പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

പഴഞ്ചനാണ്. ആധുനിക ടെക്‌നോളജിയില്ല. ഫീച്ചറുകള്‍ കുറവ്. പരാതികള്‍ ഒരുപാട് കേള്‍ക്കാം ബുള്ളറ്റുകളെ കുറിച്ച്. ഇക്കാര്യങ്ങളൊന്നും റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ കാര്യമായെടുത്തിരുന്നില്ല. പക്ഷെ കളത്തില്‍ ഉശിരന്‍ എതിരാളികള്‍ കടന്നുവന്നതോടെ മോഡലുകള്‍ പുതുക്കാനുള്ള മടിയൊക്കെ കമ്പനി ഉപേക്ഷിച്ചു. പുതുതലമുറ ക്ലാസിക്കിന്റെ പണിപ്പുരയിലാണ് റോയൽ എൻഫീൽഡ്.

പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

പരീക്ഷണയോട്ടത്തിന്റെ ഭാഗമായി പുതിയ ക്ലാസിക്കുമായി കമ്പനി നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ടൂറര്‍ ബൈക്കുകളോട് നീതി പുലര്‍ത്തുംവിധമാണ് 2020 ക്ലാസിക്ക് പതിപ്പിന്റെ ചമയം. ക്യാമറയില്‍പ്പെട്ട മോഡലിന്റെ ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ഔദ്യോഗിക ആക്‌സസറികള്‍ മുഴുവന്‍ ഘടിപ്പിച്ചാണ് ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് പരീക്ഷിക്കുന്നത്.

പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

മുന്നില്‍ വലിയ വിന്‍ഡ്‌സ്‌ക്രീന്‍ കാണാം. പിറകില്‍ തണ്ടര്‍ബേര്‍ഡ് മാതൃകയിലുള്ള ബാക്ക്‌റെസ്റ്റ് ശ്രദ്ധ പിടിച്ചുപറ്റും. കൂടുതല്‍ പതുപതുത്ത സീറ്റ് ഘടനയാണ് ബൈക്കിന്. റൈഡര്‍ സീറ്റിനെ അപേക്ഷിച്ച് പില്യണ്‍ സീറ്റിന് ഉയരം കൂടി. റൈഡിങ് സീറ്റിന് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രശസ്തമായ സ്പ്രിങ് സെറ്റപ്പുണ്ടാവില്ല.

Most Read: ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

പുതിയ ക്ലാസിക്ക് പതിപ്പില്‍ ടെയില്‍ലാമ്പ് ശൈലിയും പാടെ മാറി. ഇപ്പോഴുള്ള മോഡലിന് സമാനമാണ് ബൈക്കിലെ മുന്‍ പിന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍. എന്നാല്‍ പിന്‍ ടയറില്‍ ഡിസ്‌ക്ക് യൂണിറ്റിന് സ്ഥാനചലനം സംഭവിച്ചു. ഇക്കുറി ഇടതുവശത്താണ് ചെയിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും.

പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

ഇതേസമയം, എക്‌സ്‌ഹോസ്റ്റ് ഡിസൈനിലും സസ്‌പെന്‍ഷനിലും കാര്യമായ പരിഷ്‌കാരങ്ങളില്ല. ഇന്ധനടാങ്കിന് വലുപ്പം കൂടിയെന്നതും 2020 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ മുഖ്യവിശേഷമാണ്. കാലങ്ങളായി ആരാധകര്‍ ആവശ്യപ്പെടുന്ന ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍ പുതുതലമുറ മോഡലില്‍ ഒരുങ്ങുമെന്ന സൂചനകള്‍ ശക്തം. ടാക്കോമീറ്ററുമുണ്ടാകും ഇത്തവണ ക്ലാസിക്ക് നിരയില്‍.

പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

ഓടിക്കുന്നയാളുടെ കാലുകള്‍ക്ക് സംരക്ഷണമേകാനായി വലിയ ലെഗ് ഗാര്‍ഡ് യൂണിറ്റാണ് മോഡലില്‍ ഘടിപ്പിച്ചിരിക്കുന്നത്. പുറംമോടിയില്‍ ക്രോം ആവരണം ധാരാളമായി കാണാം. നിലവില്‍ 19 bhp കരുത്തും 28 Nm torque -മാണ് ബൈക്കിലെ 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.

Most Read: ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

വൈകാതെ പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ കര്‍ശനമാവുന്ന സാഹചര്യം മുന്‍നിര്‍ത്തി ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് എഞ്ചിന്‍ യൂണിറ്റിനെ കമ്പനി പുനരാവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം എഞ്ചിനില്‍ പ്രതീക്ഷിക്കാം. പുതിയ മോഡലില്‍ കരുത്തുത്പാദനം കൂടുമെന്നാണ് വിവരം.

പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

നിലവില്‍ 1.53 ലക്ഷം രൂപയ്ക്കാണ് ക്ലാസിക്ക് 350 വില്‍പ്പനയ്ക്ക് വരുന്നത്. ഇരട്ട ചാനല്‍ എബിഎസിന്റെ പിന്തുണ ബൈക്കിനുണ്ട്. എന്നാല്‍ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പുതുതലമുറ ക്ലാസിക്ക് 350 -യ്ക്ക് 15,000 രൂപ വില ഉയരാം. ഇതേസമയം, ഇപ്പോഴുള്ള ക്ലാസിക്ക് 500 മോഡലുകള്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പിന്തുടരുന്നതിനാല്‍ പുതുതലമുറ പതിപ്പിന് വലിയ വിലവര്‍ധനവുണ്ടാകില്ല. ക്ലാസിക്കിനെ കൂടാതെ പുതുതലമുറ തണ്ടര്‍ബേര്‍ഡിനെ പുറത്തിറക്കാനുള്ള നടപടികളും റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയിട്ടുണ്ട്.

Source: Motoroids

Most Read Articles

Malayalam
English summary
2020 Royal Enfield Classic Seen Testing. Read in Malayalam.
Story first published: Saturday, April 27, 2019, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X