മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടൊയോട്ട ഗ്ലാന്‍സയ്ക്കുള്ള ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായി. ജൂണില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പ്രീമിയം ഹാച്ച്ബാക്ക്, ഗ്ലാന്‍സ വിപണിയിലെത്തും. പുതിയ കാറിനെ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ടൊയോട്ട പുറത്തുവിട്ട ടീസര്‍ ദൃശ്യങ്ങളില്‍ ഗ്ലാന്‍സയുടെ പിന്നഴക് ആരാധകര്‍ കണ്ടിരുന്നു.

മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ബലെനോയുടെ ടെയില്‍ലാമ്പുകളും അലോയ് വീലുകളുമാണ് ഗ്ലാന്‍സയ്ക്കും. ഇതോടെ രൂപഭാവത്തില്‍ മാരുതി ബലെനോ തന്നെയാണ് വരാന്‍പോകുന്ന ഗ്ലാന്‍സയെന്ന അഭ്യൂഹം ശക്തമായി. പുതിയ ടൊയോട്ട ഹാച്ച്ബാക്കിനെ വിപണി ആകാംക്ഷയോടെ ഉറ്റുനോക്കവെ ഗ്ലാന്‍സയെ ക്യാമറ കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. നാമമാത്രമായ വ്യത്യാസം മാത്രമേ ബലെനോയും ഗ്ലാന്‍സയും തമ്മിലുള്ളൂ.

മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

പുറത്തുവന്ന ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തം. മുന്‍ ഗ്രില്ലിന് ചെറിയ പരിഷ്‌കാരങ്ങള്‍ സംഭവിച്ചു. ഒപ്പം, സുസുക്കി ലോഗോ ടൊയോട്ട ലോഗോയായി മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ഈ മാറ്റങ്ങളൊഴിച്ചാല്‍ തനി ബലെനോതന്നെ പുതിയ ഗ്ലാന്‍സ. ടൊയോട്ട ലോഗോയും വകഭേദം സൂചിപ്പിക്കുന്ന ബാഡ്ജും കാറിന് പിറകില്‍ കാണാം. ഗ്ലാന്‍സയുടെ V വകഭേദമാണ് ചിത്രങ്ങളില്‍.

മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

മാരുതി ബലെനോയുടെ ഏറ്റവും ഉയര്‍ന്ന ആല്‍ഫ മോഡലിന് സമാനമാണിത്. V -യ്ക്ക് പുറമെ G വകഭേദവും ഗ്ലാന്‍സയിലുണ്ടെന്നാണ് സൂചന. ബലെനോ നിരയില്‍ സീറ്റ മോഡലിന് തത്തുല്യമായിരിക്കുമിത്. ഗ്ലാന്‍സയുടെ അകത്തളത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

Most Read: ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലേ കല്ലുകടി

മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ബലെനോ ക്യാബിനെ കമ്പനി അതേപടി ഗ്ലാന്‍സയിലേക്ക് പകര്‍ത്താനാണ് സാധ്യത. എന്നാല്‍ കാറിന് പുതുമ കൊണ്ടുവരാന്‍ വ്യത്യസ്തമായ ഫാബ്രിക്കും നിറശൈലിയും ടൊയോട്ട പരീക്ഷിച്ചേക്കും. കുറഞ്ഞ ഭാരം, ഉയര്‍ന്ന ഇന്ധനക്ഷമത, ചടുലമായ എഞ്ചിന്‍ എന്നീ ബലെനോ വിശേഷങ്ങളെല്ലാം ടൊയോട്ടയുടെ ഗ്ലാന്‍സയും അവകാശപ്പെടും.

പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഗ്ലാന്‍സയിലുള്ളത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ K സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും ഗ്ലാന്‍സയില്‍ തുടിക്കുക. എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഗ്ലാന്‍സയിലുണ്ടാവുക.

Most Read: മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയും ഗ്ലാന്‍സയില്‍ ഒരുങ്ങുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, സെന്‍സറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ടാവും ഗ്ലാന്‍സയില്‍.

മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടൊയോട്ട നിരയില്‍ ലിവയ്ക്ക് മുകളിലായിരിക്കും ഗ്ലാന്‍സ സ്ഥാനം കണ്ടെത്തുക. ആദ്യഘട്ടത്തില്‍ സുസുക്കി മോട്ടോര്‍ ഇന്ത്യയാണ് ടൊയോട്ടയ്ക്കായി ഗ്ലാന്‍സ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇതേസമയം, ഗ്ലാന്‍സാ വില്‍പ്പന ആരുടെ പേരില്‍ ചേര്‍ക്കണമെന്ന ആശയക്കുഴപ്പം ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

മാരുതി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടൊയോട്ടയ്ക്ക് കൈമാറുന്ന ഗ്ലാന്‍സ യൂണിറ്റുകള്‍ പ്രതിമാസ വില്‍പ്പന കണക്കുകളില്‍ ഉള്‍പ്പെടുത്തുമെന്ന് മാരുതി പറയുന്നു. എന്നാല്‍ ഇതു സാധ്യമല്ലെന്നാണ് ടൊയോട്ടയുടെ നിലപാട്.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota #Spy Pics
English summary
Toyota Glanza Spotted Before Launch. Read in Malayalam.
Story first published: Tuesday, April 30, 2019, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X