മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

പുതിയ എംജി ഹെക്ടര്‍ വില്‍പ്പനയ്ക്ക് വരുന്നതോടെ ഇന്ത്യന്‍ എസ്‌യുവി പോര് ഒന്നുകൂടി മുറുകും. നിലവില്‍ ടാറ്റ ഹാരിയറാണ് നിരയിലെ പുതുമുഖം. ഹ്യുണ്ടായി ക്രെറ്റയുടെയും ജീപ്പ് കോമ്പസിന്റെയും വിപണിയില്‍ ഹാരിയര്‍ ഒരുപോലെ കൈകടത്തുന്നുണ്ട്. എന്നാല്‍ സമവാക്യങ്ങള്‍ തിരുത്താന്‍ ഹെക്ടറിന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടീഷ് കമ്പനിയായ എംജി മോട്ടോര്‍.

മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

ഹ്യുണ്ടായി വെന്യുവിനെ പോലെ ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് ഫീച്ചറുകള്‍ ഹെക്ടറിനെ വേറിട്ടുനിര്‍ത്തും. അടുത്തമാസം ഹെക്ടര്‍ ഔദ്യോഗികമായി വില്‍പ്പനയ്ക്ക് എത്തുമെന്നാണ് വിവരം. അവതരിക്കാന്‍ നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനവട്ട പരീക്ഷണയോട്ടവുമായി ഹെക്ടര്‍ നിരത്തുകളില്‍ ഇപ്പോഴും സജീവമായി കാണാം. കഴിഞ്ഞദിവസം ക്യാമറ പകര്‍ത്തിയ എസ്‌യുവിയുടെ ചിത്രങ്ങള്‍, എംജിയുടെ തയ്യാറെടുപ്പുകളിലേക്ക് ഒരിക്കല്‍ക്കൂടി വെളിച്ചം വീശുകയാണ്.

മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

മെറ്റാലിക് റെഡ് നിറമുള്ള ഹെക്ടറാണ് മറച്ചുകെട്ടലുകളൊന്നുമില്ലാതെ ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടത്. ബ്രിട്ടീഷ് കമ്പനിയാണെങ്കിലും ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC ആണ് എംജിയുടെ ഉടമസ്ഥര്‍. ഇക്കാരണത്താല്‍ ചൈനീസ് വിപണിയില്‍ SAIC പുറത്തിറക്കുന്ന ബെയ്ജുന്‍ 530 മോഡല്‍ എംജി ഹെക്ടറിന് ആധാരമാവുന്നു.

Most Read: എന്തുകൊണ്ട് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു?

മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

ക്യാംഷെല്‍ ബോണറ്റ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളുള്ള വിഭജിച്ച ഹെഡ്‌ലാമ്പുകള്‍, ക്രോം തിളക്കമുള്ള ഫോഗ്‌ലാമ്പുകള്‍, വലിയ ഹെക്‌സഗണല്‍ ഗ്രില്ല് എന്നിങ്ങനെ വരാനിരിക്കുന്ന ഹെക്ടറില്‍ ചൈനീസ് എസ്‌യുവിയുടെ നിഴലാട്ടങ്ങള്‍ ഒത്തിരി കാണാം. പിറകില്‍ ടെയില്‍ലാമ്പുകളെ തമ്മില്‍ കൂട്ടിയിണക്കി പ്രത്യേക ലൈറ്റിങ് സംവിധാനംതന്നെ കമ്പനി ഒരുക്കിയിട്ടുണ്ട്.

മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് ഹെക്ടറില്‍ ഇടംപിടിക്കുന്നത്. മുന്‍ പിന്‍ സ്‌കിഡ് പ്ലേറ്റും റൂഫ് റെയിലുകളും മോഡലിന്റെ പരുക്കന്‍ ഭാവത്തെ വ്യാഖ്യാനിക്കും. ശ്രേണയില്‍ ഏറ്റവും ഉയര്‍ന്ന ആകാരയളവാണ് ഹെക്ടര്‍ കുറിക്കാനിരിക്കുന്നത്. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും എസ്‌യുവിക്കുണ്ട്.

മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

ഏഴു സീറ്റര്‍ മഹീന്ദ്ര XUV500, അഞ്ചു സീറ്റര്‍ ടാറ്റ ഹാരിയര്‍ മോഡലുകളെക്കാള്‍ നീളം ഹെക്ടര്‍ കുറിക്കും. പുതിയ വീഡിയോ ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തം. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറെന്നാണ് ഹെക്ടറിനെ എംജി വിശേഷിപ്പിക്കുന്നത്. നേരത്തെ ദില്ലിയില്‍ നടന്ന ചടങ്ങില്‍ പുതിയ ഹെക്ടറിലെ ഇന്റര്‍നെറ്റ് ഫീച്ചറുകളെ കമ്പനി പരിചയപ്പെടുത്തിയിരുന്നു.

മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

മൈക്രോസോഫ്റ്റ്, അഡോബി, അണ്‍ലിമിറ്റ്, SAP, സിസ്‌കോ, ഗാന, ടോംടോം, നുവാന്‍സ് തുടങ്ങിയ ഒരുപിടി ടെക്ക് കമ്പനികളുമായി കൂട്ടുപിടിച്ചാണ് ഹെക്ടറിലെ ഇന്റര്‍നെറ്റ് ഫീച്ചറുകള്‍ എംജി സാധ്യമാക്കുന്നത്. ഇന്‍ബില്‍ട്ട് സിമ്മും ഹെക്ടറില്‍ ഒരുങ്ങും. ശബ്ദനിര്‍ദ്ദേശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി ഹെക്ടറിലെ പ്രധാന സവിശേഷതയാണ്.

Most Read: പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

മഹീന്ദ്ര XUV500 -യെക്കാളും നീളത്തില്‍ പുതിയ എംജി ഹെക്ടര്‍ — വീഡിയോ

കറുപ്പും തവിട്ടും കലര്‍ന്ന നിറശൈലി ഹെക്ടറിന്റെ ക്യാബിന് പ്രീമിയം പകിട്ട് നല്‍കും. ഡാഷ്‌ബോര്‍ഡില്‍ തുകല്‍ ആവരണമുണ്ടെന്നാണ് സൂചന. മൂന്നു സോപ്ക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, 360 ഡിഗ്രി പാര്‍ക്കിങ് ക്യാമറ, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിങ്ങനെ ഫീച്ചറുകള്‍ക്ക് യാതൊരു കുറവും ഹെക്ടറിലുണ്ടാവില്ല.

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം. എന്തായാലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹെക്ടറില്‍ എംജി ഉറപ്പുവരുത്തും. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി, മഹീന്ദ്ര XUV500 തുടങ്ങിയ മോഡലുകളുമായാണ് എംജി ഹെക്ടറിന്റെ മത്സരം.

Source: Nirmalbhalia5777, Team-BHP

Most Read Articles

Malayalam
English summary
MG Hector Spotted Again. Read in Malayalam.
Story first published: Monday, April 29, 2019, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X