്രങ്ങളുമായി സിട്രണ്‍ രംഗത്തുവന്നിരിക്കുന്നത്.

Most Read: ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലേ കല്ലുകടി

ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ ആദ്യ പരസ്യം പുറത്തുവിട്ടു

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് എയര്‍ക്രോസ് C5 അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റും. 24X7 സമയം സിട്രണ്‍ ഡീലര്‍ഷിപ്പുകളുമായി ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ വിവിധ സംവിധാനങ്ങള്‍ വാഹനങ്ങളിലുണ്ടെന്നും പരസ്യം പറയുന്നു.

ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ ആദ്യ പരസ്യം പുറത്തുവിട്ടു

സികെ ബിര്‍ല ഗ്രൂപ്പുമായി കൈകോര്‍ത്താണ് സിട്രണ്‍ കാറുകള്‍ ഇവിടെയെത്തുക. എയര്‍ക്രോസ് C5 -ന് ശേഷം ഓരോ വര്‍ഷം ഓരോ പുതിയ കാര്‍ എന്ന കണക്കെ പിടിമുറുക്കാനാണ് സിട്രണിന്റെ തീരുമാനം. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്തും. ഇതിനായി തമിഴ്‌നാട്ടില്‍ രണ്ടു ശാലകള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ ആദ്യ പരസ്യം പുറത്തുവിട്ടു

വാഹനങ്ങളുടെ ഡ്രൈവ്‌ട്രെയിനും ഗിയര്‍ബോക്‌സും കമ്പനി ഇന്ത്യയില്‍ വെച്ച് നിര്‍മ്മിക്കും. ആഢംബര ശ്രേണിയില്‍ ചുവടുവെയ്ക്കാന്‍ സിട്രണിനോ, പിഎസ്എയ്‌ക്കോ താത്പര്യമില്ല. ഓരോവര്‍ഷവും വില്‍പ്പനയേറുന്ന എസ്‌യുവി ലോകത്താണ് സിട്രണിന്റെ നോട്ടം മുഴുവന്‍. നിലവില്‍ രാജ്യാന്തര വിപണിയില്‍ C5 എയര്‍ക്രോസിനെ കമ്പനി വില്‍ക്കുന്നുണ്ട്.

Most Read: മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ ആദ്യ പരസ്യം പുറത്തുവിട്ടു

PSA EMP2 പ്ലാറ്റ്‌ഫോമാണ് എസ്‌യുവിയുടെ അടിത്തറ. പിഎസ്എ ഗ്രൂപ്പിന്റെ ഒട്ടുമിക്ക എസ്‌യുവികളും ഇതേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ എസ്‌യുവി സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കാനുള്ള എല്ലാ ഗുണവിശേഷങ്ങളും C5 എയര്‍ക്രോസില്‍ പ്രഥമദൃഷ്ട്യാ കാണാം. ഫീച്ചര്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ എയര്‍ക്രോസ് C5 വിദേശ വിപണികളില്‍ സുപ്രസിദ്ധമാണ്.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍, എമര്‍ജന്‍സി അസിസ്റ്റന്‍സ് എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് എസ്‌യുവിയില്‍. നേരത്തെ ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി പുതിയ C5 എയര്‍ക്രോസിനെ ചെന്നൈയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

രാജ്യാന്തര വിപണിയില്‍ മൂന്നു എഞ്ചിന്‍ പതിപ്പുകളാണ് സിട്രണ്‍ C5 എയര്‍ക്രോസില്‍. 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എസ്‌യുവിയിലുണ്ട്. ഇതില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ടര്‍ബ്ബോ യൂണിറ്റുകള്‍ 128 bhp കരുത്തു കുറിക്കും. ഇതേസമയം വലിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 178 bhp കരുത്തു നേടാന്‍ പ്രാപ്തമാണ്.

ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ ആദ്യ പരസ്യം പുറത്തുവിട്ടു

ആറു സ്പീഡ് മാനുവല്‍, എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മൂന്നു എഞ്ചിന്‍ പതിപ്പുകളിലും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. അടുത്തവര്‍ഷം ആദ്യപാദം സിട്രണ്‍ C5 എയര്‍ക്രോസിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, May 2, 2019, 10:43 [IST]
English summary
Citroen C5 Aircross TVC out. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X